ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഫംഗസിന്റെ നിറത്തേക്കാള്‍ മ്യൂക്കോര്‍മൈക്കോസിസിനെ അതിന്റെ പേരില്‍ തിരിച്ചറിയുന്നതാണ് നല്ലത്: എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ.
കോവിഡ്-19 രോഗികളില്‍ കാണപ്പെടുന്ന അണുബാധ കൂടുതലും മ്യൂക്കോര്‍മൈക്കോസിസ്.
''ഇത് പടര്‍ന്നു പിടിക്കുന്നതോ സാംക്രമിക രോഗമോ അല്ല'
''ഓക്‌സിജന്‍ തെറാപ്പിയും അണുബാധയും തമ്മില്‍ കൃത്യമായ ബന്ധമില്ല''
'90% -മുതല്‍ 95% വരെ മ്യൂക്കോര്‍മൈക്കോസിസ് രോഗികളും പ്രമേഹ രോഗികളാണ്. അല്ലെങ്കില്‍ അവര്‍ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നുണ്ടായിരിക്കും.'
Posted On:
24 MAY 2021 5:39PM by PIB Thiruvananthpuram
കോവിഡ് രോഗം ഭേദമായിക്കൊണ്ടിരിക്കുന്നവരോ രോഗമുക്തരോ ആയവരില്‍ കാണപ്പെടുന്ന മ്യൂക്കോമൈക്കോസിസ് അണുബാധ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇത് ഒരു സാംക്രമിക രോഗമല്ലെന്ന് ന്യൂഡല്‍ഹിയിലെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഭീതി അകറ്റുന്ന വിശദീകരണം നല്‍കിയത്. അതായത് കോവിഡ് 19 പോലെ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് ഇത് വ്യാപിക്കുന്നില്ല- അദ്ദേഹം വ്യക്തമാക്കി. ബ്ലാഗ് ഫംഗസ് രോഗം എന്ന ല്ല മുകോര്‍മൈക്കോസിസ് എന്ന് ഈ രോഗത്തെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരേ ഫംഗസ് വ്യത്യസ്ത നിറങ്ങളുടെ പേരുകളോടെ ലേബല്‍ ചെയ്യുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കും. കോവിഡില്‍ നിന്ന് വ്യത്യസ്തമായി മ്യൂക്കോര്‍മൈക്കോസിസ് ഒരു സാംക്രമിക രോഗമല്ല. രോഗം ബാധിച്ച 90-95% രോഗികളും പ്രമേഹ രോഗികളോ അല്ലെങ്കില്‍ സ്റ്റിറോയിഡുകള്‍ കഴിക്കുന്നവരോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്
മ്യൂക്കോര്‍മൈക്കോസിസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബ്ലാക് ഫംഗസ് എന്ന പദം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഡോ. ഗുലേറിയ പറഞ്ഞു. ഇത് ഒഴിവാക്കാവുന്ന വളരെയധികം ആശയക്കുഴപ്പങ്ങളിലേയ്ക്ക് നയിക്കുന്നു. ''ബ്ലാക് ഫംഗസ് മറ്റൊരു വിഭാഗമാണ്; വെളുത്ത ഫംഗസ് ഇനത്തില്‍ കറുത്ത ഡോട്ടുകള്‍ ഉള്ളതിനാല്‍ ഈ പദം മ്യൂക്കോര്‍മൈക്കോസിസുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊതുവേ, കാന്‍ഡിഡ, ആസ്പര്‍ജില്ലോസിസ്, ക്രിപ്‌റ്റോകോക്കസ്, ഹിസ്റ്റോപ്ലാസ്‌മോസിസ്, കോസിഡിയോ ഡയോഡൈമൈക്കോസിസ് എന്നിങ്ങനെയുള്ള വിവിധതരം അണുഅണുബാധകള്‍ ഉണ്ട്. രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ മ്യൂക്കോര്‍മൈക്കോസിസ്, കാന്‍ഡിഡ, ആസ്പര്‍ജില്ലോസിസ് എന്നിവയാണ് കൂടുതല്‍ നിരീക്ഷിക്കപ്പെടുന്നത്.
