ധനകാര്യ മന്ത്രാലയം

43-ാമത് ചരക്ക് സേവന നികുതി (ജി.എസ്.ടി) കൗണ്‍സില്‍ യോഗത്തിന്റെ ശിപാര്‍ശകള്‍


മുടങ്ങിക്കിടക്കുന്ന റിട്ടേണുകള്‍ക്കുള്ള പിഴയില്‍ നികുതിദായകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് മാപ്പാക്കല്‍പദ്ധതി; ഭാവി നികുതി കാലത്തേയ്ക്കുള്ള പിഴകള്‍ യുക്തിസഹമാക്കുകയും ചെയ്തു

ആഫോം ബി ഉള്‍പ്പെടെയുള്ള കോവിഡ്-19 മായി ബന്ധപ്പെട്ട മെഡിക്കല്‍ ചരക്കുകളുടെ സൗജന്യ വിതരണത്തിന് 2021 ഓഗസ്റ്റ് 31 വരെ ഐ.ജി.എസ്.ടി (ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ്) പൂര്‍ണ്ണമായും ഒഴിവാക്കി

ആഫോംടെറീസിന്‍ ബിക്ക് കസ്റ്റംസ് തിരുവ ഇളവും അനുവദിച്ചു

2020-21ലെ വാര്‍ഷിക റിട്ടേണുകള്‍ ലളിതമാക്കി

Posted On: 28 MAY 2021 9:29PM by PIB Thiruvananthpuram

കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ് കാര്യമന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്റെ അദ്ധ്യക്ഷതയില്‍ 43-ാമത് ജി.എസ.്ടി (ചരക്ക് സേവനനികുതി) കൗണ്‍സില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചേര്‍ന്നു. കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ അനുരാഗ് താക്കൂറിന് പുറമെ, സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ധനമന്ത്രിമാര്‍, ധനകാര്യമന്ത്രാലയത്തിലേയും, സംസ്ഥാന / കേന്ദ്രഭരണപ്രദേശങ്ങളിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു.


ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിലെ ജി.എസ്.ടി നിരക്കുകളിലെ മാറ്റങ്ങളും ജി.എസ്.ടി നിയമവും നടപടിക്രമവുമായി ബന്ധപ്പെട്ട മാറ്റങ്ങളും സംബന്ധിച്ച് ജി.എസ്.ടി കൗണ്‍സില്‍ ഇനിപ്പറയുന്ന ശിപാര്‍ശകള്‍ നല്‍കി:

കോവിഡ് -19 സമാശ്വാസം

- കോവിഡ്-19 ആശ്വാസനടപടികളുടെ ഭാഗമായി മെഡിക്കല്‍ ഓക്‌സിജന്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, മറ്റ് ഓക്‌സിജന്‍ സംഭരണ, ഗതാഗത ഉപകരണങ്ങള്‍, രോഗനിര്‍ണ്ണയം നടത്തുന്നതിനുള്ള ചില മാര്‍ക്കറുകള്‍, പരിശോധനാ കിറ്റുകള്‍, കോവിഡ്-19 വാക്‌സിനുകള്‍ തുടങ്ങി നിരവധി നിര്‍ദ്ദിഷ്ട കോവിഡ്19മായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് ഐ.ജി.എസ്.ടി പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. പണാടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്താലും, ഗവണ്‍മെന്റിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും ആശ്വാസം നല്‍കുന്ന ഏജന്‍സിക്കോ (റിലീÿഫ് ഏജന്‍സി) സമ്മാനിക്കാനായാല്‍ പോലും ഇളവ് ലഭിക്കും. 2021 ഓഗസ്റ്റ് 31 വരെ ഈ ഇളവ് സാധുവായിരിക്കും. വിലനല്‍കാതെ സൗജന്യ വിതരണത്തിനായി ചരക്കുകള്‍ ഇറക്കുമതിചെയ്യുമ്പോള്‍ മാത്രമായിരുന്നു ഇതുവരെ, ഈ ഐ.ജി.എസ്. ടി ഇളവ് ബാധകമാകമായിരുന്നുള്ളു. 2021 ഓഗസ്റ്റ് 31 വരെ അതും നീട്ടിനല്‍കും. ഈ ചരക്കുകളെ ഇതിനകം തന്നെ അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സൂചിപ്പിക്കുന്നു. ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്ത് ആംഫോട്ടെറിസിന്‍ ബിക്കും മുകളില്‍ പറഞ്ഞ ഐ.ജി.എസ്. ടി ഇളവുകള്‍ നീട്ടിയിട്ടുണ്ട്..

