ഷിപ്പിങ് മന്ത്രാലയം

പ്രധാന തുറമുഖ ആശുപത്രികൾ കോവിഡ്  കെയർ മാനേജ്മെന്റിനു വേണ്ടി എടുത്ത തയ്യാറെടുപ്പുകൾ  മൻസുഖ് മാണ്ഡവ്യ  അവലോകനം ചെയ്തു .

Posted On: 29 APR 2021 4:35PM by PIB Thiruvananthpuram


ന്യൂഡൽഹി , ഏപ്രിൽ 29,2021


കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ തുറമുഖ ആശുപത്രികളുടെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്ന   യോഗത്തിൽ തുറമുഖ, ഷിപ്പിംഗ്, ജലപാത സഹമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു.  

 പോർട്ട് ആശുപത്രികളിലെകോവിഡ് കെയർ മാനേജ്‌മെന്റെ  നിലവിലെ പ്രവർത്തനത്തെ കുറിച്ച് എല്ലാ പ്രധാന  പോർട്ടുകളുടെയും മേധാവികൾ  യോഗത്തിൽ വിശദീകരിച്ചു.

നിലവിൽ  12 പ്രധാന തുറമുഖങ്ങളിലായി രാജ്യത്തൊട്ടാകെയുള്ള കോവിഡ് പരിചരണത്തിനായി 9 ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്.  

422 ഇൻസുലേഷൻ ബെഡ്ഡുകൾ, 305 ഓക്സിജൻ പിന്തുണയുള്ള കിടക്കകൾ , 28 ഐസിയു കിടക്കകളും  വെന്റിലേറ്ററുകൾ  എന്നിവയാണ്   ഇവയുടെ മൊത്തം ശേഷി.

സി‌എസ്‌ആർ ഫണ്ടുകൾ ഉപയോഗിച്ച് അവരുടെ ശേഷിയും സൗകര്യങ്ങളും വർദ്ധിപ്പിക്കാനും വരും ദിവസങ്ങളിൽ കഴിയുന്നത്ര വേഗത്തിൽ അവ  പ്രവർത്തനക്ഷമമാക്കാനും പ്രധാന തുറമുഖങ്ങളിലെ എല്ലാ മേധാവികളോടും  മന്ത്രി നിർദ്ദേശിച്ചു.

എല്ലാ പ്രധാന തുറമുഖങ്ങളിലും മെഡിക്കൽ ഓക്സിജനുമായി ബന്ധപ്പെട്ട ചരക്കുകൾ വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിനായി വ്യക്തിപരമായി അവരുടെ നിരീക്ഷണം ആവശ്യമുണ്ടെന്ന്    മന്ത്രി എല്ലാ പോർട്ട് മേധാവികളോടും ആവർത്തിച്ചു.

 

IE

 

*****


(Release ID: 1714879) Visitor Counter : 191