ആയുഷ്
രാജ്യവ്യാപകമായി “ആയുഷ് കോവിഡ്-19 കൗൺസിലിംഗ് ഹെൽപ്പ്ലൈൻ” പ്രവർത്തനക്ഷമമായി
Posted On:
21 MAY 2021 11:18AM by PIB Thiruvananthpuram
ന്യൂഡൽഹി, മെയ് 21, 2021
കോവിഡ്-19 ഉന്നയിക്കുന്ന വെല്ലുവിളികൾക്ക് ആയുഷ് അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളും പരിഹാരങ്ങളും നൽകുന്നതിന് കേന്ദ്ര ആയുഷ് മന്ത്രാലയം ഒരു സമർപ്പിത കമ്മ്യൂണിറ്റി സപ്പോർട്ട് ഹെൽപ്പ്ലൈൻ ആരംഭിച്ചു. 14443 എന്ന ടോൾ ഫ്രീ നമ്പറിൽ ഇന്ത്യയിൽ എല്ലായിടത്തും രാവിലെ 6 മുതൽ അർദ്ധരാത്രി 12 വരെ, ആഴ്ചയിലെ ഏഴു ദിവസവും ഈ സേവനം ലഭ്യമാകും.
14443 എന്ന ഹെൽപ്പ്ലൈനിലൂടെ ആയുഷിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ, അതായത് ആയുർവേദം, ഹോമിയോപ്പതി, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ എന്നിവർ, പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകും. ഈ വിദഗ്ധർ രോഗികൾക്ക് കൗൺസിലിംഗും പ്രായോഗിക പരിഹാരങ്ങളും നൽകുക മാത്രമല്ല, അടുത്തുള്ള ആയുഷ് സൗകര്യങ്ങളുടെ ലഭ്യതയെക്കുറിച്ച് അവർക്ക് മാർഗദർശനം നൽകുകയും ചെയ്യും.
കൂടാതെ രോഗികൾക്ക് കോവിഡിന് ശേഷമുള്ള പുനരധിവാസവും സമീപനങ്ങളും വിദഗ്ധർ നിർദ്ദേശിക്കും. ഐവിആർ സജ്ജീകരിച്ചിരിക്കുന്ന ഈ ഹെൽപ്പ്ലൈൻ നിലവിൽ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാണ്. മറ്റ് ഭാഷകൾ യഥാസമയം ചേർക്കും.
ഹെൽപ്പ്ലൈൻ തുടക്കത്തിൽ ഒരേസമയം 100 കോളുകൾ വരെ സ്വീകരിക്കും. ആവശ്യാനുസരണം ഭാവിയിൽ ഇതിന്റെ ശേഷി വർദ്ധിപ്പിക്കും. എൻജിഒ ആയ പ്രോജക്റ്റ് സ്റ്റെപ്പ് വണ്ണിന്റെ പിന്തുണയോടെയാണ് ഇത് പ്രവർത്തിക്കുന്നത്.
RRTN/SKY
(Release ID: 1720630)
Visitor Counter : 275
Read this release in:
Gujarati
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu