ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പിഎം കെയേഴ്സില്‍ നിന്നുള്ള ധനസഹായം ഉപയോഗിച്ച് ന്യൂഡല്‍ഹി എയിംസ്, ആര്‍എംഎല്‍ ആശുപത്രി എന്നിവിടങ്ങളില്‍ രണ്ട് ഹൈ ഫ്ളോ മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു


കോവിഡ് ബാധിതര്‍ക്കുള്ള ഓക്സിജന്‍ വിതരണം ഇന്ന് മുതല്‍ 

ദേശീയതലത്തില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടി വ്യാപിപ്പിച്ചതോടെ 16 കോടി പേര്‍ക്ക് ഏറ്റവും വേഗത്തില്‍ വാക്സിന്‍ നല്‍കിയ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് 

18നും 44നും ഇടയില്‍ പ്രായമുള്ള 6.7 ലക്ഷത്തിലധികം ഗുണഭോക്താ ക്കള്‍ വാക്സിനേഷന്‍ ഡ്രൈവിന്റെ മൂന്നാം ഘട്ടത്തില്‍ കുത്തിവയ്പെടുത്തു

കഴിഞ്ഞ 24 മണിക്കൂറിനിടെ 3.38 ലക്ഷത്തിലധികം രോഗമുക്തര്‍

Posted On: 05 MAY 2021 12:04PM by PIB Thiruvananthpuram

പിഎം കെയേഴ്സില്‍ നിന്നുള്ള ധനസഹായമുപയോഗിച്ച് ന്യൂഡല്‍ഹി എയിംസിലും ആര്‍എംഎല്‍ ആശുപത്രിയിലും ഒരാഴ്ചയ്ക്കിടെ രണ്ട് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. കോയമ്പത്തൂരില്‍ നിന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ഇന്നലെ വ്യോമമാര്‍ഗം എത്തിച്ചാണ് ഈ രണ്ട് പ്ലാന്റുകളും സ്ഥാപിച്ചത്. രണ്ട് പ്ലാന്റുകളും ഇന്ന് വൈകുന്നേരത്തോടെ ഓക്സിജന്‍ വിതരണം ആരംഭിക്കും.

രാജ്യത്ത് ഉയര്‍ന്ന തോതിലുള്ള കോവിഡ്-19 വ്യാപനം കണക്കിലെടുത്ത്, രാജ്യത്തുടനീളം 500 മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പിഎം കെയേഴ്സില്‍ നിന്നു തുക അനുവദിച്ചിട്ടുണ്ട്.  ഈ പ്ലാന്റുകള്‍ 3 മാസത്തിനുള്ളില്‍ സ്ഥാപിക്കാനാണ് പദ്ധതി. എയിംസ് ട്രോമ സെന്റര്‍, ഡോ. റാം മനോഹര്‍ ലോഹിയ ആശുപത്രി (ആര്‍എംഎല്‍), സഫ്ദര്‍ജംഗ് ആശുപത്രി, ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജ്, ഹരിയാന ഝജ്ജാറിലെ എയിംസ് എന്നിവിടങ്ങളിലായി ആകെ അഞ്ച് ഹൈ ഫ്ളോ മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും.

രാജ്യവ്യാപകമായി കോവിഡ് 19 പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ മൂന്നാം ഘട്ടം വ്യാപിപ്പിച്ചതോടെ, രാജ്യത്ത് പ്രതിരോധ കുത്തിവയ്പെടുത്തവരുടെ എണ്ണം 16 കോടി കഴിഞ്ഞു.

വെറും 109 ദിവസം കൊണ്ടാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്. മറ്റിടങ്ങളിലെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ യുഎസ് 111 ദിവസവും ചൈന 116 ദിവസവുമെടുത്താണ് ഈ നേട്ടത്തിലെത്തി യതെന്നു കാണാം.

12 സംസ്ഥാനങ്ങളിലായി 18നും 44നും ഇടയില്‍ പ്രായമുള്ള 6,71,285 ഗുണഭോക്താക്കള്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിന്‍ നല്‍കി. ഛത്തീസ്ഗഢ് (1,026), ഡല്‍ഹി (82,000), ഗുജറാത്ത് (1,61,625), ജമ്മു കശ്മീര്‍ (10,885), ഹരിയാന (99,680), കര്‍ണാടകം (3,840), മഹാരാഷ്ട്ര (1,11,621), ഒഡിഷ (13,768), പഞ്ചാബ് (908), രാജസ്ഥാന്‍ (1,30,071), തമിഴ്‌നാട് (4,577), ഉത്തര്‍പ്രദേശ് (51,284) എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമിക വിവരമനുസരിച്ച് ഇതുവരെ നല്‍കിയ കോവിഡ് 19 വാക്സിന്‍ ഡോസുകളുടെ എണ്ണം 16,04,94,188 ആയി.

