ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിൽ 1.73 ലക്ഷം കേസുകളുമായി രാജ്യത്തെ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു ; പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ 45 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Posted On: 29 MAY 2021 9:17AM by PIB Thiruvananthpuram

 ചികിത്സയിൽ ഉള്ളവരുടെ എണ്ണം വീണ്ടും കുറഞ്ഞു ,22,28,724 ആയി

 കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ  1,14,428 കുറവ് രേഖപ്പെടുത്തി

 ഇതുവരെ രാജ്യത്തെ  രോഗ മുക്തരുടെ ആകെ എണ്ണം 2,51,78,011

2,84,601 പേർക്ക് കഴിഞ്ഞ  24 മണിക്കൂറിൽ രോഗം ഭേദമായി

 തുടർച്ചയായ പതിനാറാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം രോഗ സ്ഥിരീകരിക്കുന്ന വരെക്കാൾ കൂടുതൽ.


 രോഗമുക്തി നിരക്ക് ഉയർന്നു 90.80% ആയി

 പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക്  നിലവിൽ 9.84 %.

 പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്  8.36%. തുടർച്ചയായ അഞ്ചാം ദിവസവും ഇത് 10 ശതമാനത്തിൽ താഴെ

 രാജ്യവ്യാപക വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 20.89 കോടി ഡോസ് വാക്സിൻ നൽകി

 പരിശോധന ശേഷി ഗണ്യമായി വർധിച്ചു - ഇതുവരെ ആകെ 34.1 കോടി പരിശോധനകൾ നടത്തി

 

***


(Release ID: 1722605) Visitor Counter : 176