മന്ത്രിമാരുടെ സമിതി (ഗ്രൂപ്പ് ഓഫ് മിനിസ്‌റ്റേഴ്‌സ് ജി.ഒ.എം) 2021 ജൂണ്‍ 8 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം കോവിഡ്19 ന്റെ വ്യക്തിഗത ഇനത്തില്‍ കൂടുതല്‍ ആശ്വാസംങ്ങള്‍ നല്‍കും

-വ്യക്തിഗത ഇനങ്ങളെ സംബന്ധിച്ചിടത്തോളം, കോവിഡ്19 അനുബന്ധ വ്യക്തിഗത ഇനങ്ങള്‍ക്ക് ഉടനടി കൂടുതല്‍ ആശ്വാസം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരിശോധിക്കാന്‍ മന്ത്രിമാരുടെ ഒരു സമിതി (ജി.ഒ.എം) രൂപീകരിക്കാന്‍ തീരുമാനിച്ചു. 2021 ജൂണ്‍ എട്ടിനകം ജി.ഒ.എം റിപ്പോര്‍ട്ട് നല്‍കും.

ചരക്കുകള്‍ക്കുള്ള മറ്റ് ആശ്വാസങ്ങള്‍

- ലോകാരോഗ്യസംഘടനയുമായി സഹകരിച്ച് നടത്തുന്ന ലിംപാറ്റിക് ഫിലാരിസിസ് (ഒരു പ്രാദേശിക) നിര്‍മ്മാര്‍ജ്ജന പരിപാടിയെ പിന്തുണയ്ക്കുന്നതിന്, ഡൈതൈല്‍കാര്‍ബാമസൈന്‍ (ഡി.ഇ.സി) ഗുളികകളിലെ ജി.എസ്.ടി നിരക്ക് 5% (12% ല്‍ നിന്ന്) കുറയ്ക്കാന്‍ ശിപാര്‍ശ ചെയ്തു.


- ജി.എസ്.ടി നിരക്കുകളുമായി ബന്ധപ്പെട്ട് ചില വ്യക്തത/ വ്യക്തമാക്കല്‍ ഭേദഗതികളും ശിപാര്‍ശ ചെയ്തിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വീണ്ടും ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ അറ്റകുറ്റപ്പണി മൂല്യത്തില്‍ ഐ.ജി.എസ്.ടി യുടെ ബാധ്യത ചുമത്തുന്നതാണ് പ്രധാനപ്പെട്ടവയില്‍ ഒന്ന്.
-സ്പ്രിംഗളര്‍ / ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനങ്ങളുടെ ഭാഗങ്ങളില്‍പ്പെടുന്ന താരിഫ് ശീര്‍ഷകത്തിന് കീഴിലുള്ള 8424 (നോസല്‍ / ലാറ്ററലുകള്‍) എന്നിവയ്ക്ക് 12% ജി.എസ.്ടി നിരക്ക് ബാധകമാക്കും, ഈ ചരക്കുകള്‍ പ്രത്യേകം പ്രത്യേകം വിറ്റാലും ഇത് ബാധകമാകും

സേവനങ്ങള്‍

-അംഗന്‍വാടി (പ്രീ-സ്‌ക്കൂള്‍ വിദ്യാഭ്യാസം നല്‍കുന്ന) ഉള്‍പ്പെടെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിതരണം ചെയ്യുന്ന സേവനം വ്യക്തമാക്കുന്നതിനായി, അതായത് ഗവണ്‍മെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള ഏതെങ്കിലും ഭക്ഷണവിതരണ സേവനത്തിനെ അത്തരം വിതരണങ്ങള്‍ ഗവണ്‍മെന്റ് ഗ്രാന്റില്‍ നിന്നാണോ, അല്ല കോര്‍പ്പറേറ്റ് സംഭാവനകളാണോയെന്ന് പരിഗണിക്കാതെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കുന്നു.