94,62,505 എച്ച്സിഡബ്ല്യുമാരെടുത്ത ആദ്യ ഡോസും 63,22,055 എച്ച്സിഡബ്ല്യുമാരെടുത്ത രണ്ടാം ഡോസും ഇതില്‍ ഉള്‍പ്പെടുന്നു. 1,35,65,728 എഫ്എല്‍ഡബ്ല്യുമാര്‍ (ഒന്നാം ഡോസ്),  73,32,999 എഫ്എല്‍ഡബ്ല്യുമാര്‍ (രണ്ടാം ഡോസ്), 18നും 45നും ഇടയില്‍ പ്രായമുള്ള 6,71,285 ഗുണഭോക്താക്കള്‍ (ആദ്യ ഡോസ്), 60 വയസിനു മുകളില്‍ പ്രായമുള്ള 5,29,50,584 ഗുണഭോക്താക്കള്‍ (ഒന്നാം ഡോസ്), 1,23,85,466  ഗുണഭോക്താക്കള്‍ (രണ്ടാം ഡോസ്), 45നും 60നും ഇടയ്ക്കു പ്രായമുള്ള 5,33,94,353 ഗുണഭോക്താക്കള്‍ (ഒന്നാം ഡോസ്), 44,09,213 ഗുണഭോക്താക്കള്‍ (രണ്ടാം ഡോസ്) എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.

എച്ച്സിഡബ്ല്യുമാര്‍
ആദ്യ ഡോസ് 94,62,505  
രണ്ടാം ഡോസ് 63,22,055  

എഫ്എല്‍ഡബ്ല്യുമാര്‍
ആദ്യ ഡോസ് 1,35,65,728  
രണ്ടാം ഡോസ് 73,32,999

18നും 45നും ഇടയില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 6,71,285  


45നും 60നും ഇടയില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 5,33,94,353
രണ്ടാം ഡോസ് 44,09,213  

60നുമേല്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 5,29,50,584  
രണ്ടാം ഡോസ് 1,23,85,466

ആകെ 16,04,94,188

രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ ഡോസുകളുടെ 66.86 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ലക്ഷത്തിലേറെപ്പേര്‍ക്ക് പ്രതിരോധ കുത്തിവയ്പെടുത്തു. വാക്സിനേഷന്‍ ഡ്രൈവിന്റെ 109-ാം ദിവസം (2021 മെയ് 4) 14,84,989 വാക്സിന്‍ ഡോസുകളാണ് നല്‍കിയത്.  14,011 സെഷനുകളിലായി 7,80,066 ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കി. 7,04,923 ഗുണഭോക്താക്കള്‍ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചു.

തീയതി: 2021 മെയ് 4 (109ാം ദിവസം)

എച്ച്സിഡബ്ല്യുമാര്‍
ആദ്യ ഡോസ് 13,591  
രണ്ടാം ഡോസ് 22,964  

എഫ്എല്‍ഡബ്ല്യുമാര്‍
ആദ്യ ഡോസ് 56,415
രണ്ടാം ഡോസ് 63,855

18നും 45നും ഇടയില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 2,63,651

45നും 60നും ഇടയില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 3,21,811
രണ്ടാം ഡോസ് 2,50,637  

60 വയസിനു മുകളിലുള്ളവര്‍
ആദ്യ ഡോസ് 1,24,598
രണ്ടാം ഡോസ് 3,67,467

ആകെ നേട്ടം
ആദ്യ ഡോസ് 7,80,066  
രണ്ടാം ഡോസ് 7,04,923

രാജ്യത്താകെ രോഗമുക്തരായത് 1,69,51,731 പേരാണ്. ദേശീയ രോഗമുക്തി നിരക്ക് 82.03 ശതമാനം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,38,439 പേര്‍ രോഗമുക്തരായി.  ഇതില്‍ 73.4% പത്ത് സംസ്ഥാനങ്ങളിലാണ്. 17 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് ദേശീയ ശരാശരി യേക്കാള്‍ (21.46%) കുറവാണ്.

19 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ പ്രതിവാര രോഗസ്ഥിരീ കരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,82,315 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടകം, കേരളം, ഹരിയാന, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗബാധിതരുടെ 70.91 ശതമാനവും. ഏറ്റവും കൂടുതല്‍ പുതിയ രോഗബാധിതര്‍ മഹാരാഷ്ട്രയി ലാണ്. 51,880 പേര്‍. കര്‍ണാടകത്തില്‍ 44,631 ഉം കേരളത്തില്‍ 37,190 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്താകെ ചികിത്സയിലുള്ളവരുടെ എണ്ണം 34,87,229 ആയി. രാജ്യത്തെ ആകെ രോഗബാധിതരുടെ 16.87% ആണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 40,096-ന്റെ കുറവുണ്ടായി. പന്ത്രണ്ട് സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ 81.25 ശതമാനവും. ദേശീയതലത്തില്‍ മരണനിരക്ക് കുറയുകയാണ്. നിലവില്‍ ഇത് 1.09% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,780 മരണം രേഖപ്പെടുത്തി.

ഇതില്‍ 74.97 ശതമാനം പത്തു സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് മഹാരാഷ്ട്രയിലാണ് (891 മരണം). ഉത്തര്‍പ്രദേശില്‍ 351 പേരും മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഏഴ് സംസ്ഥാനങ്ങളുണ്ട്/കേന്ദ്രഭരണപ്രദേശങ്ങളുണ്ട്. മേഘാലയ, ഡി&ഡി & ഡി&എന്‍, ത്രിപുര, ലക്ഷദ്വീപ്, അരുണാചല്‍ പ്രദേശ്, മിസോറം, ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകള്‍ എന്നിവയാണ് ഇവ.

*****


(Release ID: 1716210) Visitor Counter : 290