രാസവസ്തു, രാസവളം മന്ത്രാലയം

ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമം കോവിഡ് 19 ചികിത്സാ മരുന്നുകളുടെ വിതരണവും ആവശ്യവും തമ്മിലുള്ള സന്തുലനം ഉറപ്പാക്കി


ഏപ്രില്‍ 21 മുതല്‍ മെയ് 30 വരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കും 98.87 ലക്ഷം വയല്‍ റെംഡെസിവിര്‍ അനുവദിച്ചു.

റെംഡെസിവിര്‍ ഉത്പാദനം പത്തിരട്ടി വര്‍ധിച്ചു

2021 മെയ് 11 മുതല്‍ 30 വരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കും ആംഫോട്ടെറിസിന്‍ ബി യുടെ 2,70,060 വയലുകള്‍ അനുവദിച്ചു

കോവിഡ് 19 അനുബന്ധ മരുന്നുകളുടെ ലഭ്യത തുടര്‍ച്ചയായി അവലോകനം ചെയ്യുന്നു.

Posted On: 01 JUN 2021 4:48PM by PIB Thiruvananthpuram

 ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നിരന്തര ശ്രമത്തിന്റെ ഫലമായി രാജ്യത്തൊട്ടാകെ കോവിഡ് ചികിത്സാ മരുന്നുകളുടെ ആവശ്യവും വിതരണവും സന്തുലിതമാകുമെന്ന് കേന്ദ്രമന്ത്രി ശ്രീ ഡി വി സദാനന്ദ ഗൗഡ പറഞ്ഞു.

 2021 ഏപ്രില്‍ 21 മുതല്‍ മെയ് 30 വരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കും മൊത്തം 98.87 ലക്ഷം വയലുകള്‍ അനുവദിച്ചതായി മന്ത്രി അറിയിച്ചു. റെംഡെസിവിറിന്റെ ഉത്പാദനം പത്ത് മടങ്ങ് വര്‍ദ്ധിച്ചു. ഉല്‍പാദനം ത്വരിതപ്പെടുത്തിയതോടെ ജൂണ്‍ അവസാനം വരെ 91 ലക്ഷം വയലുകള്‍ വരെ വിതരണം ചെയ്യാനാണ് പദ്ധതി. 2021 ഏപ്രില്‍ 25 മുതല്‍ മെയ് 30 വരെ സിപ്ല 400 മില്ലിഗ്രാമിന്റെ 11,000 വയലുകളും 80 മില്ലിഗ്രാം ടോസിലിസുമാബിന്റെ 50,000 വയലുകളും ഇറക്കുമതി ചെയ്തതായും അദ്ദേഹം അറിയിച്ചു. കൂടാതെ, മെയ് മാസത്തില്‍ സംഭാവനയിലൂടെ 400 മില്ലിഗ്രാമിന്റെ 1002 വയലുകളും 80 മില്ലിഗ്രാമില്‍ 50,024 വയലുകളും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു ലഭിച്ചു. 80 മില്ലിഗ്രാമിന്റെ 20,000 വയലുകളും 200 മില്ലിഗ്രാമിന്റെ 1000 വയലുകളും ജൂണില്‍ എത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 2021 മെയ് 11 മുതല്‍ മെയ് 30 വരെ ആംഫോട്ടെറിസിന്‍ ബി യുടെ 2,70,060 വയലുകള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കേന്ദ്ര സ്ഥാപനങ്ങള്‍ക്കും മെയ് ആദ്യ ആഴ്ച അനുവദിച്ചിട്ടുണ്ടെന്ന് ശ്രീ ഗൗഡ അറിയിച്ചു.

കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഡെക്‌സമെതസോണ്‍, മെത്തിലില്‍ പ്രെഡ്‌നിസോലോണ്‍, എനോക്‌സാപരിന്‍, ഫാവിപിരാവിര്‍, ഐവര്‍മെക്റ്റിന്‍, ഡെക്‌സമെതസോണ്‍ ഗുളികകള്‍ തുടങ്ങിയ മരുന്നുകളുടെ ഉത്പാദനം, വിതരണം, സംഭരണ സ്ഥിതി എന്നിവ ആഴ്ചതോറും അവലോകനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉല്‍പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ആവശ്യാനുസരണം ശേഖരണം ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 നിലവിലുള്ളതും പുതിയതുമായ നിര്‍മ്മാതാക്കളുമായി കോവിഡ് 19 ചികിത്സാ മരുന്നുകളുടെ ലഭ്യത ഗവൺമെന്റ് നിരന്തരം അവലോകനം ചെയ്യുന്നുണ്ടെന്ന് ശ്രീ ഗൗഡ ഉറപ്പ് നല്‍കി.

 

***



(Release ID: 1723478) Visitor Counter : 196