- പ്രവേശന പരീക്ഷ ഉള്‍പ്പെടെയുള്ളവയ്ക്ക് നല്‍കുന്ന സേവനങ്ങള്‍ വ്യക്തമാക്കുന്നതിന്, അത്തരം പരീക്ഷകള്‍ക്ക് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍.ബി.ഇ), അല്ലെങ്കില്‍ സമാനമായ കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍ ചാര്‍ജ്ജുചെയ്യുന്ന ഫീസുകളേയും , അതുമായി ബന്ധപ്പെട്ട ഇന്‍പുട്ട് സേവനങ്ങളേയും ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

-പ്രമോട്ടറായ ഭൂവുടമകളില്‍ ഡെവലപ്പര്‍ പ്രമോട്ടര്‍മാര്‍ ചാര്‍ജ്ജചെയ്യുന്ന ജി.എസ്.ടി ക്രെഡിറ്റ് അത്തരം ജി.എസ്.ടി നല്‍കിയ അപ്പാര്‍ട്ടുമെന്റുകള്‍ പ്രമോട്ടര്‍മാരായ ഭൂവുടമകളാണ് തുടര്‍ന്ന് വില്‍ക്കുന്നതെങ്കില്‍ അവര്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയുമെന്ന് വ്യക്തതവരുത്തുന്നതിനായി ബന്ധപ്പെട്ട വിജ്ഞാപനങ്ങളില്‍ സ്പഷ്ടീകരണത്തിന് വേണ്ട മാറ്റങ്ങള്‍ വരുത്തും. അത്തരം അപ്പാര്‍ട്ടുമെന്റുകളുമായി ബന്ധപ്പെട്ട് ഡെവലപ്പര്‍ പ്രൊമോട്ടറെ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സമയത്തോ അല്ലെങ്കില്‍ അതിനുമുമ്പോ എപ്പോള്‍ വേണമെങ്കിലും ജി.എസ്.ടി അടയ്ക്കാന്‍ അനുവദിക്കും.


- വ്യോമയാന മേഖലയിലേ മെയിന്റനന്‍സ് റിപ്പയര്‍, ഓപ്പറേഷന്‍ (എം.ആര്‍.ഒ) നല്‍കിയിട്ടുള്ള അതേ ഒഴിവുകള്‍ കപ്പലുകളുടേയും/വെസലുകളുടെയും എം.ആര്‍.ഒ യൂണിറ്റുകള്‍ക്ക് വ്യാപിപ്പിക്കുന്നതിനായും അതുപോലെ വിദേശ എം.ആര്‍.ഒകള്‍ക്കനുസരിച്ച് ആഭ്യന്തര ഷിപ്പിംഗ് എം.ആര്‍.ഒകള്‍ക്കും അതിനനുസരിച്ച് ഒരേ പോലെയുള്ള വിജയസാധ്യതയുണ്ടാക്കാനും -

-കപ്പലുകളുടെയും/ കപ്പലുകളുടെയും കാര്യത്തിലെ എം.ആര്‍. ഒ സേവനങ്ങളിലെ ജി.എസ്.ടി 5% ആയി കുറയ്ക്കും (18% ല്‍ നിന്ന്).
-കപ്പലുകള്‍/ വെസലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട എം.ആര്‍.ഒ സേവനങ്ങളുടെ ബിസിനസ് ടു ബിസിനസ് (ബി2ബി) വിതരണത്തിത്തില്‍ വില്‍പ്പനയുടെ കേന്ദ്രമായിരിക്കും സേവന സ്വീകര്‍ത്താവിന്റെ സ്ഥാനം


