പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്വാമിത്വ പദ്ധതിക്ക് കീഴിൽ ഇ-പ്രോപ്പർട്ടി കാർഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു


4.09 ലക്ഷം വസ്തു ഉടമകൾക്ക് അവരുടെ ഇ-പ്രോപ്പർട്ടി കാർഡുകൾ നൽകി

2021 ലെ ദേശീയ പഞ്ചായത്ത് അവാർഡുകളും പ്രധാനമന്ത്രി സമ്മാനിച്ചു

കൊറോണ ബാധ കൈകാര്യം ചെയ്യുന്നതിൽ പഞ്ചായത്തുകളുടെ പങ്കിനെ അഭിനന്ദിച്ചു

ഈ പ്രയാസകരമായ സമയങ്ങളിൽ ഒരു കുടുംബവും പട്ടിണി കിടക്കരുതെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്: പ്രധാനമന്ത്രി

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന 80 കോടി ഗുണഭോക്താക്കൾക്ക് 2 മാസത്തേക്ക് സൗജന്യ റേഷൻ നൽകും, കേന്ദ്രം 26,000 കോടിയിലധികം രൂപ പദ്ധതിക്കായി ചെലവഴിക്കുന്നു: പ്രധാനമന്ത്രി

കേന്ദ്രം അതിന്റെ എല്ലാ നയങ്ങളുടെയും സംരംഭങ്ങളുടെയും കേന്ദ്രമായി ഗ്രാമങ്ങളെ നിലനിർത്തുന്നു: പ്രധാനമന്ത്രി

കേന്ദ്ര ഗവണ്മെന്റ് ഇതഃപര്യന്തമില്ലാത്ത തരത്തിൽ 2.25 ലക്ഷം കോടി രൂപ പഞ്ചായത്തുകൾക്ക് അനുവദിച്ചു. ഇത് സുതാര്യതയുടെ ഉയർന്ന പ്രതീക്ഷയിലേക്കും നയിക്കുന്നു: പ്രധാനമന്ത്രി

Posted On: 24 APR 2021 1:54PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമിത്വ പദ്ധതി പ്രകാരം ഇ-പ്രോപ്പർട്ടി കാർഡുകളുടെ വിതരണത്തിന്  ദേശീയ പഞ്ചായത്തിരാജ് ദിനത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സമാരംഭമിട്ടു . ഈ അവസരത്തിൽ 4.09 ലക്ഷം വസ്തു  ഉടമകൾക്ക് അവരുടെ ഇ-പ്രോപ്പർട്ടി കാർഡുകൾ നൽകി,  രാജ്യത്തുടനീളം    സ്വാമിത്വ പദ്ധതി നടപ്പാക്കുന്നതിന് ഇതോടെ തുടക്കമായി. കേന്ദ്രമന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ പരിപാടിയിൽ പങ്കെടുത്തു. മുഖ്യമന്ത്രിമാരും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ പഞ്ചായത്തിരാജ് മന്ത്രിമാരും പങ്കെടുത്തു.

ഗ്രാമീണ ഇന്ത്യയുടെ പുനർവികസനത്തിനുള്ള പ്രതിജ്ഞയിലേക്ക് സ്വയം സമർപ്പിക്കാനുള്ള അവസരമാണ് പഞ്ചായത്തിരാജ് ദിനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ഗ്രാമപഞ്ചായത്തുകളുടെ അസാധാരണമായ പ്രവർത്തനങ്ങളെ അംഗീകരിക്കാനും അഭിനന്ദിക്കാനും ഉള്ള ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ ബാധ കൈകാര്യം ചെയ്യുന്നതിൽ പഞ്ചായത്തുകളുടെ പങ്കിനെ  പ്രധാനമന്ത്രി അഭിനന്ദിക്കുകയും കൊറോണ വയറസ്  ഗ്രാമങ്ങളിൽ പ്രവേശിക്കുന്നത്   തടയാൻ അവബോധം വ്യാപിപ്പിക്കുന്നതിൽ പഞ്ചായത്തുകൾ  പ്രാദേശികമായി  നേതൃത്വം നൽകുകയും ചെയ്തു. പകർച്ചവ്യാധി ഗ്രാമീണ ഇന്ത്യയിൽ നിന്ന് അകറ്റി നിർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ആവർത്തിച്ചു. കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ ശ്രീ മോദി പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു. ഇത്തവണ നമുക്ക് വാക്സിൻ കവചമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗ്രാമത്തിലെ ഓരോ വ്യക്തിയും
 പ്രതിരോധ കുത്തിവയ്പ് എടുക്കുന്നുണ്ടെന്നും, എല്ലാ മുൻകരുതലുകളും കൈക്കൊള്ളുന്നുണ്ടെന്നും  ഉറപ്പുവരുത്തണമെന്നു അദ്ദേഹം  ആവശ്യപ്പെട്ടു.

