റെയില്‍വേ മന്ത്രാലയം
ഓക്സിജൻ എക്സ്പ്രസ് ,13 സംസ്ഥാനങ്ങളിലേക്കായി 11030 മെട്രിക് ടൺ ദ്രവ ഓക്സിജൻ ഏപ്രിൽ 24 മുതൽ വിതരണം ചെയ്യുന്നു.
Posted On:
18 MAY 2021 3:22PM by PIB Thiruvananthpuram
ന്യൂ ഡൽഹി, മെയ് 18 ,2021 .
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ എത്തിച്ച് ആശ്വാസം പകരുന്നതിനുള്ള യാത്ര ഇന്ത്യൻ റെയിൽവേ തുടരുകയാണ്. ഈ വർഷം ഏപ്രിൽ 24 മുതൽ ഇതുവരെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലേക്ക് 675 ടാങ്കറുകളിലായി 11030 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ഇന്ത്യൻ റെയിൽവേ വിതരണം ചെയ്തു കഴിഞ്ഞു.
ഓക്സിജൻ എക്സ്പ്രസ്സുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിവസേന 800 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ രാജ്യത്തു വിതരണം ചെയ്യുന്നുണ്ട് .സങ്കീർണ്ണമായ പ്രവർത്തന റൂട്ട് പ്ലാനിംഗിലൂടെ പല സംസ്ഥാനങ്ങൾ കടന്ന് ഇന്ത്യൻ റെയിൽവേ ,ഹാപാ,മുദ്ര എന്നി പശ്ചിമ ഭാഗത്തുള്ള പ്ലാന്റുകളിൽ നിന്നും , റൂർക്കല ,ദുർഗാപൂർ, ടാറ്റാനഗർ, ആംഗുൾ എന്നീ കിഴക്കൻ ഭാഗത്തുള്ള പ്ലാന്റുകളിൽ നിന്നും ഓക്സിജൻ ശേഖരിച്ചു ഉത്തരാഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, എംപി, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഹരിയാന തെലങ്കാന, പഞ്ചാബ്, കേരളം, ദില്ലി, യുപിഎന്നിവിടങ്ങളിൽ ഓക്സിജൻ നൽകുന്നു.
ഓക്സിജൻ ദുരിതാശ്വാസം സാധ്യമായ വേഗതയിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനായി , ഈ നിർണായക ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മിക്ക കേസുകളിലും ,പ്രത്യേകിച്ചും ദീർഘദൂര യാത്രയിൽ 55 ൽ കൂടുതലാണ് .ഉയർന്ന മുൻഗണനയുള്ള ഗ്രീൻ കോറിഡോറിലൂടെ യാത്ര ചെയുന്ന ഈ ട്രെയിനുകൾക്ക് , വിവിധ വിഭാഗങ്ങളിലെ ക്രൂ മാറ്റങ്ങൾക്കായി അനുവദിച്ചിട്ടുള്ള സാങ്കേതിക സ്റ്റോപ്പേജുകൾ 1 മിനിറ്റായി കുറച്ചിരിക്കുന്നു.
ട്രാക്കുകളിലെ മാർഗ തടസങ്ങൾ നീക്കി തുറന്നിടുകയും ഓക്സിജൻ വഹിച്ചുകൊണ്ടുള്ള ട്രെയിനുകളുടെ യാത്ര ഭംഗമില്ലാതെ തുടരുന്നു എന്ന് ഉറപ്പുവരുത്താൻ ഉയർന്ന ജാഗ്രത പാലിക്കുകയും ചെയ്യുന്നു. ഇതുവരെ 175 ഓക്സിജൻ എക്സ്പ്രസ്സുകൾ യാത്ര പൂർത്തിയാക്കി വിവിധ സംസ്ഥാനങ്ങൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്
IE
(Release ID: 1719638)
Visitor Counter : 246