-ഗോതമ്പ്/ നെല്ല് എന്നിവ മില്ലുകള്‍ വഴി ഗവണ്‍മെന്റ്/പ്രാദേശിക അധികാരികള്‍ തുടങ്ങിയവര്‍ക്കായി മാവാക്കി മാറ്റി(മില്ലര്‍മാര്‍ അല്ലെങ്കില്‍ മറ്റുവഴികളില്‍ മറ്റു ധാതുക്കള്‍ ഉപയോഗിച്ച് പോഷകഗുണം വര്‍ദ്ധിപ്പിക്കുന്നത്) വിതരണണം ചെയ്യുന്ന സേവനത്തില്‍ വ്യക്തത വരുത്തുന്നതിന്.
അത്തരം സമ്മിശ്ര വിതരണത്തിലെ ചരക്കിന്റെ മുല്യം 25% ലധികമായില്ലെങ്കില്‍ അത്തരത്തിലുള്ള മാവിന്റെയും അരിയുടെയും പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള വിതരണത്തെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കി. അല്ലാത്തപക്ഷം, സ്രോതസില്‍ തന്നെ നികുതി കുറയ്ക്കുന്ന (ടി.ഡി.എസ്) തിനായി രജിസ്റ്റചെയ്തിട്ടുള്ള ഒരു വ്യക്തിയുള്‍പ്പെടെ ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരു വ്യക്തിക്കും അത്തരം സേവനങ്ങള്‍ക്ക് 5% നിരക്കില്‍ ജി.എസ്.ടിയുണ്ടാകും.
-റോഡ് നിര്‍മ്മാണത്തിനായി മാറ്റിവച്ച തുകയായി ലഭിക്കുന്ന വാര്‍ഷിക പേയ്‌മെന്റുകളില്‍ ജി.എസ്.ടി നല്‍കുന്നതില്‍ വ്യക്തതവരുത്തല്‍.
റോഡിലേക്കോ പാലത്തിലേക്കോ പ്രവേശനം ലഭിക്കുന്നതിനുള്ള സേവനത്തിനായി നല്‍കുന്ന അത്തരം വാര്‍ഷിക പേയ്‌മെന്റുകള്‍ക്കാണ് ഒഴിവാക്കലിന്റെ നേട്ടംകിട്ടുക.
- ഒരു റോപ്പ്-വേയുടെ നിര്‍മ്മാണത്തിലൂടെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് നല്‍കുന്ന സേവനങ്ങള്‍ 18% നിരക്കില്‍ ജി.എസ്.ടി ആകര്‍ഷിക്കുമെന്ന് വ്യക്തമാക്കുന്നു.


- സര്‍ക്കാര്‍ അതിന്റെ കീഴിലുള്ളവയ്ക്കും/പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ വ്യക്തമാക്കുന്നതിന്. ഗവണ്‍മെന്റ ഉറപ്പുനല്‍കി അത്തരം സ്ഥാപനങ്ങള്‍ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുക്കുന്ന വായ്പകളെ ജി.എസ്. ടിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.


വ്യാപാര സൗകര്യങ്ങള്‍ക്ക് വേണ്ട നടപടികള്‍


1. 1. മുടങ്ങിക്കിടക്കുന്ന റിട്ടേണുകള്‍ക്കുള്ള വൈകിയതിനുള്ള ഫീസില്‍(പിഴ)നികുതിദായകര്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള പൊതുമാപ്പ് പദ്ധതി:

നികുതിദായകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി, 2017 ജൂലൈ മുതല്‍ 2021 ഏപ്രില്‍ വരെയുള്ള നികുതി കാലയളവുകളിലെ ഫോം ജിഎസ്ടിആര്‍ -3 ബി സമര്‍പ്പിക്കാത്തവര്‍ക്കുള്ള വൈകിയതിനുള്ള ഫീസ് താഴേപ്പറയുന്ന രീതിയില്‍ കുറയ്ക്കുകയോ/ഒഴിവാക്കുകയോ ചെയ്യും:


1.. ഈ നികുതി കാലയളവുകളില്‍ യാതൊരു വിധ നികുതി ബാദ്ധ്യതകളുമില്ലാത്ത നികുതിദായകര്‍ക്ക് ഓരോ റിട്ടേണിനും വൈകിയതിനുള്ള ഫീസ് പരമാവധി 500 / (സി.ജി.എസ.്ടി, എസ്.ജി.എസ്. ടിഎന്നിവയ്ക്ക് 250 രൂപ വീതം) ആയി പരിമിതപ്പെടുത്തി;


2. മറ്റ് നികുതിദായകര്‍ക്ക് വൈകിയതിനുള്ള ഫീസ് ഓരോ റിട്ടേണിനും പരമാവധി 1000 രൂപ - (സി.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവയ്ക്ക് 500 രൂപ വീതം);ആയിരിക്കും
ഈ നികുതി കാലയളവുകളിലേക്കുള്ള ജി.എസ്.ടി.ആര്‍ -3 ബി റിട്ടേണുകള്‍ 2021 ജൂണ്‍ ഒന്നിനും 2021 ഓഗസ്റ്റ് 31നുമിടയില്‍ ഇവ സമര്‍പ്പിച്ചാലാണ് വൈകിയതിനുള്ള കുറഞ്ഞനിരക്കിലുള്ള ഫീസ് ലഭിക്കുക.


