റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

എല്ലാ ദേശീയപാത പദ്ധതികൾക്കും ഡ്രോണുകൾ ഉപയോഗിച്ചുള്ള സർവ്വേ നിർബന്ധമാക്കി ദേശീയപാത അതോറിറ്റി

Posted On: 16 JUN 2021 3:46PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂൺ 16,2021


 ദേശീയപാത പദ്ധതികളുടെ വികസനം, നിർമ്മാണം, പ്രവർത്തനം, പാലനം തുടങ്ങി എല്ലാ ഘട്ടങ്ങളുടെയും പ്രതിമാസ  റെക്കോർഡിങ്, ഡ്രോണുകൾ ഉപയോഗിച്ച്  നടത്തുന്നത് ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർബന്ധമാക്കി.

പദ്ധതികളുടെ നടത്തിപ്പിന്റെ  സുതാര്യത, സമാനത, ആധുനിക സാങ്കേതികവിദ്യയുടെ മെച്ചപ്പെട്ട ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി    

 പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നൽകുന്ന ടീം ലീഡറിന്റെ സാന്നിധ്യത്തിൽ, കരാറുകാരും ബന്ധപ്പെട്ടവരും ഡ്രോൺ ഉപയോഗിച്ചുള്ള വീഡിയോ റെക്കോർഡിങ് നടത്തേണ്ടതാണ്.പദ്ധതിയുമായി ബന്ധപ്പെട്ട നടപ്പു മാസത്തെയും കഴിഞ്ഞ മാസത്തെയും ദൃശ്യങ്ങൾ NHAI’ യുടെ  ഡാറ്റ ലേക്ക് (Data Lake) പോർട്ടലിൽ സമർപ്പിക്കേണ്ടതാണ്.

 പദ്ധതി നടത്തിപ്പിന് മേൽനോട്ടം നൽകുന്ന ഉദ്യോഗസ്ഥർ( സൂപ്പർവിഷൻ കൺസൾട്ടന്റ് ) ഈ വീഡിയോ ദൃശ്യങ്ങൾ വിലയിരുത്തിയശേഷം  പ്രതിമാസ ഡിജിറ്റൽ പുരോഗതി റിപ്പോർട്ടുകളിൽ നിർദേശങ്ങളും നൽകും. പദ്ധതികളുടെ നേരിട്ടുള്ള പരിശോധന സമയത്ത് NHAI ഉദ്യോഗസ്ഥർ ഈ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിക്കുന്നതാണ്.

 കൂടാതെ,  കരാർ ഒപ്പുവയ്ക്കുന്ന തീയതിമുതൽ  നിർമ്മാണം തുടങ്ങുന്ന ദിവസം വരെയും, പദ്ധതി നിർമാണം പൂർത്തീകരിക്കുന്ന സമയത്തും  NHAI പ്രൊജക്ട് ഡയറക്ടർമാർ പ്രതിമാസ ഡ്രോൺ സർവ്വേ നടത്തുന്നതാണ്.

 നടത്തിപ്പ് , പാലനം എന്നിവയുടെ    ചുമതലയുള്ള പണി പൂർത്തിയായ പദ്ധതികളിലും  NHAI  പ്രതിമാസ ഡ്രോൺ സർവ്വേ നടത്തുന്നതാണ്


 ഡാറ്റാ ലേക്ക് സംവിധാനത്തിൽ സ്ഥിരമായി ഈ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാകുമെന്നതിനാൽ,  തർക്കപരിഹാര ട്രിബ്യൂണലുകളിലും കോടതികളിലും നടക്കുന്ന  തർക്കപരിഹാര വ്യവഹാരങ്ങളിൽ  ഇവ തെളിവായും ഉപയോഗിക്കാൻ സാധിക്കും

. ഇതിനുപുറമേ   ദേശീയ പാതകളിലെ റോഡുകളുടെ അവസ്ഥ പരിശോധിക്കുന്നതിന് നെറ്റ്‌വർക്ക്  സർവ്വേ വെഹിക്കിളുകൾ (NSV) വിന്യസിക്കുന്നത്  നിർബന്ധമാക്കുന്നതിലൂടെ  ദേശീയപാതകളുടെ മൊത്തത്തിലുള്ള ഗുണനിലവാരം ഉയർത്താൻ സാധിക്കും

 ഹൈ റെസല്യൂഷൻ ഡിജിറ്റൽ ക്യാമറ, ലേസർ റോഡ് പ്രൊഫൈലോമീറ്റർ തുടങ്ങിയ അത്യാധുനിക സർവ്വേ സാങ്കേതികവിദ്യകൾ ആണ്  റോഡുകളുടെ ഉപരിതലം പരിശോധിക്കുന്നതിനായി ഇവയിൽ ഉപയോഗപ്പെടുത്തുക
 



(Release ID: 1727632) Visitor Counter : 195