ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

81 ദിവസത്തിനുശേഷം രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം 60,000-ത്തില്‍ താഴെ; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 58,419 പേര്‍ക്ക്


രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7,29,243 ആയി കുറഞ്ഞു

തുടര്‍ച്ചയായ 38-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗികളേക്കാള്‍ കൂടുതല്‍

രോഗമുക്തി നിരക്ക് 96.27% ആയി വര്‍ദ്ധിച്ചു

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.22%; തുടര്‍ച്ചയായ 13-ാം ദിവസവും 5 ശതമാനത്തില്‍ താഴെ

Posted On: 20 JUN 2021 10:11AM by PIB Thiruvananthpuram

81 ദിവസത്തിനുശേഷം ഇന്ത്യയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 60,000-ത്തില്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗബാധിതരുടെ എണ്ണം രാജ്യത്ത് പതിവായി കുറയുകയാണ്. 

തുടര്‍ച്ചയായ 13-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും  കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.

ചികിത്സയിലുള്ളവരുടെ എണ്ണവും രാജ്യത്ത് പതിവായി കുറയുകയാണ്. രാജ്യത്തു നിലവില്‍ ചികിത്സയിലുള്ളത് 7,29,243 പേരാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 30,776-ന്റെ കുറവാണുണ്ടായത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ 2.44% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.


 
തുടര്‍ച്ചയായ 38-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിനം പുതുതായി രോഗം ബാധിക്കുന്നവരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേരാണ് രോഗമുക്തരായത്. 

പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 29,000-ത്തിലധികം (29,200) പേരാണ് രോഗമുക്തരായത്.


 
രാജ്യത്തിതുവരെ ആകെ 2,87,66,009 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേര്‍ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് പതിവായി ഉയര്‍ന്ന് 96.27% ആയി.

രാജ്യത്തെ പരിശോധനാശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,11,446 പരിശോധനകള്‍ നടത്തി. ആകെ 39.1 കോടിയിലേറെ (39,10,19,083) പരിശോധനകളാണ് ഇന്ത്യയില്‍ ഇതുവരെ നടത്തിയത്.

പരിശോധന വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 3.43 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 3.22 ശതമാനം. തുടര്‍ച്ചയായ 13 ദിവസമായി ഇത് 5 ശതമാനത്തില്‍ താഴെയാണ്.

ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക കണക്കുപ്രകാരം 37,91,686 സെഷനുകളിലൂടെ മൊത്തം 27,66,93,572 ഡോസ് വാക്‌സിനാണ് നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,10,554 ഡോസ് വാക്‌സിന്‍ നല്‍കി.

 

താഴെപ്പറയുന്നവ ഇതില്‍ ഉള്‍പ്പെടുന്നു:

 

ആരോഗ്യപ്രവര്‍ത്തകര്‍

ആദ്യ ഡോസ് 1,01,19,241
രണ്ടാമത്തെ ഡോസ് 70,65,889

മുന്നണിപ്പോരാളികള്‍
ആദ്യ ഡോസ് 1,71,08,593
രണ്ടാമത്തെ ഡോസ് 90,32,813

18-44 പ്രായപരിധിയിലുള്ളവര്‍
ആദ്യ ഡോസ് 5,42,21,110
രണ്ടാമത്തെ ഡോസ് 12,27,088

45-59 പ്രായപരിധിയിലുള്ളവര്‍
ആദ്യ ഡോസ് 7,98,16,559
രണ്ടാമത്തെ ഡോസ് 1,26,54,117

60 വയസ്സിനുമേല്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 6,44,21,583
രണ്ടാമത്തെ ഡോസ് 2,10,26,579

ആകെ 27,66,93,572

 

***



(Release ID: 1728740) Visitor Counter : 243