2. സി.ജി.എസ്.ടി നിയമത്തിലെ വകുപ്പ് 47 പ്രകാരം ചുമത്തിയ വൈകിയതിനുള്ള ഫീസ് യുക്തിസഹമാക്കുക:

ചെറിയ നികുതിദായകരുടെ വൈകിയതിനുള്ള ഫീസിന്റെ ഭാരം കുറയ്ക്കുന്നതിനായി നികുതിദായകന്റെ വൈകിയതിനുള്ള ഫീസും നികുതി ബാദ്ധ്യതയും/മൊത്തം വിറ്റുവരവും സംയോജിപ്പിച്ച് താഴേപ്പറയുന്ന രീതിയില്‍ യുക്തിസഹമാക്കി.
എ. ഫോം ജി.എസ്.ടി.ആര്‍ -3 ബി, ഫോം ജി.എസ്.ടി.ആര്‍ -1 എന്നിവ നല്‍കുന്നതിന് കാലതാമസം വരുത്തിയതിനുള്ള വൈകല്‍ ഫീസ് , ഓരോ റിട്ടേണിനും, താഴെ പറയുന്നതുപോലെ:
(1) ജി.എസ്.ടി.ആര്‍ -3 ബിയില്‍ നികുതി ബാധ്യതയൊന്നുമില്ലാത്ത അല്ലെങ്കില്‍ ജി.എസ്.ടി.ആര്‍.-1ല്‍ പുറത്തുള്ള വിതരണം ഇല്ലാത്ത നികുതിദായകര്‍ക്ക് വൈകിയതിനുള്ള ഫീസ് 500 രൂപയായി നിജപ്പെടുത്തി (250 രൂപ സി.ജി.എസ്.ടിക്കും 250 രൂപ എസ്.ജി.എസ്.ടിക്കും)


(2) മറ്റ് നികുതിദായകര്‍ക്ക്:

എ) മുന്‍വര്‍ഷത്തില്‍ 1.5 കോടി രൂപ വരെ വാര്‍ഷിക മൊത്തം വിറ്റുവരവ് (എ.എ.ടി.ഒ) ഉള്ള നികുതിദായകര്‍ക്ക്, വൈകിയതിനുള്ള ഫീസ് പരമാവധി 2000 രൂപയായിരിക്കും (1000 രൂപ സി.ജി.എസ്.ടിക്കും 1000 രൂപ എസ്.ജി.എസ്.ടിക്കും)
ബി) . മുന്‍ വര്‍ഷം 1.5 കോടിരൂപയ്ക്കും 5 കോടി രൂപയ്ക്കുമിടയില്‍ വരെ എ.എ.ടി.ഒ ഉള്ള നികുതിദായകര്‍ക്ക്, വൈകിയതിനുള്ള ഫീസ് പരമാവധി 5000 രൂപയായിരിക്കും (2500 രൂപ സി.ജി.എസ്.ടിക്കും 2500 രൂപ എസ്.ജി.എസ്.ടിക്കും);
സി.) മുന്‍വര്‍ഷത്തില്‍ 5 കോടി രൂപയില്‍ കൂടുതലുള്ള എ.എ.ടി.ഒ ഉള്ള നികുതിദായകര്‍ക്ക്, വൈകിയതിനുള്ള ഫീസ് പരമാവധി 10,000 രൂപയായി (5000 രൂപ സി.ജി.എസ്.ടിക്കും 5000 രൂപ എസ്.ജി.എസ്.ടിക്കും) നിജപ്പെടുത്തി.

ബി). കോമ്പോസിഷന്‍ നികുതിദായകര്‍ ഫോം ജി.എസ്.ടി.ആര്‍ -4 നല്‍കുന്നതിന് കാലതാമസം വരുത്തിയതുകൊണ്ടുള്ള വൈകിയതിനുള്ള ഫീസ് റിട്ടേണില്‍ നികുതികുടിശികയിലില്ലാത്തവര്‍ക്കുള്ള ഓരോ റിട്ടേണിനും 500 രൂപയായി നിജപ്പെടുത്തി (250 രൂപ സി.ജി.എസ്.ടിക്കും 250 രൂപ എസ്.ജി.എസ്.ടിക്കും), മറ്റുള്ളവര്‍ക്ക് റിട്ടേണിന് 2000 രൂപയും (1000 രൂപ സി.ജി.എസ്.ടിക്കും 1000 രൂപ എസ്.ജി.എസ്.ടിക്കും).

