ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ആഭ്യന്തര വാക്സിൻ ഉൽപാദനം ത്വരിതപ്പെടുത്തുന്നതിന് കേന്ദ്രം നടപടികൾ സ്വീകരിക്കുന്നു

Posted On: 02 JUN 2021 11:10AM by PIB Thiruvananthpuram



ന്യൂഡൽഹിജൂൺ 02, 2021

രാജ്യത്തെ യോഗ്യരായ മുഴുവൻ ജനങ്ങൾക്കും എത്രയും വേഗം വാക്സിൻ നൽകുക എന്ന ലക്ഷ്യത്തോടെകേന്ദ്രത്തിന്റെ സഹായത്തോടെ ആഭ്യന്തര വാക്സിൻ ഉൽപാദനം രാജ്യത്ത് ക്രമാനുഗതമായി
വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് സംരംഭത്തിന്റെ ഭാഗമായി ആത്മനിർഭർ ഭാരത് 3.0 മിഷൻ കോവിഡ് സുരക്ഷക്കു കീഴിൽ, മൂന്ന് പൊതു മേഖല സംരംഭങ്ങളെ ബയോടെക്നോളജി വകുപ്പ് പിന്തുണച്ചു വരുന്നു:

1. 
ഹാഫ്കൈൻ ബയോഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ്മുംബൈ
2. ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ്ഹൈദരാബാദ്
3. ഭാരത് ഇമ്മ്യൂണോളജിക്കൽസ് & ബയോളജിക്കൽസ് ലിമിറ്റഡ്ബുലന്ദശഹർയുപി

മഹാരാഷ്ട്രയിലെ പൊതുമേഖലാ സ്ഥാപനമായ ഹാഫ്കൈൻ ബയോഫാർമ ഹൈദരാബാദിലെ ഭാരത് ബയോടെക് ലിമിറ്റഡുമായി സാങ്കേതിക വിദ്യ കൈമാറ്റ ക്രമീകരണത്തിലൂടെ കോവാക്സിൻ നിർമ്മിക്കാൻ ഒരുങ്ങുകയാണ്ഒരു വർഷം 22.8 കോടി ഡോസ് കോവാക്സിൻ ഉത്പാദിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുഇതിന് കേന്ദ്രം ഗ്രാന്റായി 65 കോടി രൂപയും, മഹാരാഷ്ട്ര സർക്കാർ 94 കോടി രൂപയും നൽകിയിട്ടുണ്ട്.

 
RRTN/SKY
 
*****


(Release ID: 1723657) Visitor Counter : 218