ഈ ദുഷ്‌ക്കരമായ സമയങ്ങളിൽ ഒരു കുടുംബവും പട്ടിണി കിടക്കരുതെന്നത് നമ്മുടെ  ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എല്ലാ ദരിദ്രർക്കും മെയ്, ജൂൺ മാസങ്ങളിൽ  പ്രധമാന്ത്രി ഗരീബ് കല്യാൺ യോജനയിൽ നിന്ന് സൗജന്യ റേഷൻ ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 80 കോടി ഗുണഭോക്താക്കൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും . 26,000 കോടിയിലധികം രൂപ ഈ പദ്ധതിക്കായി കേന്ദ്രം ചെലവഴിക്കുന്നു.

ഒരു വർഷത്തിനുള്ളിൽ ആരംഭിച്ച 6 സംസ്ഥാനങ്ങളിൽ സ്വാമിത്വ യോജനയുടെ സ്വാധീനം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി പ്രകാരം ഗ്രാമത്തിലെ മുഴുവൻ സ്വത്തുക്കളും ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തുകയും ഉടമസ്ഥർക്ക് പ്രോപ്പർട്ടി കാർഡ് നൽകുന്നു.  അയ്യായിരത്തിലധികം ഗ്രാമങ്ങളിൽ ഇന്ന് 4.09 ലക്ഷം പേർക്ക് ഇത്തരം ഇ-പ്രോപ്പർട്ടി കാർഡുകൾ നൽകി. സ്വത്ത് രേഖകൾ അനിശ്ചിതത്വം നീക്കംചെയ്യുകയും സ്വത്ത് തർക്കങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതിനാൽ ദരിദ്രരെ ചൂഷണത്തിൽ നിന്നും അഴിമതിയിൽ നിന്നും സംരക്ഷിക്കുന്നതിനാൽ ഈ പദ്ധതി ഗ്രാമങ്ങളിൽ ഒരു പുതിയ ആത്മവിശ്വാസം പകർന്നു. ഇത് വായ്‌പ്പാ  സാധ്യതയും ലഘൂകരിക്കുന്നു. “ഒരു തരത്തിൽ, ഈ പദ്ധതി ദരിദ്ര വിഭാഗത്തിന്റെ സുരക്ഷയും ഗ്രാമങ്ങളുടെയും അവരുടെ സമ്പദ്‌വ്യവസ്ഥയുടെയും ആസൂത്രിതമായ വികസനവും ഉറപ്പാക്കും”, പ്രധാനമന്ത്രി പറഞ്ഞു. സർവേ ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിടാനും ആവശ്യമുള്ളിടത്ത് സംസ്ഥാന നിയമങ്ങൾ മാറ്റാനും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. വായ്പ നൽകുന്നതിന് എളുപ്പത്തിൽ സ്വീകാര്യമായ പ്രോപ്പർട്ടി കാർഡിന്റെ മാതൃക തയ്യാറാക്കി വേഗത്തിൽ വായ്പ  ഉറപ്പാക്കാൻ അദ്ദേഹം ബാങ്കുകളോട് ആവശ്യപ്പെട്ടു.

പുരോഗതിയും സാംസ്കാരിക നേതൃത്വവും എല്ലായ്പ്പോഴും നമ്മുടെ ഗ്രാമങ്ങൾക്കൊപ്പമാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഇക്കാരണത്താൽ, കേന്ദ്രം അതിന്റെ എല്ലാ നയങ്ങളുടെയും സംരംഭങ്ങളുടെയും കേന്ദ്ര ബിന്ദുവായി  ഗ്രാമങ്ങളെ നിലനിർത്തുന്നു. “ആധുനിക ഇന്ത്യയിലെ ഗ്രാമങ്ങൾ കഴിവുറ്റതും സ്വാശ്രയവു മായിരിക്കണം എന്നതിതാണ് ഞങ്ങളുടെ ശ്രമം”, പ്രധാനമന്ത്രി പറഞ്ഞു.

