ധനകാര്യ മന്ത്രാലയം
2021-22 സാമ്പത്തിക വർഷത്തെ റീഫണ്ടിനു ശേഷമുള്ള പ്രത്യക്ഷ നികുതി വരുമാനത്തിൽ 100 ശതമാനത്തിലധികം വളർച്ച
Posted On:
16 JUN 2021 4:44PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 16, 2021
2021 ജൂൺ 15 ലെ കണക്കുകൾ പ്രകാരം , 2021-22 സാമ്പത്തിക വർഷം, റീഫണ്ടിനു ശേഷമുള്ള പ്രത്യക്ഷ നികുതിയായി ലഭിച്ചത് 1,85,871 കോടി രൂപയാണ്. മുൻ വര്ഷം ഇതേ കാലയളവിൽ ഇത് 92,762 കോടി രൂപ ആയിരുന്നു. അതായത് മുൻവർഷത്തെക്കാൾ 100.4% വർദ്ധന.
2021-22 സാമ്പത്തിക വര്ഷം പ്രത്യക്ഷ നികുതിയായി ആകെ ലഭിച്ചത് (റീഫണ്ടുകൾ ക്രമീകരിക്കുന്നതിന് മുമ്പ്) 2,16,602 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,37,825 കോടി രൂപയായിരുന്നു.
പുതിയ സാമ്പത്തിക വർഷത്തിന്റെ പ്രാരംഭ മാസങ്ങൾ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും, 2021-22 സാമ്പത്തിക വര്ഷത്തെ ആദ്യ പാദത്തിലെ അഡ്വാൻസ് ടാക്സ് കളക്ഷൻ 28,780 കോടി രൂപയാണ് .തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തിന്റെ ഇതേ കാലയളവിൽ അഡ്വാൻസ് ടാക്സ് കളക്ഷൻ 11,714 കോടി രൂപ ആയിരുന്നു. ഏകദേശം 146% വളർച്ചയാണ് ഇതിൽ കാണിക്കുന്നത്.
2021-22 സാമ്പത്തിക വര്ഷം 30,731 കോടി രൂപയുടെ റീഫണ്ടും അനുവദിച്ചു.
RRTN/SKY
(Release ID: 1727623)
Visitor Counter : 197