പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ-യുകെ വെർച്വൽ ഉച്ചകോടി (മെയ് 04, 2021)

Posted On: 02 MAY 2021 11:00PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രിട്ടീഷ്  പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി  2021 മെയ് 4 ന്.   വെർച്വൽ ഉച്ചകോടി നടത്തും.

ഇന്ത്യയും യുകെയും 2004 മുതൽ ഒരു തന്ത്രപരമായ പങ്കാളിത്തം പങ്കിടുന്നു. ഉയർന്ന തലത്തിലുള്ള  പതിവ് വിനിമയങ്ങളും  വ്യത്യസ്ത മേഖലകളിൽ വർദ്ധിച്ചുവരുന്ന ഒത്തുചേരലുകളും ഇതിലുൾപ്പെടുന്നു . നമ്മുടെ  ബഹുമുഖ തന്ത്രപരമായ ബന്ധങ്ങൾ ഉയർത്തുന്നതിനും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള പ്രശ്നങ്ങളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഒരു പ്രധാന അവസരമായിരിക്കും ഉച്ചകോടി. കോവിഡ് 19 സഹകരണവും പകർച്ചവ്യാധിയെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്യും.

2030ലേക്കുള്ള  സമഗ്രമായ രൂപരേഖയ്ക്ക്  ഉച്ചകോടിയിൽ സമാരംഭം കുറിക്കും .  ജനങ്ങളുമായുള്ള ബന്ധം, വ്യാപാരം, സമൃദ്ധി, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ പ്രവർത്തനവും ആരോഗ്യ സംരക്ഷണവും എന്നെ രംഗങ്ങളിൽ  അടുത്ത ദശകത്തിലെ  ഇന്ത്യ-യുകെ സഹകരണം കൂടുതൽ വിപുലീകരിക്കാനും ആഴത്തിലാക്കാനും ഇത്  വഴിയൊരുക്കും. 

 

***



(Release ID: 1715585) Visitor Counter : 139