മുഖത്തിന്റെ ഒരു ഭാഗത്തു വീക്കം, തലവേദന, മൂക്കടപ്പ്, മൂക്കിന്റെ പാലത്തിലോ വായയുടെ മുകള്‍ ഭാഗത്തോ ഉള്ള തടിപ്പ് വേഗത്തില്‍ കൂടുതല്‍ ഗുരുതരമാകുക, പനി എന്നിവയാണ് മ്യൂക്കോര്‍മൈക്കോസിസിന്റെ പ്രധാന ലക്ഷണങ്ങള്‍.
''കാന്‍ഡിഡ അണുബാധ വായിലെ വെളുത്ത പാടുകള്‍, ഓറല്‍ അറകള്‍, നാവ് തുടങ്ങിയ ലക്ഷണങ്ങളാല്‍ പ്രകടമാകും; ഇത് സ്വകാര്യ ഭാഗങ്ങളെ ബാധിക്കുകയും രക്തത്തില്‍ കാണുകയും ചെയ്യും (ഈ സാഹചര്യത്തില്‍ ഇത് ഗുരുതരമാകും). താരതമ്യേന സാധാരണമല്ലാത്ത ആസ്പര്‍ജില്ലോസിസ് ശ്വാസകോശത്തില്‍ അറകള്‍ സൃഷ്ടിച്ച് ശ്വാസകോശത്തെ ബാധിക്കുകയും ആക്രമിക്കുകയും ചെയ്യും.'' ഈ അണുബാധയുടെ വ്യാപനത്തെക്കുറിച്ച് ഡോ. ഗുലേറിയ പറഞ്ഞു. കോവിഡ്19 ല്‍ കാണപ്പെടുന്നത് കൂടുതലും മ്യൂക്കോര്‍മൈക്കോസിസ് ആണ്; ചില ആളുകളില്‍ കാന്‍ഡിഡയും ആസ്പര്‍ഗില്ലോസിസും ഇടയ്ക്കിടെ കാണപ്പെടുന്നു,
മ്യൂക്കോര്‍മൈക്കോസിസ് ബാധിച്ച ആളുകളിലെ ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തില്‍ 90 ശതമാനം മുതല്‍ 95 ശതമാനം വരെ രോഗികളും പ്രമേഹ രോഗികളാണെന്നും അല്ലെങ്കില്‍ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നവരാണെന്നും കണ്ടെത്തി. പ്രമേഹം ഇല്ലാത്തവരിലു സ്റ്റിറോയിഡുകള്‍ ഉപയോഗിക്കാത്തവരിലും ഈ അണുബാധ വളരെ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളൂ.
ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍, അതായത് അനിയന്ത്രിതമായ പ്രമേഹമുള്ളവര്‍, സ്റ്റിറോയിഡുകള്‍, ഉപയോഗിക്കുന്ന, കോവിഡ് പോസിറ്റീവ് രോഗികള്‍ എന്നിവര്‍ ഉടന്‍ തന്നെ ഡോക്ടര്‍മാസമീപിക്കണം. തലവേദന, മൂക്കില്‍ നിന്ന് രക്തസ്രാവം, കണ്ണിന് താഴെയുള്ള നീര്‍വീക്കം, മുഖത്തെ സംവേദനം കുറയല്‍ തുടങ്ങിയ ഉയര്‍ന്ന മുന്നറിയിപ്പ് അടയാളങ്ങള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികളിലോ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നവരിലോ കണ്ടാല്‍ ഡോക്ടര്‍മാരെ അറിയിക്കണം. അതുവഴി നേരത്തെതന്നെ രോഗനിര്‍ണയം നടത്താനു ചികിത്സയും നല്‍കാനാകും.
