വിദ്യാഭ്യാസ മന്ത്രാലയം

നൈട്രജൻ ജനറേറ്ററിനെ ഓക്സിജൻ ജനറേറ്ററാക്കി മാറ്റുന്നതിലൂടെ ഓക്സിജന്റെ കുറവ്  പരിഹരിക്കാമെന്ന് ഐഐടി ബോംബെ.

प्रविष्टि तिथि: 29 APR 2021 2:15PM by PIB Thiruvananthpuram
 
ന്യൂ ഡൽഹി ,29 ,2021  
 
രാജ്യത്തെ കോവിഡ് -19 രോഗികളുടെ ചികിത്സയ്ക്കായി മെഡിക്കൽ ഓക്സിജന്റെ കുറവ് പരിഹരിക്കുന്നതിന് ഐഐടി ബോംബെ ഒരു സമർഥമായ പരിഹാരം കണ്ടെത്തി. പി എസ് എ (Pressure Swing Adsorption) നൈട്രജൻ യൂണിറ്റിനെ, പി എസ്  എ ഓക്സിജൻ യൂണിറ്റ് ആക്കി മാറ്റുന്ന പൈലറ്റ് പദ്ധതിയാണ്   വിജയകരമായി പരീക്ഷിച്ചത്.ഐ‌ഐ‌ടി ബോംബെയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ മികച്ച ഫലം ലഭിച്ചു. 93-96% വരെ  ശുദ്ധമായ ഓക്സിജൻ  3.5 എടിഎം മർദ്ദത്തിൽ ഉൽപ്പാദിപ്പിക്കാൻ ആയി.
 
നിലവിലുള്ള നൈട്രജൻ പ്ലാന്റ് സജ്ജീകരണത്തിലെ തന്മാത്രാ അരിപ്പകൾ കാർബണിൽ നിന്ന് സിയോലൈറ്റിലേക്ക് മാറ്റിക്കൊണ്ട് ക്രമീകരിച്ചാണ് നൈട്രജൻ യൂണിറ്റിനെ ഓക്സിജൻ യൂണിറ്റാക്കി മാറ്റിയത്.അന്തരീക്ഷത്തിൽ നിന്ന്,അസംസ്കൃത വസ്തുവായി വായു സ്വീകരിക്കുന്ന  ഇത്തരം നൈട്രജൻ പ്ലാന്റുകൾ  ഇന്ത്യയിലുടനീളമുള്ള വിവിധ വ്യവസായ പ്ലാന്റുകളിൽ ലഭ്യമാണ്.അതിനാൽ, അവ ഓരോന്നും ഓക്സിജൻ ജനറേറ്ററാക്കി മാറ്റാനും അതുവഴി   നിലവിലെ പൊതുജനാരോഗ്യ അടിയന്തര ഘട്ടത്തെ  മറികടക്കാനും സാധിക്കും.ഐഐടി ബോംബെ, ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയെഴ്സ്, മുംബൈയിലെ സ്പാൻ‌ടെക് എഞ്ചിനീയെഴ്സ് എന്നിവ തമ്മിലുള്ള സഹകരണ ശ്രമമാണ് പൈലറ്റ് പദ്ധതി.
 കൂടുതൽ വിവരങ്ങൾക്ക്
 

 

Prof. Milind Atrey, IIT Bombay

(email:matrey@iitb.ac.in)

(phone:+91-22-25767522) എന്ന നമ്പറിൽ ബന്ധപെടുക

 

IE/SKY


(रिलीज़ आईडी: 1714862) आगंतुक पटल : 375
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Punjabi , Gujarati , Tamil , Telugu , Kannada