സി. ഫോം ജി.എസ്.ടി.ആര്‍ -7 സമര്‍പ്പിക്കുന്നതിന് കാലതാമസംവരുത്തിയതിന് നല്‍കേണ്ട വൈകിയതിനുള്ള ഫീസ് പ്രതിദിനം 50 രൂപയായി കുറയ്ക്കുകയും (25 രൂപ സി.ജി.എസ.്ടിക്കും 25 രൂപ എസ്.ജി.എസ്.ടിക്കും) ഓരോ റിട്ടേണിനും പരമാവധി 2000 രൂപയായി (1000 രൂപ സി.ജി.എസ്.ടിക്കും 1000 രൂപ എസ്.ജി.എസ്.ടിക്കും). നിജപ്പെടുത്തുകയും ചെയ്തു.

മേല്‍പ്പറഞ്ഞ എല്ലാ നിര്‍ദ്ദേശങ്ങളും വരാനിരിക്കുന്ന നികുതി കാലയളവുകള്‍ക്ക് ബാധകമാക്കാന്‍ വേണ്ടിയാണ്.

3. നികുതിദായകര്‍ക്ക് കോവിഡ്-19 മായി ബന്ധപെ്ട്ട ആശ്വാസ നടപടികള്‍:

ഇതിനകം 2021 മേയ് ഒന്നിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ നികുതിദായകര്‍ക്ക് ഇതിനകം നല്‍കിയിട്ടുള്ള ആശ്വാസ നടപടികള്‍ക്ക് പുറമേ, നികുതിദായകര്‍ക്ക് ഇനിപ്പറയുന്ന കൂടുതല്‍ ഇളവുകള്‍ കൂടി നല്‍കുന്നു:

എ) ചെറുകിട നികുതിദായകര്‍ക്ക് (മൊത്തം വിറ്റുവരവ് 5 കോടി രൂപ വരെ)


എ). 2021 മാര്‍ച്ച്, ഏപ്രില്‍ നികുതി കാലയളവുകള്‍:

1). ഫോം ജി.എസ്.ടി.ആര്‍ -3 ബിയില്‍ റിട്ടേണ്‍ നല്‍കുന്നതിനും പി.എം.ടി -06 ചെലാന്‍ ഫയല്‍ ചെയ്യാനുമുള്ള നിശ്ചിത തീയതി മുതല്‍ ആദ്യത്തെ 15 ദിവസത്തേക്ക പലിശ നിരക്കുണ്ടായിരിക്കില്ല, അതിനുശേഷം 2021 മാര്‍ച്ചിലേതിന് 45 ദിവസ കാലയളവിലും ഏപ്രിലേതിന് 30 ദിവസകാലാവധിയിലും 9% ന്റെ കുറഞ്ഞനിരക്കായിരിക്കും

2). 2021 മാര്‍ച്ച് ക്യു.ഇ/മാര്‍ച്ചിലും 2021 ഏപ്രിലിലുംമുള്ള നികുതി കാലാവധിയില്‍ ഫോം ജി.എസ്.ടി.ആര്‍ -3 ബിയില്‍ റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടവര്‍ അതിനുള്ള തീയതി മുതല്‍ യഥാക്രമം 60 ദിവസം 45 ദിവസം ഫയല്‍ ചെയ്താല്‍ കാലതാമസം വരുത്തിയതിനുള്ള ഫീസ് ഒഴിവാക്കികൊടുക്കും.

3) കോമ്പോസിഷന്‍ ഡീലര്‍മാര്‍ക്കുള്ള 2021 മാര്‍ച്ചിലെ ക്യൂ.ഇ സി.എം.പി -08 ല്‍ സ്‌റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കേണ്ട തീയതി മുതല്‍ ആദ്യത്തെ 15 ദിവസത്തേയ്ക്ക് പലിശയുണ്ടായിരിക്കില്ല, അതിനുശേഷം 45 ദിവസത്തേക്ക് 9% ന്റെ കുറഞ്ഞ നിരക്കായിരിക്കും.

