ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

ജനസംഖ്യയിലെ ഏറ്റവും ദുർബലരും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുമായവർക്ക് ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിന് കീഴിൽ റേഷൻ കാർഡുകൾ നൽകുന്നതിന് പ്രത്യേക യജ്ഞം ആരംഭിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും/ കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര നിർദേശം

Posted On: 03 JUN 2021 10:35AM by PIB Thiruvananthpuramന്യൂഡൽഹി, ജൂൺ 03, 2021

കോവിഡ് മഹാമാരി സാഹചര്യം കണക്കിലെടുക്കുമ്പോൾ, ജനസംഖ്യയിലെ ഏറ്റവും ദുർബലരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ യോഗ്യരായ എല്ലാ വ്യക്തികൾക്കും ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള (NFSA) ഗുണഫലങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് പ്രാധാന്യം അർഹിക്കുന്നു.

ഇത് പ്രകാരം, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് 2021 ജൂൺ 2 ന് സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും, നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ജനസംഖ്യയിലെ ഏറ്റവും ദുർബലരും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുമായ വിഭാഗങ്ങളിലേക്ക് എത്തിച്ചേരാനും അവരെ തിരിച്ചറിയാനും എൻ‌എഫ്‌എസ്‌എ റേഷൻ കാർഡുകൾ നൽകാനുമായി, അതത് എൻ‌എഫ്‌എസ്‌എ പരിധിയിൽ ലഭ്യമായ കവറേജ് ഉപയോഗിച്ചുകൊണ്ട് ഒരു പ്രത്യേക യജ്ഞം ആരംഭിക്കാൻ നിർദേശം നൽകി.

വഴിയോര കച്ചവടക്കാർ, സാധനങ്ങൾ കൊണ്ട് നടന്നു വിൽക്കുന്നവർ, ആക്രി പെറുക്കുന്നവർ, റിക്ഷ വലിക്കുന്നവർ എന്നിവർ ഉൾപ്പടെ സമൂഹത്തിലെ ദുർബലരും പിന്നോക്കാവസ്ഥയിലുമുള്ള ആളുകളിലേക്ക് എത്തിച്ചേരാനുള്ള നടപടികൾ സ്വീകരിക്കാൻ വകുപ്പ് സംസ്ഥാനങ്ങളോടും/കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. എൻ‌എഫ്എസ്‌എയ്ക്ക് കീഴിലുള്ള യോഗ്യരായ വ്യക്തികൾ/കുടുംബങ്ങൾ എന്നിവരെ തിരിച്ചറിയുന്നതിനും അവർക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിനുമുള്ള പ്രവർത്തന ഉത്തരവാദിത്തങ്ങൾ സംസ്ഥാനങ്ങൾക്കും/ കേന്ദ്രഭരണ പ്രദേശങ്ങൾക്കും മാത്രമായിരിക്കും.

അഡ്വൈസറിക്കായി ഇവിടെ ക്ലിക്കുചെയ്യുക:
https://static.pib.gov.in/WriteReadData/specificdocs/documents/2021/jun/doc20216301.pdf

 

RRTN/SKY

 

******(Release ID: 1724030) Visitor Counter : 221