ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യ ഗവണ്മെന്റ് ഇതുവരെ സംസ്ഥാന, കേന്ദ്ര ഭരണ  പ്രദേശങ്ങൾക്കായി  16 കോടി വാക്സിൻ ഡോസുകൾ സൗജന്യമായി നൽകി.

Posted On: 28 APR 2021 11:49AM by PIB Thiruvananthpuram



ന്യൂഡൽഹി, 28 , 2021

കോവിഡ് -19  പ്രതിരോധ കുത്തിവയ്പ്പിന്റെ ഉദാരവൽക്കരിച്ചതും ത്വരിതഗതിയിലുള്ളതുമായ  മൂന്നാം ഘട്ടം  2021 മെയ് 1 ആരംഭിക്കും. പ്രതിരോധ കുത്തിവെപ്പിന് പുതിയതായി യോഗ്യത നേടിയ  ജനസംഖ്യാ വിഭാഗത്തിന്റെ  രജിസ്ട്രേഷൻ ഇന്ന് (28 ഏപ്രിൽ) വൈകുന്നേരം 4 മണി മുതൽ ആരംഭിക്കും.ഗുണഭോക്താക്കൾക്ക് CoWINportal (cowin.gov.in) ൽ നേരിട്ടോ  അല്ലെങ്കിൽ ആരോഗ്യ  സേതു  ആപ്പ്  വഴിയോ  രജിസ്റ്റർ ചെയ്യാൻ കഴിയും.

.സംസ്ഥാനങ്ങൾക്കും , കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇന്ത്യ  ഗവൺമെന്റ് ഇതുവരെ 16 കോടി വാക്സിൻ ഡോസുകൾ (15,95,96,140)  സൗജന്യമായി നൽകിയിട്ടുണ്ട്.ഇതിൽ വേസ്റ്റേജ്  വന്നതുൾപ്പടെ  മൊത്തം ഉപഭോഗം 14,89,76,248 ഡോസുകളാണ് . ഒരു കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ (1,06,19,892) ഇപ്പോഴും സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൈവശം  ജനങ്ങൾക്ക് നൽകാനായി ലഭ്യമാണ്.
57 ലക്ഷത്തിൽ കൂടുതൽ (57,70,000 )വാക്സിൻ ഡോസുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ  സംസ്ഥാനങ്ങൾക്കും  , കേന്ദ്ര ഭരണ പ്രദേശങ്ങളിലും  ലഭിക്കും.

 
IE
 
*****

(Release ID: 1714597) Visitor Counter : 238