ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
വിദേശ കോവിഡ്-19 ദുരിതാശ്വാസ സഹായങ്ങൾ
Posted On:
18 MAY 2021 5:00PM by PIB Thiruvananthpuram
ന്യൂഡൽഹി, മെയ് 18, 2021
വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമായി, 2021 ഏപ്രിൽ 27 മുതൽ ഇന്ത്യാ ഗവൺമെന്റ് , കോവിഡ്-19 ദുരിതാശ്വാസ മെഡിക്കൽ സാമഗ്രികളും, ഉപകരണങ്ങളുടെ സഹായവും സ്വീകരിക്കുന്നു.
2021 ഏപ്രിൽ 27 മുതൽ 2021 മെയ് 17 വരെ, 11325 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ; 15,801 ഓക്സിജൻ സിലിണ്ടറുകൾ; 19 ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ; 8,526 വെന്റിലേറ്ററുകൾ/ബൈ പിഎപി; ഏകദേശം 6.1L റെംഡെസിവിർ വൈലുകൾ എന്നിവ റോഡ്, ആകാശ മാർഗം കൈമാറി/വിതരണം ചെയ്തു.
2021 മെയ് 16/17 ന് ഓസ്ട്രേലിയ, ഗിലിയട് (യൂ.എസ്.ഐ), ഇൻഡോ-സ്വിസ് വാണിജ്യ സംഘടന എന്നിവരിൽ നിന്ന് ലഭിച്ച പ്രധാന ഇനങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
വെന്റിലേറ്ററുകൾ/BiPAP/CPAP - 1056
റെംഡെസിവിർ - 57,893
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്ഥാപനങ്ങൾക്കും വിദേശ ദുരിതാശ്വാസ സാമഗ്രികൾ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയം സമഗ്രമായി നിരീക്ഷിച്ചു വരികയാണ്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2021 ഏപ്രിൽ 26 മുതൽ മന്ത്രാലയത്തിൽ ഒരു സമർപ്പിത ഏകോപന സെൽ പ്രവർത്തിക്കുന്നു. 2021 മെയ് 2 മുതൽ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം മന്ത്രാലയം രൂപപ്പെടുത്തി നടപ്പാക്കിയിട്ടുണ്ട്.
(Release ID: 1719629)
Visitor Counter : 211