ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തെ പ്രതിദിന പുതിയ കേസുകൾ 1.65 ലക്ഷമായി കുറഞ്ഞു

പോസ്റ്റഡ് ഓണ്‍: 30 MAY 2021 10:28AM by PIB Thiruvananthpuram

 

ന്യൂ ഡൽഹിമെയ് 30, 2021

രാജ്യത്തെ സജീവ കേസുകളുടെ എണ്ണം ഇന്ന് 21,14,508 ആയി കുറഞ്ഞുസജീവ കേസുകൾ തുടർച്ചയായി കുറയുന്ന പ്രവണത തുടരുന്നുചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  1,14,216-ന്റെ കുറവാണ് രേഖപ്പെടുത്തിയത്സജീവ കേസുകൾ ഇപ്പോൾ രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 7.58% മാത്രമാണ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ തുടർച്ചയായി പ്രതിദിന കേസുകളുടെ എണ്ണം രണ്ട്  ലക്ഷത്തിൽ താഴെയാണ്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,65,553 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.  

തുടർച്ചയായി 17-ആം ദിവസവും രാജ്യത്ത് പ്രതിദിന രോഗമുക്തി നേടിയവരുടെ എണ്ണം പ്രതിദിന പുതിയ കേസുകളെക്കാൾ കൂടുതലാണ്കഴിഞ്ഞ 24 മണിക്കൂറിൽ 2,76,309 പേർ രോഗ മുക്തരായി -  പുതിയ കേസുകളെക്കാൾ 1,10,756 കൂടുതൽ പേർ രോഗമുക്തി നേടി.

ഇതുവരെ 2,54,54,320 പേരാണ് കോവിഡിൽ നിന്നും മുക്തി നേടിയത്മൊത്തം രോഗമുക്തി നിരക്ക് 91.25 ശതമാനമാണ്

കഴിഞ്ഞ 24 മണിക്കൂറിൽ 20,63,839 കോവിഡ് പരിശോധനകളാണ് നടന്നത്ഇതുവരെ 34.31  കോടി പരിശോധനകൾ നടന്നിട്ടുണ്ട്പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.02% ആണ്പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 9.36% ആയി കുറഞ്ഞിട്ടുണ്ട്.   

ദേശീയതല പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായി 21.20 കോടിയിൽ അധികം വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 30,07,831 സെഷനുകളിലായി 21,20,66,614 വാക്സിൻ ഡോസ് വിതരണം ചെയ്തുകഴിഞ്ഞ 24 മണിക്കൂറിൽ 30.35 ലക്ഷത്തിൽ  (30,35,749) അധികം വാക്സിൻ ഡോസുകൾ നൽകി കഴിഞ്ഞു.

 

RRTN


( റിലീസ് ഐ.ഡി: 1723071) സന്ദര്‍ശക കൗണ്ടര്‍ : 263