ബി) 2021 മേയ് നികുതി കാലയളവിന് വേണ്ടി:

1) ഫോം ജി.എസ്.ടി.ആര്‍ -3 ബിയില്‍ റിട്ടേണ്‍ നല്‍കുന്നതിനും പി.എം.ടി -06 ചെലാന്‍ ഫയല്‍ ചെയ്യാനുമുള്ള നിശ്ചിത തീയതി മുതല്‍ ആദ്യത്തെ 15 ദിവസത്തേക്ക പലിശ നിരക്കുണ്ടായിരിക്കില്ല, അതിനുശേഷം തുടര്‍ന്നുള്ള 15 ദിവസങ്ങളില്‍ 9% ന്റെ കുറഞ്ഞനിരക്കായിരിക്കും

ബി). ഫോം ജി.എസ്.ടി.ആര്‍ -3 ബി സമര്‍പ്പിക്കേണ്ടതിന്റെ 30 ദിവസങ്ങള്‍ക്കുള്ളില്‍ ഫയല്‍ ചെയ്യുകയാണെങ്കില്‍ ഫോം ജി.എസ്.ടി.ആര്‍-3 ബില്‍ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് കാലതാമസം വരുത്തിയവര്‍ക്കുള്ള ലേറ്റ് ഫീസ് ഒഴിവാക്കും
ബി) വലിയ നികുതിദായകര്‍ക്ക് (മൊത്തം വിറ്റുവരവ് 5 കോടിയില്‍ കൂടുതല്‍)
1) 2021 മേയ് നികുതി കാലയളവില്‍ ഫോം ജി.എസ്.ടി.ആര്‍ -3 ബിയില്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതിക്ക് ശേഷം ആദ്യത്തെ 15 ദിവസത്തേക്ക് 9% ന്റെ നിരക്കില്‍ കുറഞ്ഞ പലിശ.

2) 2021 മേയ് നികുതി കാലത്തേയ്ക്കുള്ള ഫോം ജി.എസ്.ടി.ആര്‍ -3 ബിയില്‍ റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട നിശ്ചിത ദിവസത്തിന് ശേഷം 15ദിവസത്തിനകം ഫോം ജി.എസ്.ടി.ആര്‍-3 ബി സമര്‍പ്പിക്കുകയാണെങ്കില്‍ ലേറ്റ് ഫീസ് ഒഴിവാക്കികൊടക്കും.

സി) കോവിഡ് -19 മായി ബന്ധപ്പെട്ട് മറ്റുചില ഇളവുകള്‍:

1. 2021 മേയ് മാസത്തിലെ ജി.എസ്.ടി.ആര്‍ -1 / ഐ.എഫ്.എഫ് ഫയല്‍ ചെയ്യേണ്ട തീയതി 15 ദിവസത്തേക്ക് നീട്ടി.
2. 2020-21 സാമ്പത്തികവര്‍ഷത്തെ ജി.എസ്.ടി.ആര്‍ -4 ഫയല്‍ ചെയ്യുന്നതിനുള്ള നിശ്ചിത തീയതി ജൂലൈ 31.വരെ നീട്ടി.
3. ക്യൂ.ഇ. മാര്‍ച്ച് 2021ലെ ഐ.ടി.സി -04 ഫയല്‍ ചെയ്യുന്നതിനുള്ള നിശ്ചിത തീയതി 2021 ജൂണ്‍ 30 വരെ നീട്ടി.

4. 2021 ജൂണ്‍ കാലാവധിക്ക് പകരമായി 2021 ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ നികുതി കാലയളവുകളില്‍ ഐ.ടി.സി ലഭിക്കുന്നതിന ചട്ടം 36 (4) ന്റെ സഞ്ചിത പ്രയോഗം ( ക്യൂമിലേറ്റീവ് ആപ്ലിക്കേഷന്‍).

5. 2021 ഓഗസ്റ്റ് 31 കമ്പനികളെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റിന് (ഡി.എസ്.സി) പകരം ഇലക്രേ്ടാണിക് വെരിഫിക്കേഷന്‍ കോഡ് (ഇ.വി.സി) ഉപയോഗിച്ച് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അനുവദിക്കും.

