ആഭ്യന്തരകാര്യ മന്ത്രാലയം

പത്മ പുരസ്കാരങ്ങൾ-2022-നുള്ള നാമനിർദ്ദേശങ്ങൾ 2021 സെപ്റ്റംബർ 15 വരെ സമർപ്പിക്കാം

Posted On: 10 JUN 2021 4:34PM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂൺ 10, 2021

2022-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പദ്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനായി ക്ഷണിക്കുന്നു. നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 15 ആണ്. പത്മ അവാർഡിനുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനിൽ പത്മ അവാർഡ് പോർട്ടൽ https://padmaawards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

പത്മ വിഭുഷൻ, പത്മഭൂഷൻ, പത്മശ്രീ എന്നീ പത്മപുരസ്കാരങ്ങൾ, രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിൽ ഒന്നാണ്. ‘വിശിഷ്ട പ്രവർത്തനം’ അംഗീകരിക്കുന്നതിനും ഒപ്പം എല്ലാ മേഖലകളിലെയും രംഗങ്ങളിലെയും ശ്രേഷ്ഠവും അസാധാരണവുമായ നേട്ടങ്ങൾ/സേവനങ്ങൾ പരിഗണിച്ചും ആണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്. വംശം, തൊഴിൽ, സ്ഥാനം, ലിംഗഭേദം എന്നിവ ഇല്ലാതെ എല്ലാ വ്യക്തികളും ഈ അവാർഡിന് അർഹരാണ്. ഡോക്ടർമാരും ശാസ്ത്രജ്ഞരും ഒഴികെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് പത്മ അവാർഡിന് അർഹതയില്ല.

പത്മ അവാർഡുകൾ “ജനകീയ പത്മ” ആക്കി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനാൽ എല്ലാ പൗരന്മാരും സ്വയം നാമനിർദ്ദേശം ഉൾപ്പെടെ നാമനിർദ്ദേശങ്ങൾ/ശുപാർശകൾ നൽകാൻ അഭ്യർത്ഥിക്കുന്നു.

മേൽപ്പറഞ്ഞ പത്മ പോർട്ടലിൽ ലഭ്യമായ ഫോർമാറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിർദ്ദേശങ്ങളിൽ/ശുപാർശകളിൽ അടങ്ങിയിരിക്കണം. കൂടാതെ, ശുപാർശ ചെയ്തിട്ടുള്ള വ്യക്തിയുടെ അതത് മേഖലയിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ/സേവനം വ്യക്തമായി വിശദമാക്കുന്ന പരമാവധി 800 വാക്കിലുള്ള ഒരു വിവരണവും ഉൾപ്പെടുത്തണം.

ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ (www.mha.gov.in) 'അവാർഡുകളും മെഡലുകളും' എന്ന ശീർഷകത്തിൽ ലഭ്യമാണ്. ഈ അവാർഡുകളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും ഈ വെബ്സൈറ്റിലെ https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കിൽ ലഭ്യമാണ്.


 
 
RRTN/SKY

(Release ID: 1726004) Visitor Counter : 745