പ്രധാനമന്ത്രിയുടെ ഓഫീസ്‌

യാസ് ചുഴലിക്കാറ്റിന്റെ ആഘാതം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി യോഗം വിളിച്ചു കൂട്ടി



യാസ് ചുഴലിക്കാറ്റിനെ നേരിടാൻ എൻ‌ഡി‌ആർ‌എഫിന്റെ 106 ടീമുകളെ വിന്യസിച്ചിട്ടുണ്ട്

സാധാരണ ജനജീവിതം വേഗത്തിൽ പുനസ്ഥാപിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം : പ്രധാനമന്ത്രി

Posted On: 27 MAY 2021 3:50PM by PIB Thiruvananthpuram


യാസ് ചുഴലിക്കാറ്റിന്റെ ആഘാതം അവലോകനം ചെയ്യുന്നതിനായി  പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി യുടെ  അധ്യക്ഷതയിൽ  ഇന്ന് യോഗം ചേർന്നു . ചുഴലി ക്കാറ്റിനെ നേരിടാൻ കൈക്കൊണ്ട തയ്യാറെടുപ്പുകൾ , നാശനഷ്ടങ്ങളുടെ വിലയിരുത്തൽ, അനുബന്ധ കാര്യ ങ്ങൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദമായ അവതരണം നടത്തി.

പശ്ചിമ ബംഗാളിലും   ഒഡീഷയിലുമായി  46 ടീമുകൾ വീതമുള്ള എൻ‌ഡി‌ആർ‌എഫിന്റെ 106 ഓളം ടീമുകളെ വിന്യസിക്കുകയുണ്ടായി. 1000 ത്തിലധികം പേരെ രക്ഷ പ്പെടുത്തി.  റോഡുകൾ തടസ്സപ്പെടുത്തികൊണ്ടു നിലം പതിച്ച  2500 ലധികം മരങ്ങൾ / തൂണുകൾ  എന്നിവ നീക്കം ചെയ്തു.   വെള്ളത്തിൽപ്പെട്ടവരെ  പ്രതിരോധ സേനകൾ , പ്രത്യേകിച്ച് കരസേനയും , തീര സംരക്ഷണ സേനയും  രക്ഷപെടുത്തിയപ്പോൾനാ വികസേനയും വ്യോമസേനയും ജാഗ്രത  പുലർത്തി നിലകൊണ്ടു. 

യാസ് ചുഴലിക്കാറ്റിനുശേഷം ഉണ്ടായ നാശനഷ്ടങ്ങളു ടെ വിലയിരുത്തലിൽ സംസ്ഥാനങ്ങൾ ഏർപ്പെട്ടിരിക്കു കയാണ്   കൃത്യമായ പ്രവചനത്തിലൂടെയും , ബാധിത പ്രദേശങ്ങളിലെ ജനങ്ങളുമായി ഫലപ്രദമായി ആശയ വിനിമയം നടത്തിയും, കേന്ദ്ര സംസ്ഥാന ഏജൻസികൾ  സമയബന്ധിതമായി  നടത്തിയ ഒഴിപ്പിക്കലിലൂടെയും  ഏറ്റവും കുറച്ചു് മനുഷ്യ ജീവനുകൾ മാത്രമാണ് നഷ്ടപ്പെട്ടത് . അതേസമയം, വെള്ളപ്പൊക്കം കാരണം, നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്, അവ വിലയിരുത്തി  വരികയാണ്. ദുരിതബാധിത പ്രദേശങ്ങളിൽ വൈദ്യു തി, വാർത്താവിനിമയ  സേവനങ്ങൾ പുനസ്ഥാപിച്ചു.

ചുഴലിക്കാറ്റ് ഉയർത്തിയ  വെല്ലുവിളികളോട് പ്രതികരി ക്കുന്നതിൽ കേന്ദ്ര-സംസ്ഥാന ഏജൻസികൾ വഹിച്ച ഫലപ്രദവും സജീവവുമായ പങ്ക് പ്രധാനമന്ത്രി എടുത്തു് പറഞ്ഞു.  ദുരിതബാധിത പ്രദേശങ്ങളിൽ സാധാരണ ജീവിതം  എത്രയും വേഗത്തിൽ സാധാരണനില  പുന സ്ഥാപിക്കപ്പെടുന്നുവെന്നും, ദുരിതാശ്വാസ സഹായം , ദുരന്ത ബാധിതർക്ക്  വിതരണം ചെയ്യുന്നുവെന്നും    ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി   ഏജൻസിക ളോട്  ആവശ്യപ്പെട്ടു. 
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര, ഊർജ്ജ, വാർത്താവിനിമയ സെക്രട്ടറിമാർ, കേന്ദ്ര കാലാവസ്ഥാ  വകുപ്പ്  ഡയറക്ടർ ജനറൽ  എന്നിവരും യോഗത്തിൽ പങ്കെടുത്തു.

****


(Release ID: 1722240) Visitor Counter : 236