പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബുദ്ധ പൂർണിമയോടനുബന്ധിച്ചുള്ള വെർച്വൽ വെസക് ആഗോള ആഘോഷവേളയിൽ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തും

Posted On: 25 MAY 2021 6:48PM by PIB Thiruvananthpuram

ബുദ്ധ പൂർണിമയോടനുബന്ധിച്ചുള്ള  വെർച്വൽ വെസക് ആഗോള ആഘോഷവേളയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  നാളെ ( 2021 മെയ് 26 ന് രാവിലെ 09:45 ന്) മുഖ്യ പ്രഭാഷണം നടത്തും 


കേന്ദ്ര സാംസ്കാരിക മന്ത്രാലയം അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷനുമായി (ഐ.ബി.സി) സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ബുദ്ധസംഘങ്ങളിലെ എല്ലാ പരമോന്നത തലവന്മാരുടെയും പങ്കാളിത്തത്തിന് ഈ വേദി സാക്ഷ്യം വഹിക്കും. ലോകമെമ്പാടുമുള്ള 50 പ്രമുഖ ബുദ്ധമത ആചാര്യന്മാർ  സഭയെ അഭിസംബോധന ചെയ്യും.

 

***
 (Release ID: 1721724) Visitor Counter : 49