രാസവസ്തു, രാസവളം മന്ത്രാലയം

റെംഡെസിവിറിന്റെ 4,50,000 വയലുകൾ   ഇറക്കുമതി ചെയ്യാനൊരുങ്ങി   ഇന്ത്യ

Posted On: 30 APR 2021 11:56AM by PIB Thiruvananthpuram


 ന്യൂഡൽഹി , ഏപ്രിൽ 30,2021

രാജ്യത്തെ റെംഡെസിവിർ മരുന്നിന്റെ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യ ഗവൺമെന്റ്  മറ്റ് രാജ്യങ്ങളിൽ നിന്ന് റെംഡെസിവിർ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചു . 75,000 വയലുകൾ അടങ്ങിയ  ആദ്യ ചരക്ക് ഇന്ന് എത്തിച്ചേരും.

ഇന്ത്യ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, ഗിലെയാദ് സയൻസസ് യുഎസ്എ, ഈജിപ്ഷ്യൻ ഫാർമ കമ്പനി, ഇവാ ഫാർമ എന്നിവയിൽ  നിന്ന് 4,50,000 വയൽ റെംഡെസിവിർ ഓർഡർ ചെയ്തു കഴിഞ്ഞു .

അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ 75,000 മുതൽ 1,00,000 വരെ വയൽ ഗിലെയാദ് സയൻസസ് അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് 15 നകം ഒരുലക്ഷം എണ്ണവും  വിതരണം ചെയ്യും. ഇവി‌എ ഫാർമ തുടക്കത്തിൽ ഏകദേശം 10,000 വയൽ  വിതരണം ചെയ്യും, തുടർന്ന് 15 ദിവസത്തിലൊരിക്കൽ അല്ലെങ്കിൽ ജൂലൈ വരെ 50,000 വയൽ  നൽകും

രാജ്യത്തെ റെംഡെസിവിറിന്റെ ഉൽപാദന ശേഷി സർക്കാർ വർദ്ധിപ്പിച്ചു. 27.04.21 വരെ, ലൈസൻസുള്ള ഏഴ് ആഭ്യന്തര നിർമ്മാതാക്കളുടെ ഉൽപാദന ശേഷി പ്രതിമാസം 38 ലക്ഷം വയലിൽ  നിന്ന്  1.03 കോടി വയൽ ആയി ഉയർന്നു .2021 ഏപ്രിൽ 21 നും 28 നും ഇടയിൽ രാജ്യത്തുടനീളം 13.73 ലക്ഷം  വിതരണം ചെയ്തു.

പ്രതിദിന വിതരണം ഏപ്രിൽ 11 ന് 67,900 വയലിൽ    നിന്ന് 2021 ഏപ്രിൽ 28 ന് 2.09 ലക്ഷം വയൽ ആയി  ഉയർന്നു.റെംഡെസിവിറിന്റെ  വിതരണം  സുഗമമായി നടക്കുന്നതിനു  സംസ്ഥാനങ്ങൾക്കും കേന്ദ്ര  ഭരണപ്രദേശങ്ങൾക്കുമായി  ആഭ്യന്തര മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു  

.റെംഡെസിവിർ കയറ്റുമതി ചെയ്യുന്നതും സർക്കാർ നിരോധിച്ചു. എൻ‌പി‌പി‌എ 2021 ഏപ്രിൽ 17 ന്‌ പുതുക്കിയ പരമാവധി ചില്ലറ വിൽ‌പന വില പുറത്തിറക്കി, അങ്ങനെ എല്ലാ പ്രമുഖ ബ്രാൻ‌ഡുകളുടെയും വില ഒരു വയലിന്  3500 രൂപയിൽ‌ താഴെയാക്കി.

2021 , ഏപ്രിൽ 20 ലെ  റവന്യൂ വകുപ്പ്ന്റെ  വിജ്ഞാപനം 27/2021-പ്രകാരം    റെംഡെസിവിർ കുത്തിവയ്പ്പ്, അതിന്റെ എപിഐ, റെംഡെസിവിർ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ബീറ്റ സൈക്ലോഡെക്സ്റ്റ്രിൻ എന്നിവയ്ക്കുള്ള കസ്റ്റംസ് തീരുവ 2021 ഒക്ടോബർ 31 വരെ ഒഴിവാക്കിയിരുന്നു .
 
IE/SKY
 
****
 
 


(Release ID: 1715050) Visitor Counter : 160