ആഭ്യന്തരകാര്യ മന്ത്രാലയം

ടൗട്ടെ ചുഴലികാറ്റിനെ  തുടർന്നുള്ള ദുരിതാശ്വാസ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ദേശീയ ക്രൈസിസ് മാനേജ്മെന്റ് സമിതി വിലയിരുത്തി

Posted On: 20 MAY 2021 4:22PM by PIB Thiruvananthpuram


ന്യൂഡൽഹി , മെയ് 20,2021


ടൗട്ടെ ചുഴലികാറ്റിനെ തുടർന്നുള്ള ദുരിതാശ്വാസ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്യാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബ യുടെ നേതൃത്വത്തിൽ ചേർന്ന  ദേശീയ ക്രൈസിസ് മാനേജ്മെന്റ്സമിതി യോഗം ഇന്ന്  വിലയിരുത്തി. രാജ്യത്തെ സംസ്ഥാന -കേന്ദ്ര ഭരണ പ്രദേശ ഭരണ കൂടങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവർ ഇതുമായി ബന്ധപ്പെട്ട്സ്വീകരിച്ച നടപടികൾ യോഗം ചർച്ച ചെയ്തു

 ബാധിത മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ, കാർഷികവിളകൾ എന്നിവയ്ക്ക് ഉണ്ടായ നാശം, മരണങ്ങൾ  തുടങ്ങിയവ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും കേന്ദ്ര ഭരണ പ്രദേശ ഭരണകൂടങ്ങളുടെ  ഉപദേശകരും യോഗത്തെ അറിയിച്ചു. ടെലിഫോൺ, വൈദ്യുതി, ഗതാഗതം, ജലവിതരണം, മറ്റ് അവശ്യ സേവനങ്ങൾ എന്നിവ പുനസ്ഥാപിക്കാൻ സ്വീകരിച്ച നടപടികളും ഇവർ സമിതിക്ക് മുൻപാകെ  വിശദീകരിച്ചു.

ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ  കൃത്യവും സമയോചിതവുമായ കാലാവസ്ഥാ പ്രവചനങ്ങൾ, ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ സ്ഥാപനങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾ എന്നിവയിലൂടെ പരമാവധി നാശനഷ്ടവും, മരണവും  കുറയ്ക്കാൻ കഴിഞ്ഞതായി യോഗം കണ്ടെത്തി

 ബന്ധപ്പെട്ട സ്ഥാപനങ്ങൾ കാലേകൂട്ടി മികച്ച തയ്യാറെടുപ്പുകൾ സ്വീകരിച്ചതിനാൽ ദുരിത ബാധിത പ്രദേശങ്ങളിലെ  ആശുപത്രികൾ, കൊവിഡ്19 പാലന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തടസ്സമില്ലാതെ  നടത്താനും  സാധിച്ചു

 പുനരുദ്ധാരണ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തവേ, ആവശ്യമായ സഹായം അതിവേഗം ലഭ്യമാക്കാനായി, കേന്ദ്ര മന്ത്രാലയങ്ങളും സ്ഥാപനങ്ങളും  സംസ്ഥാനങ്ങളോടും  കേന്ദ്രഭരണപ്രദേശങ്ങളോടും  ചേർന്നു  പ്രവർത്തിക്കണമെന്ന് ശ്രീ രാജീവ് ഗൗബ ഓർമിപ്പിച്ചു


 കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടകം, ഗോവ, തമിഴ്നാട് എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും  ഉദ്യോഗസ്ഥർക്കും പുറമെ, ലക്ഷദ്വീപ്, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു അഡ്മിനിസ്ട്രേറ്റർമാരുടെ ഉപദേശകരും ഇന്ന് നടന്ന  അവലോകന യോഗത്തിൽ പങ്കെടുത്തു

 
 
IE/SKY
 
****
 

(Release ID: 1720332) Visitor Counter : 212