ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

 PMGKAY യ്ക്ക് കീഴിൽ 2021 മെയിലെ മുഴുവൻ ഭക്ഷ്യധാന്യ വിഹിതവും 16 സംസ്ഥാന/  കേന്ദ്ര ഭരണ പ്രദേശങ്ങൾ കൈപ്പറ്റി

Posted On: 18 MAY 2021 4:23PM by PIB Thiruvananthpuram


ന്യൂഡൽഹി, മെയ് 18, 2021

 പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന പദ്ധതിക്ക് (PMGKAY) കീഴിൽ   2021 മെയ് 17 വരെ രാജ്യത്തെ വിവിധ എഫ്സിഐ ഡിപ്പോകളിൽ നന്നായി 31.80 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ ആണ് 36 സംസ്ഥാന -കേന്ദ്ര ഭരണ പ്രദേശ ഭരണകൂടങ്ങൾ സ്വീകരിച്ചത്.

 2021 മെയ്, ജൂൺ മാസങ്ങളിലേക്കുള്ള മുഴുവൻ വിഹിതവും ലക്ഷദ്വീപ് കൈപ്പറ്റി കഴിഞ്ഞു. കേരളം അടക്കമുള്ള 15 സംസ്ഥാന -കേന്ദ്ര ഭരണ പ്രദേശ ഭരണകൂടങ്ങൾ 2021 മെയിലെ മുഴുവൻ വിഹിതവും സ്വീകരിച്ചിട്ടുണ്ട്.

PMGKAY യ്ക്ക് കീഴിൽ,   സൗജന്യ ഭക്ഷ്യ ധാന്യങ്ങൾ സമയബന്ധിതമായി ജനങ്ങൾക്ക് വിതരണം ചെയ്യണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും  കേന്ദ്രഭരണ പ്രദേശങ്ങൾക്കും  നിർദ്ദേശം നൽകിയിട്ടുണ്ട്.
 
പദ്ധതിക്ക് കീഴിൽ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ - NFSA,  ഗുണഭോക്താക്കളായ 79.39 കോടിയോളം  പേർക്ക് പ്രതിമാസം ഒരാൾക്ക് അഞ്ച് കിലോഗ്രാം എന്ന വിധത്തിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ 2021 മെയ്, ജൂൺ കാലയളവിൽ ലഭ്യമാക്കുന്നതാണ്. NFSA യുടെ ഭാഗമായുള്ള സ്ഥിരം വിഹിതത്തിനു പുറമെയാണ് ഇത്. 79.39 LMT ധാന്യങ്ങൾ ആണ് പദ്ധതിക്ക് കീഴിൽ വിതരണം ചെയ്യുന്നത്

 
 ഭക്ഷ്യധാന്യങ്ങളുടെ വില, ചരക്കുനീക്കം  തുടങ്ങിയവയുടെ  മുഴുവൻ ചിലവായ 26,000 കോടി രൂപ കേന്ദ്ര സർക്കാർ വഹിക്കുന്നതാണ്.സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉള്ള കേന്ദ്ര സഹായത്തിന്റെ ഭാഗമായാണിത്  
 
IE/SKY


(Release ID: 1719636) Visitor Counter : 251