ന്യൂനപക്ഷകാര്യ മന്ത്രാലയം

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ മുഖ്താർ അബ്ബാസ് നഖ്‌വി ഹജ്ജ് തയ്യാറെടുപ്പുകളും വാക്സിനേഷന്റെ നിലയും അവലോകനം ചെയ്തു

प्रविष्टि तिथि: 10 JUN 2021 4:17PM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂൺ 10, 2021

കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ശ്രീ മുഖ്താർ അബ്ബാസ് നഖ്‌വി ഹജ് 2021-നെക്കുറിച്ച് മുംബൈയിലെ ഹജ്ജ് ഹൗസിൽ അവലോകന യോഗം നടത്തി. കേന്ദ്രം തയ്യാറെടുപ്പുകൾ നടത്തിയിട്ടുള്ളപ്പോൾ തന്നെ, സൗദി അറേബ്യൻ സർക്കാരിന്റെ തീരുമാനപ്രകാരം ഇന്ത്യ മുന്നോട്ട്  പോകുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം, കോവിഡ്-19 മഹാമാരി മൂലം, സൗദിയിൽ താമസിക്കുന്ന വിവിധ രാജ്യങ്ങളിലെ ആളുകൾക്ക് മാത്രമായി ‘പരിമിതമായ ഹജ്ജ്’ നടത്തുമെന്ന് സൗദി അറേബ്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിൽ നടക്കുന്ന വാക്സിനേഷൻ യജ്ഞം സംബന്ധിച്ച അഭ്യൂഹങ്ങളും ആശങ്കകളും തടയുന്നതിനായി വിവിധ സാമൂഹിക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഒരു പ്രചാരണ പരിപാടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ, വഖഫ് ബോർഡുകൾ, അവയുമായി ബന്ധപ്പെട്ട സംഘടനകൾ, കേന്ദ്ര വഖഫ് കൗൺസിൽ, മൗലാന ആസാദ് വിദ്യാഭ്യാസ ഫൌണ്ടേഷൻ, മറ്റ് സാമൂഹിക-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രചാരണത്തിന്റെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളേയും ഇതിൽ ഉൾപ്പെടുത്തും.

 “ജാൻ ഹേ തോ ജഹാൻ ഹേ” (ജീവനുള്ളിടത്തോളം പ്രതീക്ഷയും ഉണ്ടാകും) എന്ന് അറിയപ്പെടുന്ന പ്രചാരണ പരിപാടി, പ്രത്യേകിച്ചും രാജ്യത്തെ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും ആണ് ആരംഭിക്കുക.

 

RRTN/SKY


(रिलीज़ आईडी: 1725982) आगंतुक पटल : 301
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Punjabi , Tamil , Kannada