തൊഴില്‍, ഉദ്യോഗ മന്ത്രാലയം

തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നീ കാര്യങ്ങളിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധം: ശ്രീ സന്തോഷ് ഗംഗ്വാര്

Posted On: 18 JUN 2021 2:54PM by PIB Thiruvananthpuram


ന്യൂഡൽഹിജൂൺ 18, 2021

തൊഴിലാളികളുടെ ആരോഗ്യംസുരക്ഷക്ഷേമം എന്നീ കാര്യങ്ങളിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ ശ്രീ സന്തോഷ് ഗംഗ്വാര് പറഞ്ഞുമഹാമാരിയുടെ കാലഘട്ടത്തിൽ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി കേന്ദ്ര സർക്കാർ സ്വീകരിച്ച നിരവധി നടപടികൾ സംബന്ധിച്ച ലഘുലേഖകൾ ഇന്ന് പുറത്തിറക്കിയ അദ്ദേഹംതൊഴിലുടമകൾക്ക് അധിക സാമ്പത്തിക ബാധ്യതയില്ലാതെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ തൊഴിൽ മന്ത്രാലയം വർദ്ധിപ്പിച്ച കാര്യം വിശദീകരിച്ചു. ESIC, EPFO പദ്ധതികൾക്ക് കീഴിലുള്ള സാമൂഹിക സുരക്ഷ ആനുകൂല്യങ്ങളുടെ വ്യവസ്ഥകളിലും ഇപ്പോൾ‌ കൂടുതൽ‌ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

EPFO-
യുടെ എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം (EDLI) പ്രകാരംജോലിക്കിടയിൽ അംഗം മരണമടഞ്ഞാൽ  പദ്ധതിയിലുൾപ്പെട്ട അവശേഷിക്കുന്ന ആശ്രിതരായ എല്ലാ കുടുംബാംഗങ്ങൾക്കും EDLI ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്നിലവിൽ പദ്ധതിയുടെ കീഴിൽഗ്രാറ്റുവിറ്റി അടയ്ക്കുന്നതിന് മിനിമം സേവന കാലയളവ് ബാധകമല്ലകൂടാതെ, തൊഴിലാളികൾ രോഗബാധിതരാകുകയും ജോലിക്ക് ഹാജരാകാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽവർഷത്തിൽ 91 ദിവസത്തേക്ക് 70% വേതനത്തിന് തുല്യമായ അസുഖകാല ആനുകൂല്യങ്ങൾ നൽകാനും വ്യവസ്ഥയുണ്ട്.

മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇനിപ്പറയുന്ന ഭേദഗതികൾ കൂട്ടിച്ചേർത്തു:

a. 
മരണമടഞ്ഞ ജീവനക്കാരന്റെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന പരമാവധി ആനുകൂല്യം 6 ലക്ഷത്തിൽ നിന്ന് 7 ലക്ഷമായി ഉയർത്തി.

b. 
മരിക്കുന്നതിന് മുമ്പ് ഒന്നോ അതിലധികമോ സ്ഥാപനങ്ങളിൽ തുടർച്ചയായി 12 മാസം ജോലി ചെയ്തപദ്ധതിയിൽ അംഗമായ ജീവനക്കാരൻ മരണമടഞ്ഞാൽ അർഹതപ്പെട്ട കുടുംബാംഗങ്ങൾക്ക് കുറഞ്ഞത് 2.5 ലക്ഷം രൂപയുടെ ആനുകൂല്യം ഉറപ്പാക്കി.

c. 
കുറഞ്ഞത് 2.5 ലക്ഷം നഷ്ടപരിഹാരം ഉറപ്പാക്കിയതിന് 2020 ഫെബ്രുവരി 15 മുതൽ മുൻകാല പ്രാബല്യം.

d. 2021-22 - 2023-24 
സാമ്പത്തിക വർഷങ്ങളിൽ അർഹരായ കുടുംബാംഗങ്ങൾക്ക് അധിക ആനുകൂല്യം ലഭ്യമാക്കുന്നതിന് EDLI ഫണ്ടിൽ 2,185 കോടി രൂപ വകയിരുത്തി.

