ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേന്ദ്ര ഗവൺമെന്റ് ഇതുവരെ17.02 കോടി ഡോസ് വാക്സിൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യം ആയി നൽകി.

94.47 ലക്ഷത്തിലധികം ഡോസുകൾ സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങളുടെ കൈവശം ഇപ്പോഴുണ്ട്

അടുത്ത 3 ദിവസത്തിനുള്ളിൽ 36 ലക്ഷത്തിലധികം ഡോസുകൾ സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് ലഭിക്കും

Posted On: 05 MAY 2021 10:49AM by PIB Thiruvananthpuram

കോവിഡ് 19 മഹാമാരിയ്ക്ക് എതിരായ പോരാട്ടത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ആയി ചേർന്ന് കേന്ദ്ര ഗവൺമെന്റ് മുൻ നിരയിൽ ഒരു സമഗ്ര സമീപനമാണ് കാഴ്ചവെക്കുന്നത്.

കോവിഡ് 19 ന് എതിരായ അഞ്ചിന പ്രതിരോധ നടപടികളിൽ പരിശോധന, കണ്ടെത്തൽ, ചികിത്സ, കോവിഡ് അനുബന്ധ പെരുമാറ്റ ശീലങ്ങൾ എന്നിവയോടൊപ്പം വാക്സിനേഷനും ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

കോവിഡ് 19 വാക്സിനേഷന്റെ വിപുലപ്പെടുത്തിയ മൂന്നാംഘട്ട നയപരിപാടികൾ 2021 മെയ് ഒന്നിന് ആരംഭിച്ചു. അർഹരായ പുതിയ വിഭാഗത്തിൽപ്പെട്ടവർക്കുള്ള രജിസ്ട്രേഷൻ ഏപ്രിൽ 28ന് ആരംഭിച്ചു. അർഹരായ ഗുണഭോക്താക്കൾക്ക് കോ വിൻ പോർട്ടലിൽ (cowin.gov.in) നേരിട്ടോ ആരോഗ്യ സേതു ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാം.
 
കേന്ദ്ര ഗവൺമെന്റ് ഇതുവരെ17.02 കോടി ഡോസ്(17,02,42,410) വാക്സിൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യം ആയി നൽകി. ഇതിൽ പാഴായി പോയത് ഉൾപ്പെടെ ആകെ 16 കോടി വാക്സിനുകൾ(16,07,94,796) ഇതുവരെ ഉപയോഗിച്ചു. (ഇന്ന് രാവിലെ എട്ടുമണി വരെയുള്ള കണക്ക്)

94.47 ലക്ഷത്തിലധികം ഡോസുകൾ (94,47,614) സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങളുടെ കൈവശം ഇപ്പോഴുണ്ട്.

ഇത് കൂടാതെ അടുത്ത 3 ദിവസത്തിനുള്ളിൽ 36 ലക്ഷത്തിലധികം(36,37,030) ഡോസുകൾ അധികമായി സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് ലഭിക്കും.

*****



(Release ID: 1716083) Visitor Counter : 224