പ്രധാനമന്ത്രിയുടെ ഓഫീസ്‌

റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് പുടിനുമായി പ്രധാനമന്ത്രി സംസാരിച്ചു

Posted On: 28 APR 2021 7:51PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്   റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് . വ്‌ളാഡിമിർ പുടിനുമായി ടെലിഫോണിൽ സംസാരിച്ചു

വികസിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 മഹാമാരി  അവസ്ഥയെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. പ്രസിഡന്റ് പുടിൻ ഇന്ത്യൻ ജനതയോടും ഗവണ്മെന്റിനോടും  ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഇക്കാര്യത്തിൽ റഷ്യ എല്ലാ പിന്തുണയും നൽകുമെന്ന് അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദി പ്രസിഡന്റ് പുടിന് നന്ദി പറഞ്ഞു. ഇന്ത്യയ്ക്ക് റഷ്യ കണിശതയാർന്ന  പിന്തുണ നൽകുന്നത് തങ്ങളുടെ  ശാശ്വതമായ പങ്കാളിത്തത്തിന്റെ പ്രതീകമാണെന്ന് അഭിപ്രായപ്പെട്ടു.


ആഗോള മഹാമാരിക്കെതിരെ  പോരാടുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം രണ്ട്  നേതാക്കളും നിരീക്ഷിച്ചു.  ഇന്ത്യയിൽ സ്പുട്നിക്-വി വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകിയതിനെ പ്രസിഡന്റ് പുടിൻ അഭിനന്ദിച്ചു. ഇന്ത്യ, റഷ്യ, മൂന്നാം രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതിനായി റഷ്യൻ വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.


വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് ഇരു നേതാക്കളും പ്രാധാന്യം നൽകി. ഇന്ത്യയുടെ ഗഗൻയാൻ  പരിപാടിയ്ക്ക്  റഷ്യയിൽ നിന്ന് ലഭിച്ച പിന്തുണയ്ക്കും നാല് ഗഗൻയാൻ ബഹിരാകാശയാത്രികരുടെ റഷ്യൻ ഘട്ട പരിശീലനം പൂർത്തിയാക്കിയതിനും പ്രധാനമന്ത്രി മോദി അഭിനന്ദനം അറിയിച്ചു.


ഹൈഡ്രജൻ സമ്പദ്‌വ്യവസ്ഥ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജമേഖലയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത രണ്ട്  നേതാക്കളും നിരീക്ഷിച്ചു.

ഇരു രാജ്യങ്ങളിലെയും വിദേശ, പ്രതിരോധ മന്ത്രിമാർ ഉൾപ്പെടുന്ന പുതിയ 2 + 2 സംഭാഷണം മന്ത്രി തലത്തിൽ സ്ഥാപിക്കാൻ നേതാക്കൾ തീരുമാനിച്ചു.

2019 സെപ്റ്റംബറിൽ വ്‌ളാദിവോസ്റ്റോക്കിൽ നടന്ന കഴിഞ്ഞ ഉച്ചകോടിയിൽ   എടുത്ത സുപ്രധാന തീരുമാനങ്ങൾ ഇരു നേതാക്കളും അനുസ്മരിച്ചു. ഈ വർഷം അവസാനം ഉഭയകക്ഷി ഉച്ചകോടിക്കായി  പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദർശനത്തെ  കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഇത് വ്യക്തിപരവും, വിശ്വസ്തതയുമുള്ള  തങ്ങളുടെ സംഭാഷണങ്ങൾ  തുടരാനുള്ളൻ ഴുവൻ പിന്തുണയും പ്രസിഡന്റ് പുടിൻ ഉറപ്പ് നൽകി. ഉഭയകക്ഷി, അന്താരാഷ്ട്ര വിഷയങ്ങളിൽ അടുത്ത ബന്ധം പുലർത്താൻ ഇരു നേതാക്കളും സമ്മതിച്ചു. 2021 ൽ ബ്രിക്‌സിന്റെ   അധ്യക്ഷപദവി   ഇന്ത്യ അലങ്കരിക്കുമ്പോൾ  അതിന്റെ വിജയത്തിന് റഷ്യയുടെ പൂർണ്ണ പിന്തുണയും പ്രസിഡന്റ് പുടിൻ ഉറപ്പ് നൽകി. 

 

***


(Release ID: 1714725) Visitor Counter : 199