പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
201 സിഎൻജി പ്ലാന്റുകൾ ശ്രീ ധർമ്മേന്ദ്ര പ്രധാൻ രാഷ്ട്രത്തിന് സമർപ്പിച്ചു.
Posted On:
08 JUN 2021 3:53PM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂൺ 08,2021
രാജ്യവ്യാപകമായി ഗെയിൽ ഗ്രൂപ്പിന്റെ 201 സിഎൻജി സ്റ്റേഷനുകൾ, കേന്ദ്ര പെട്രോളിയം& പ്രകൃതിവാതക വകുപ്പ് മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ഇന്ന് രാഷ്ട്രത്തിന് സമർപ്പിച്ചു. ഇതുവരെ സിഎൻജി സ്റ്റേഷനുകൾ മെട്രോ നഗരങ്ങളിൽ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ, ഗവൺമെന്റിന്റെ ശ്രമഫലമായി ഇപ്പോൾ ഇവ രാജ്യവ്യാപകമായി നഗരങ്ങൾക്കും പട്ടണങ്ങൾക്കും ലഭ്യമായിരിക്കുന്നതായി ശ്രീ പ്രധാൻ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ഊർജ്ജ ചില്ലറവിൽപ്പന രംഗത്ത് നൂതനാശയം കൊണ്ടുവരുന്നത് ഒരു ബിസിനസ്സ് തീരുമാനം മാത്രമല്ല, ഹരിത ഭാവിയെക്കുറിച്ചും ജനങ്ങളുടെ ജീവിത സൗകര്യം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും ഉൾക്കൊണ്ടിരിക്കുന്നതായി ശ്രീ പ്രധാൻ കൂട്ടിച്ചേർത്തു.
സിഎൻജി ഇന്ധനത്തിന് മൊബൈൽ റീഫില്ലിംഗ് സൗകര്യം സജ്ജീകരിക്കുന്നതുൾപ്പെടെ ഈ ഇന്ധന മേഖലയ്ക്ക്, ഉത്തേജനം നൽകുന്നതിനുള്ള വിവിധ നടപടികളെക്കുറിച്ച് ശ്രീ ധർമേന്ദ്ര പ്രധാൻ സംസാരിച്ചു.
സുസ്ഥിരമായ ഊർജ്ജ ഉപയോഗത്തിലൂടെ അന്തരീക്ഷമലിനീകരണം കുറച്ചുകൊണ്ട്,COP 21 ലെ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പൂർത്തീകരിക്കുന്നതിന് 2030 ഓടെ ഊർജ്ജ ഉപയോഗ രംഗത്ത് പ്രകൃതിവാതകത്തിന്റെ വിഹിതം 15% ആക്കാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രകൃതിവാതകത്തിന്റെ കൂടുതൽ ഉപയോഗം ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഇറക്കുമതി ആശ്രയത്വവും അധിക ചെലവും കുറയ്ക്കുകയും ചെയ്യും.
ഹൈഡ്രജൻ, എത്തനോൾ മിശ്രിത പെട്രോൾ, എൽഎൻജി എന്നിവയുൾപ്പെടെയുള്ള ശുദ്ധവും ഹരിതവുമായ ഇന്ധനം കൂടുതൽ ഉപയോഗപ്പെടുത്താനും മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്ന് ശ്രീ പ്രധാൻ പറഞ്ഞു.രാജ്യത്തുടനീളം എത്തനോൾ ഉൽപാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഇ -100 പൈലറ്റ് പദ്ധതി ആരംഭിച്ചു. 2025 ഓടെ രാജ്യത്ത് പെട്രോളിൽ 20 ശതമാനം എത്തനോൾ മിശ്രിതമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.
വിവിധ ഗതാഗത ഇന്ധനങ്ങളായ ഹൈഡ്രജൻ, ഡീസൽ, പെട്രോൾ, സിഎൻജി / സിബിജി, എൽഎൻജി അല്ലെങ്കിൽ ഇവി ബാറ്ററികൾ നിറയ്ക്കാനുള്ള സൗകര്യം ഒരൊറ്റ ഘട്ടത്തിൽ ലഭ്യമാകുന്ന ഊർജ്ജ ചില്ലറ വിൽപ്പന കേന്ദ്രം എന്ന ആശയത്തിലേക്ക് നീങ്ങുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ശ്രീ പ്രധാൻ പറഞ്ഞു
IE/SKY
(Release ID: 1725377)
Visitor Counter : 205