മന്ത്രിസഭ

വ്യാപാര പരിഹാര നടപടികളിൽ സഹകരണത്തിന്റെ ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിനെക്കുറിച്ച് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ധാരണാപത്രം

Posted On: 20 APR 2021 3:53PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം  ഇന്ത്യയുടെ  ട്രേഡ് റെമഡീസ് ഡയറക്ടർ ജനറൽ,  ബംഗ്ലാദേശിലെ    ട്രേഡ് & താരിഫ് കമ്മീഷൻ, എന്നിവ തമ്മിലുള്ള ധാരണാപത്രത്തിന് മുൻകാല പ്രാബല്യത്തോടെ  അംഗീകാരം നൽകി. 2021 മാർച്ച് 27 ന് ധാക്കയിൽ ഒപ്പുവച്ച വ്യാപാര പരിഹാര നടപടികളിൽ സഹകരണത്തിന്റെ ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിനെക്കുറിചുള്ളതാണ് ഈ ധാരണ പത്രം.

ലക്ഷ്യങ്ങൾ

വാണിജ്യ പരിഹാര മേഖലയിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക, വിവര കൈമാറ്റവുമായി ബന്ധപ്പെട്ട വിശാലമായ പ്രവർത്തനങ്ങൾ, ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങൾ, ലോക വ്യാപാര സംഘടനയുടെ വിവിധ വ്യവസ്ഥകൾക്കനുസൃതമായി പ്രവർത്തനങ്ങൾ എന്നിവ ഏറ്റെടുക്കുക എന്നതാണ് ധാരണാപത്രത്തിന്റെ പ്രാഥമിക ലക്ഷ്യം. 
അന്യായമായ വ്യാപാര രീതികളെ നിരുത്സാഹപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള  ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും  അധികാരികൾക്കിടയിൽ മികച്ച സഹകരണം വളർത്താനും  ധാരണാപത്രം ലക്ഷ്യമിടുന്നു.



(Release ID: 1712963) Visitor Counter : 212