പഞ്ചായത്തുകളുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പ്രധാനമന്ത്രി വിശദീകരിച്ചു. പഞ്ചായത്തുകൾക്ക് പുതിയ അവകാശങ്ങൾ ലഭിക്കുന്നു, അവ ഫൈബ്-നെറ്റ് വഴി ബന്ധിപ്പിക്കുന്നു. എല്ലാ വീടുകളിലും ടാപ്പ് വഴി കുടിവെള്ളം നൽകുന്നതിൽ ജൽ ജീവൻ ദൗത്യത്തിൽ  അവരുടെ പങ്ക് വളരെ നിർണായകമാണ്. അതുപോലെ, എല്ലാ പാവപ്പെട്ടവർക്കും ഗ്രാമീണ തൊഴിൽ പദ്ധതികൾക്കും വീട് നൽകാനുള്ള പ്രസ്ഥാനം പഞ്ചായത്തുകളിലൂടെ നടക്കുന്നു. പഞ്ചായത്തുകളുടെ വർദ്ധിച്ചുവരുന്ന സാമ്പത്തിക സ്വയംഭരണത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അഭൂതപൂർവമായ 2.25 ലക്ഷം കോടി രൂപ പഞ്ചായത്തുകൾക്ക് അനുവദിച്ചതായി ശ്രീ മോദി പറഞ്ഞു. ഇത് അക്കൗണ്ടുകളിലെ വർധിച്ച സുതാര്യത പ്രതീക്ഷിക്കുന്നതിലേക്ക് നയിക്കുന്നു. ‘ഇ-ഗ്രാം സ്വരാജ്’ വഴി പഞ്ചായത്തിരാജ് മന്ത്രാലയം ഓൺ‌ലൈൻ പണമടയ്ക്കൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ എല്ലാ പേയ്‌മെന്റുകളും പബ്ലിക് ഫിനാൻസ് മാനേജുമെന്റ് സിസ്റ്റം (പി‌എഫ്‌എം‌എസ്) വഴിയായിരിക്കും. അതുപോലെ, ഓൺലൈൻ ഓഡിറ്റ് സുതാര്യത ഉറപ്പാക്കും. പല പഞ്ചായത്തുകളും തങ്ങളെ പി.എഫ്.എം.എസുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും മറ്റുള്ളവരോട് ഇത് വേഗത്തിൽ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലേക്ക് വരാനിരിക്കുന്ന പ്രവേശനത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി വെല്ലുവിളികളെ അഭിമുഖീകരിച്ച് വികസനത്തിന്റെ ചക്രം മുന്നോട്ട് കൊണ്ടുപോകാൻ പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു. തങ്ങളുടെ  ഗ്രാമത്തിന്റെ വികസനത്തിനായി ലക്ഷ്യങ്ങൾ നിശ്ചയിക്കാനും നിശ്ചിത സമയപരിധിക്കുള്ളിൽ അവ നിറവേറ്റാനും അദ്ദേഹം പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു.

സ്വാമിത്വ പദ്ധതിയെക്കുറിച്ച് :

സാമൂഹ്യവും -സാമ്പത്തികവുമായി ശാക്തീകരിക്കപ്പെട്ടതും സ്വാശ്രയവുമായ ഗ്രാമീണ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രമേഖലാ  പദ്ധതിയായി 2020 ഏപ്രിൽ 24 നാണ്  പ്രധാനമന്ത്രി സ്വാമിത്വ (ഗ്രാമങ്ങളുടെ സർവേ, ഗ്രാമ പ്രദേശങ്ങളിലെ മാപ്പിംഗ്)  പദ്ധതി ആരംഭിച്ചത് . മാപ്പിംഗിന്റെയും സർവേയുടെയും  ആധുനിക സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് ഗ്രാമീണ ഇന്ത്യയെ രൂപാന്തരപ്പെടുത്താൻ പദ്ധതിക്ക്  കഴിവുണ്ട്. വായ്പകളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും നേടുന്നതിന് ഗ്രാമീണർ  വസ്തുവിനെ  സാമ്പത്തിക സ്വത്തായി ഉപയോഗിക്കുന്നതിന് ഇത് വഴിയൊരുക്കുന്നു.2021-2025 കാലയളവിൽ രാജ്യത്തെ 6.62 ലക്ഷം ഗ്രാമങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടും.

2020–2021 കാലഘട്ടത്തിൽ മഹാരാഷ്ട്ര, കർണാടകം , ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ ഗ്രാമങ്ങളിൽ പദ്ധതിയുടെ പൈലറ്റ് ഘട്ടം നടപ്പാക്കി.

 

***



(Release ID: 1713765) Visitor Counter : 223