രാസവസ്തു, രാസവളം മന്ത്രാലയം
2021 മെയ് 16 വരെയുള്ള റെംഡെസിവിറിൻറ്റെ വിനിയോഗം പ്രഖ്യാപിച്ഛ് രാസവസ്തു-രാസവള മന്ത്രാലയം
Posted On:
07 MAY 2021 1:48PM by PIB Thiruvananthpuram
സംസ്ഥാനങ്ങളുടെ റെംഡെസിവിറിൻറ്റെ ആവശ്യകതയും, അതിന്റെ മതിയായ ലഭ്യത ഉറപ്പാക്കുന്നതും പരിഗണിച്ഛ്, കേന്ദ്ര രാസവസ്തു-രാസവള മന്ത്രി ശ്രി ഡി വി സദാനന്ദ ഗൗഡ, 2021 മെയ് 16 വരെയുള്ള റെംഡെസിവിറിൻറ്റെ സംസ്ഥാന-തല വിഭജനം ഇന്ന് പ്രഖ്യാപിച്ചു.
ഫാർമസ്യൂട്ടിക്കൽസ് വകുപ്പും കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയവുംചേർന്ന് എല്ലാ സംസ്ഥാനങ്ങൾക്കും അയച്ച കത്തിൽ, 2021 ഏപ്രിൽ 21 മുതൽ മെയ് 16 വരെയുള്ള റെംഡെസിവിറിൻറ്റെ പുതിയ വിനിയോഗ രൂപരേഖയുടെ വിശദാംശങ്ങൾ നൽകിയിരിക്കുന്നു. 2021 മെയ് 1 ഇൽ നൽകിയ ഡിഓ-യുടെ തുടർച്ചയായാണ് പുതിയ രൂപരേഖ തയ്യാറാക്കിരിക്കുന്നത്. മെയ് 1 ലെ ഡിഓ-ഇൽ 2021 ഏപ്രിൽ 21 മുതൽ മെയ് 9 വരെയുള്ള റെംഡെസിവിറിൻറ്റെ വിന്യാസം ആയിരുന്നു നൽകിയിരുന്നത്. പുതിയ രൂപരേഖ ഫാർമസ്യൂട്ടിക്കൽസ് വകുപ്പും കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയവും സംയുക്തമായാണ് തയ്യാറാക്കിരിക്കുന്നത്.
സർക്കാർ/സ്വകാര്യ ആശുപത്രികൾക്ക് റെംഡെസിവിറിൻറ്റെ ശെരിയായ വിതരണം ഉറപ്പാക്കാനും, നിരീക്ഷിക്കാനും സംസ്ഥാന ഗവൺമെൻറ്റുകളോടും, കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തിൽ ആവശ്യപെട്ടിട്ടുണ്ട്.
RRTN
****
(Release ID: 1716812)
Visitor Counter : 304