കൂടാതെഇൻഷ്വർ ചെയ്ത തൊഴിലാളിക്ക് (Insured Person -IP) ജോലിക്കിടയിലെ അപകടം മൂലം മരണമോ അംഗവൈകല്യമോ സംഭവിച്ചാൽലഭിച്ചുകൊണ്ടിരുന്ന ശരാശരി ദൈനംദിന വേതനത്തിന്റെ 90% ന് തുല്യമായ പെൻഷൻജീവിതപങ്കാളിക്കും വിധവയായ അമ്മയ്ക്കും ജീവിതകാലം മുഴുവനുംമക്കൾക്ക് 25 വയസ്സ് തികയുന്നതുവരെയും ESIC പദ്ധതി പ്രകാരം ലഭ്യമാണ്മകളാണെങ്കിൽ വിവാഹം വരെ ആനുകൂല്യം ലഭിക്കും.

കോവിഡ് ബാധ മൂലം മരണമുണ്ടായാൽകുടുംബത്തിന് പിന്തുണ ഉറപ്പാക്കുന്നതിനായി, ESIC-യുടെ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളഇൻഷ്വർ ചെയ്ത തൊഴിലാളിയുടെ (IP) എല്ലാ കുടുംബാംഗങ്ങളും ഇനിപ്പറയുന്ന യോഗ്യതാ വ്യവസ്ഥകൾക്ക് വിധേയമായി ആനുകൂല്യത്തിന് അർഹരായിരിക്കുംജോലിക്കിടയിലുണ്ടായ അപകടം മൂലം മരിക്കുന്ന ഇൻഷ്വർ ചെയ്ത വ്യക്തികളുടെ ആശ്രിതർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ അതേ അളവിൽ കോവിഡ് മൂലം മരിച്ചവർക്കും ലഭിക്കും:

a. 
മരണത്തിൽ കലാശിച്ച കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നതിന് കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും ഇൻഷ്വർ ചെയ്ത തൊഴിലാളി (IP), ESIC യുടെ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

b. 
മരണമടഞ്ഞ ഇൻഷ്വർ ചെയ്ത തൊഴിലാളി (IP), മരണത്തിന് കാരണമായ കോവിഡ്-19 രോഗബാധ കണ്ടുപിടിക്കുന്നതിന് തൊട്ടുമുമ്പുള്ള ഒരു വർഷ കാലയളവിൽകുറഞ്ഞത് 78 ദിവസമെങ്കിലും വേതനത്തോടെ ജോലി ചെയ്തിരിക്കുകയും വിഹിതം നല്കിയിരിക്കുകയും വേണം.

യോഗ്യതാ വ്യവസ്ഥകൾ പാലിക്കുകയും കോവിഡ്-19 രോഗബാധ മൂലം മരണമടയുകയും ചെയ്ത ഇൻഷ്വർ ചെയ്ത തൊഴിലാളിയുടെ (IP), ആശ്രിതർക്ക് അദ്ദേഹം ജോലി ചെയ്തിരുന്ന കാലത്തെ ശരാശരി ദൈനംദിന വേതനത്തിന്റെ 90% പ്രതിമാസം ലഭിക്കാൻ അർഹതയുണ്ട്മരണമടഞ്ഞ തൊഴിലാളിയുടെ ജീവിതപങ്കാളിക്ക് പ്രതിവർഷം 120 രൂപ നാമമാത്രതുക അടച്ച് വൈദ്യസഹായം ലഭിക്കാൻ അർഹതയുണ്ട്കോവിഡ്-19  നിന്ന് മുക്തി നേടി 30 ദിവസത്തിനുള്ളിൽ സംഭവിക്കുന്ന അനുബന്ധ മരണങ്ങളും  പദ്ധതിയിൽ ഉൾപ്പെടും.

24.03.2020 
മുതൽ രണ്ട് വർഷത്തേക്ക്  പദ്ധതിക്ക് പ്രാബല്യമുണ്ട്. ESIC യുമായി ബന്ധപ്പെട്ട പരാതികൾ 15 ദിവസത്തിനുള്ളിലും, EPFO-യുമായി ബന്ധപ്പെട്ട പരാതികൾ 7 ദിവസത്തിനുള്ളിലും പരിഹരിക്കുമെന്നും ശ്രീ ഗംഗ്വാര് പറഞ്ഞുപരാതിപരിഹാരം സംബന്ധിച്ച വിശദാംശങ്ങൾ:

ESIC 
സംബന്ധിച്ചുള്ളവ www.esic.nic.in എന്ന ലിങ്കിലും, EPFO സംബന്ധിച്ചുള്ളവ, https://www.epfindia.gov.in/site_docs/PDFs/Downloads_PDFs/WhatsApp_Helpline.pdf എന്ന ലിങ്കിലും  ലഭിക്കും.

 
RRTN/SKY


(Release ID: 1728245) Visitor Counter : 202