ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

PMAY (അർബൻ ) യ്ക്ക് കീഴിൽ  അനുമതി ലഭിച്ച 3.61 ലക്ഷത്തോളം ഭവനങ്ങളുടെ നിർമ്മാണത്തിനുള്ള ശുപാർശകൾ

Posted On: 09 JUN 2021 11:57AM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂൺ 09,2021

 പ്രധാനമന്ത്രി ആവാസ് യോജന അർബനു  (PMAY-U) കീഴിലെ  3.61 ലക്ഷത്തോളം ഭവനങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട 708 അപേക്ഷകൾക്ക്   2021 ജൂൺ എട്ടിന് ഭാരതസർക്കാർ അനുമതിനൽകി. PMAY-U യ്ക്ക് കീഴിലുള്ള സെൻട്രൽ സാങ്ഷനിങ് ആൻഡ് മോണിറ്ററിംഗ് സമിതി (CSMC) യുടെ, ന്യൂഡൽഹിയിൽ വെച്ച് നടന്ന അൻപത്തിനാലാമത് യോഗത്തിലാണ് ഈ തീരുമാനം . 13 സംസ്ഥാന -കേന്ദ്ര ഭരണ പ്രദേശങ്ങൾ യോഗത്തിൽ പങ്കെടുത്തു. ഗുണഭോക്താക്കൾ  നിർമാണ പ്രവർത്തനങ്ങൾക്ക് നേരിട്ട്  നേതൃത്വം നൽകുന്ന വിധത്തിലോ (Beneficiary Led Construction), സ്വകാര്യ ഏജൻസികൾ അടക്കമുള്ളവരുടെ സഹായത്തോടെയോ (Affordable Housing in Partnership verticals) ഈ ഭവനങ്ങൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്.

 കൂടാതെ PMAY- U അവാർഡ്സ്  2021 - 100 ഡേയ്‌സ്  ചലഞ്ച് ’നും  ഭവന നിർമ്മാണ നഗരകാര്യ(MoHUA) മന്ത്രാലയ സെക്രട്ടറി ശ്രീ ദുർഗ ശങ്കർ മിശ്ര തുടക്കം കുറിച്ചു. സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ, നഗര തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, ഗുണഭോക്താക്കൾ എന്നിവരിൽ  ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വരെ ഈ പുരസ്കാരത്തിന് കീഴിൽ ആദരിക്കും

 എല്ലാവർക്കും ഭവനം എന്ന ദർശനത്തിന് കീഴിൽ 2022 ഓടെ നഗര മേഖലകളിൽ അധിവസിക്കുന്ന എല്ലാ അർഹരായ ഗുണഭോക്താക്കൾക്കും പക്കാ  ഭവനങ്ങൾ നൽകുക എന്ന ലക്ഷ്യമാണ് ഭരണകൂടത്തിനുള്ളത്

 ഇതിന്റെ ഭാഗമായി ഇന്നേ ദിവസം വരെ PMAY(U) യ്ക്ക് കീഴിൽ 112.4 ലക്ഷം ഭവനങ്ങൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട 82.5 ലക്ഷം ഭവനങ്ങളിൽ 48.31 ലക്ഷം വീടുകളുടെ പണി പൂർത്തിയാവുകയോ  ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുകയോ ചെയ്തിട്ടുണ്ട്. 7.35 ലക്ഷം കോടി രൂപയാണ് ദൗത്യത്തിനായി ഉള്ള നിക്ഷേപം. ഇതിൽ 1.81 ലക്ഷം കോടി രൂപ കേന്ദ്ര ധനസഹായം ആണ്. ഇതിൽ   96,067കോടി രൂപ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു

 
IE/SKY
 
 
******


(Release ID: 1725611) Visitor Counter : 215