മനുഷ്യ ശരീരത്തിന്റെ ഏത് അവയവത്തെ ആക്രമിക്കുന്നു എന്നതിനെ ആശ്രയിച്ച് മ്യൂക്കോര്‍മൈക്കോസിസ് തരം തിരിക്കാം. ബാധിച്ച ശരീര ഭാഗത്തെ ആശ്രയിച്ച് അണുബാധയുടെ ലക്ഷണങ്ങളും ലക്ഷണങ്ങളും വ്യത്യാസപ്പെടുന്നു.
റിനോ പരിക്രമണ സെറിബ്രല്‍ മുക്കോര്‍മൈക്കോസിസ്: ഇത് മൂക്കിനെ ബാധിക്കുന്നു, കണ്ണ്, കൃഷ്ണമണിയുടെഭ്രമണപഥം, ഓറല്‍ അറ, തലച്ചോറിലേക്ക് പോലും പടരുന്നു. തലവേദന, പച്ചനിറമുള്ള മൂക്കൊലിപ്പ്, സൈനസിലെ വേദന, മൂക്കില്‍ രക്തസ്രാവം, മുഖത്ത് നീര്‍വീക്കം, മുഖത്ത് സംവേദനക്ഷമത കുറയല്‍, ചര്‍മ്മത്തിന്റെ നിറം മാറല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.
ശ്വാസകോശത്തിലെ മ്യൂക്കോര്‍മൈക്കോസിസ്: ഈ അണുബാധ ശ്വാസകോശത്തെ ബാധിക്കുന്നു. പനി, നെഞ്ചുവേദന, ചുമ, രക്തം എന്നിവയ്ക്ക് കാരണമാകുന്നു.
ഓക്‌സിജന്‍ തെറാപ്പിയില്‍ ഏര്‍പ്പെടാത്ത വീട്ടില്‍ ചികിത്സിക്കുന്ന നിരവധി രോഗികള്‍ക്കും മ്യൂക്കോര്‍മൈക്കോസിസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഓക്‌സിജന്‍ തെറാപ്പിയും അണുബാധയും തമ്മില്‍ കൃത്യമായ ബന്ധമില്ല, ''ഡോക്ടര്‍ ഗുലേറിയ കൂട്ടിച്ചേര്‍ത്തു.
അണുമുക്തി ചികിത്സ നിരവധി ആഴ്ചകളായി തുടരുന്നുണ്ടെങ്കിലും ഇത് ആശുപത്രികള്‍ക്ക് വെല്ലുവിളിയാണെന്ന് തെളിയുകയാണ്. കാരണം കോവിഡ് പോസിറ്റീവ് രോഗികളെയും മ്യൂക്കോമികോസിസ് പിടിക്കുന്ന കോവിഡ് നെഗറ്റില് ആയവരെയും പ്രത്യേക ആശുപത്രി വാര്‍ഡുകളില്‍ പാര്‍പ്പിക്കേണ്ടതുണ്ട്. മ്യൂക്കോര്‍മികോസിസിനായുള്ള ശസ്ത്രക്രിയ കോവിഡ് രോഗികള്‍ക്ക് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ ശസ്ത്രക്രിയയും ന്യായമായും ചെയ്യേണ്ടതുണ്ട്.
അത്തരം രോഗികളില്‍ സാഹചര്യങ്ങള്‍ മൂലമുള്ള അണുബാധയ്ക്കു സാധ്യത വളരെ കൂടുതലായതിനാല്‍ ശരിയായ ശുചിത്വം പാലിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് വളരെ പ്രധാനമാണ്. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഉപയോഗിക്കുന്നവര്‍ പതിവായി ഹ്യുമിഡിഫയറുകള്‍ വൃത്തിയാക്കുന്നത് ഉറപ്പാക്കണം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് എല്ലായ്‌പ്പോഴും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതണ്: പ്രമേഹ രോഗികള്‍ക്കുള്ള ഉപദേശം. മ്യൂക്കോര്‍മൈക്കോസിസില്‍ നിന്ന് സുരക്ഷിതമായി തുടരുക - കോവിഡ്19 രോഗികളില്‍ ഒരു ഫംഗസ് സങ്കീര്‍ണത കണ്ടുപിടിക്കുന്നു.
(Release ID: 1721385)
Visitor Counter : 1211