പ്രധാനമന്ത്രിയുടെ ഓഫീസ്
പൂനെയിലെ ഫാക്ടറി തീപിടുത്തം : പ്രധാനമന്ത്രി അനുശോചിച്ചു; ധനസഹായം പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
07 JUN 2021 8:53PM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി പറഞ്ഞു ," മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിലെ ജീവഹാനിയിൽ അതിയായി ദുഖിക്കുന്നു. സന്തപ്ത കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. "
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
***
( റിലീസ് ഐ.ഡി: 1725250)
സന്ദര്‍ശക കൗണ്ടര്‍ : 209
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada