യുവജനകാര്യ, കായിക മന്ത്രാലയം

കോവിഡ് മഹാമാരി കാലത്ത് മുൻ അന്താരാഷ്ട്ര താരങ്ങൾക്കും പരിശീലകർക്കും സഹായം ഉറപ്പാക്കുന്നതിനായി IOAഉം MYASഉം SAIയും രംഗത്ത് 

Posted On: 09 MAY 2021 11:15AM by PIB Thiruvananthpuram
 
 
കോവിഡ് മഹാമാരി കാലത്ത് മുൻ അന്താരാഷ്ട്ര കായികതാരങ്ങൾക്കും പരിശീലകർക്കും സാമ്പത്തിക-വൈദ്യ-ചരക്ക് നീക്ക സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സഹായ സെല്ലിന് രൂപം നൽകാൻ യുവജനകാര്യ-കായിക മന്ത്രാലയവും (MYAS), ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും (IOA), സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (SAI) തമ്മിൽ ധാരണയായി.
 
https://www.research.net/r/SAI-IOA-Covid-19 എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ മുൻ അന്താരാഷ്ട്ര താരങ്ങൾക്കും പരിശീലകർക്കും വൈദ്യസഹായം, ഓക്സിജൻ, ആശുപത്രി സേവനങ്ങൾ തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാവുന്നതാണ്. ഈ പ്ലാറ്റ്ഫോം നിലവിൽ പ്രവർത്തന സജ്ജമാണ്.
 
ദേശീയതല സമിതിക്ക് പുറമേ എല്ലാ സംസ്ഥാനങ്ങളിലും അപേക്ഷകർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികൾ, സംസ്ഥാന ഭരണകൂട ഉദ്യോഗസ്ഥർ, സായി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാനതല പ്രവർത്തന സംഘങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്.
 
സംസ്ഥാന ഭരണകൂടങ്ങളും ആയി ചേർന്ന് വൈദ്യ-ചരക്ക് നീക്ക സഹായങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ദേശീയ കായികതാര ക്ഷേമനിധി (PDUNWFS)-യ്ക്ക് കീഴിൽ നിന്നും, ബുദ്ധിമുട്ട് അനുഭവിക്കുന്ന കായിക താരങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സാമ്പത്തിക സഹായവും ലഭ്യമാകും.
 
 
 


(Release ID: 1717360) Visitor Counter : 241