പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആണവോർജ കമ്മീഷൻ മുൻ ചെയർമാൻ ഡോ. ശ്രീകുമാർ ബാനർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി

Posted On: 23 MAY 2021 7:29PM by PIB Thiruvananthpuram

ആണവോർജ  കമ്മീഷൻ മുൻ  ചെയർമാൻ ഡോ. ശ്രീകുമാർ ബാനർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ദുഃഖം രേഖപ്പെടുത്തി 

ഇന്ത്യയുടെ  ശാസ്ത്ര രംഗത്തിന് , പ്രത്യേകിച്ച് ആണവോർജം , മെറ്റലർജി എന്നീ മേഖലകളിൽ നൽകിയ മാർഗദർശികളായ സംഭാവനകളുടെ പേരിൽ  ഡോ. ശ്രീകുമാർ ബാനർജി അനുസ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു. "അദ്ദേഹം ഒരു മികച്ച ഉപദേഷ്ടാവും സ്ഥാപന നിർമ്മാതാവുമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖിക്കുന്നു.  അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അർപ്പിക്കുന്നു.  ഓം ശാന്തി." 

****(Release ID: 1721147) Visitor Counter : 120