ഡി. സി.ജി.എസ്.ടി നിയമത്തിലെ 168എ വകുപ്പ് പ്രകാരമുള്ള ഇളവുകള്‍:
ഏതെങ്കിലും ഒരു അധികാരി അല്ലെങ്കില്‍ ഒരു വ്യക്തി ജി.എസ്.ടി നിയമപ്രകാരം 2021 ഏപ്രില്‍ മുതല്‍ 2021 ജൂണ്‍ 29 നകംപൂര്‍ത്തിയാക്കേണ്ട നടപടികളുടെ കാലാവധി ഒഴിവാക്കലുകള്‍ക്ക് വിധേയമായി 2021 ജൂണ്‍ 30 വരെ നീട്ടി.
(നടപടിക്കുള്ള സമയപരിധി ബഹുമാനപ്പെട്ട സുപ്രീംകോടതി നീട്ടുമ്പോഴെല്ലാം അതായിരിക്കും ബാധകമാകുക)


4. 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക റിട്ടേണുകള്‍ ലളിതമാക്കുക:

1). സി.ജി.എസ്.ടി നിയമത്തിലെ 35, 44 വകുപ്പുകളില്‍ 2021ലെ ധനകാര്യനിയമത്തിലൂടെ കൊണ്ടുവന്ന ഭേദഗതികള്‍ വിജ്ഞാപനം ചെയ്യും. ഇത് ഫോം ജി.എസ്.ടി.ആര്‍-9സിയില്‍ അനുരജ്ഞന പ്രസ്താവന സമര്‍പ്പിക്കുന്നതിനുള്ള അനുവര്‍ത്തനം ലളിതമാക്കും, ഒരു ചാര്‍ട്ടേഡ് അക്കൗണ്ടിനെ കൊണ്ട് സാക്ഷ്യപ്പെടുത്തുന്നതിന് പകരം നികുതിദായകര്‍ക്ക് അനുരജ്ഞന പ്രസ്താനവന സ്വയം സാക്ഷിപ്പെടുത്താന്‍ കഴിയും. 2020-21 വര്‍ഷത്തെ വാര്‍ഷിക റിട്ടേണില്‍ ഈ മാറ്റം ബാധകമാകും.
2) മൊത്തം വാര്‍ഷിക വിറ്റുവരവ് രണ്ട് കോടി രൂപ വരെയുള്ളവര്‍ 2020-21 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിട്ടേണ്‍ ഫോം ജി.എസ്.ടി.ആര്‍ -9 / 9 എയില്‍ സമര്‍പ്പിക്കുന്നത് നികുതിദായകരുടെ ഇഷ്ടത്തിനനുസരിച്ചാകാം.

3) 5 കോടി രൂപയ്ക്ക് മുകളിലുള്ള വാര്‍ഷിക വിറ്റുവരവുള്ള നികുതിദായകര്‍ 2020-21 സാമ്പത്തിക വര്‍ഷത്തേയ്ക്ക് ഫോം ജി.എസ്.ടി.ആര്‍ -9 സിയില്‍ അനുരഞ്ജന പ്രസ്താവന ഫയല്‍ ചെയ്യേണ്ടതുണ്ട്.

5. മൊത്തം പണത്തിന്റെ അടിസ്ഥാനത്തില്‍ പലിശ അടയ്ക്കുന്നതിനുള്ള സി.ജി.എസ്.ടി നിയമത്തിലെ 50-ാംവകുപ്പില്‍ 2017 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ഭേദഗതി എത്രയും വേഗം വിജ്ഞാപനം ചെയ്യും.


മറ്റ് നടപടിള്‍


1) . ജി.എസ്.ടി. സംവിധാനത്തിലെ സ്ഥിരസ്ഥിതി റിട്ടേണ്‍ ഫയലിംഗ് സംവിധാനമായി നിലവിലെ ജി.എസ്.ടി.ആര്‍ -1 / 3 ബി റിട്ടേണ്‍ ഫയലിംഗ് സംവിധാനത്തെ മാറ്റുന്നതിനായി നിയമത്തിലെ ചില വ്യവസ്ഥകളില്‍ ഭേദഗതികളും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

-ഈ തീരുമാനങ്ങളെല്ലാം ആവശ്യമായ സര്‍ക്കുലര്‍/വിജ്ഞാപനങ്ങള്‍ എന്നിവയിലൂടെ നടപ്പാക്കും.



(Release ID: 1722587) Visitor Counter : 341