ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേന്ദ്ര സർക്കാർ ഇതുവരെ 20 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് സൗജന്യമായി നൽകി

Posted On: 16 MAY 2021 11:54AM by PIB Thiruvananthpuram

മഹാമാരി നിയന്ത്രിക്കുന്നതിനും നേരിടുന്നതിനും, അഞ്ച് ബിന്ദുക്കളിലൂന്നി പ്രവർത്തിക്കുന്ന കേന്ദ്ര ഗവണ്മെന്റ്റിന്റ്റെ തന്ത്രങ്ങളിൽ പ്രധാനം വാക്സിനേഷനാണ് (പരിശോധന, നിരീക്ഷണം, ചികിത്സ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയാണ് മാറ്റ് നാല് ഘടകങ്ങൾ). സംസ്ഥാനങ്ങൾക്കും/കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി വാക്സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് രാജ്യത്തെ വാക്സിനേഷൻ യജ്ഞത്തിന് പിന്തുണ നൽകി വരികയാണ്. ഒപ്പം, വാക്സിനുകളുടെ ഉത്പാദനവും വിതരണവും ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിച്ഛ് വരികയാണ്. ഉദാരവൽക്കരിച്ചതും ത്വരിതഗതിയിലുള്ളതുമായ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ടം 2021 മെയ് 1 മുതൽ ആരംഭിച്ചു. ഈ ഘട്ടത്തിൽ, എല്ലാ മാസവും, കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി അംഗീകാരമുള്ള വാക്സിനുകളുടെ 50% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകൾ, സംസ്ഥാന ഗവണ്മെന്റുകൾക്ക് സൗജന്യമായി നൽകുന്നത് തുടരും. 
 കേന്ദ്ര ഗവണ്മെന്റ് ഇതുവരെ 20 കോടിയിലധികം വാക്സിൻ ഡോസുകൾ (20,28,09,250) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി. ഇതിൽ പാഴായതുൾപ്പടെ 18,43,67,772 ഡോസുകളാണ് 2021 മെയ് 14 വരെയുള്ള ശരാശരി കണക്കുകൂട്ടൽ പ്രകാരം, മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത് (ഇന്നലെ വൈകുന്നേരം മണി വരെയുള്ള കണക്കുകൾ പ്രകാരം).
 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കൽ 1.84 കോടിയിലധികം (1,84,41,478) ഡോസുകൾ‌ ഇപ്പോഴും ലഭ്യമാണ്. സായുധ സേനയ്ക്ക് നൽകിയ വാക്സിൻ കണക്കിൽപ്പെടുത്താത്തതിനാലാണ് വിതരണം ചെയ്ത വാക്സിനേക്കാൾ കൂടുതൽ ഉപഭോഗം (പാഴാക്കൽ ഉൾപ്പെടെ) വാക്‌സിൻ സ്റ്റോക്കില്ലാത്ത സംസ്ഥാനങ്ങൾ കാണിക്കുന്നത്.
കൂടാതെ, അടുത്ത 3 ദിവസത്തിനുള്ളിൽ 50 ലക്ഷത്തിലധികം (50,95,640) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാക്കും.

 

***

 

 

 


(Release ID: 1719183) Visitor Counter : 240