മന്ത്രിസഭ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയും ഓസ്‌ട്രേലിയയിലെ സർട്ടിഫൈഡ് പ്രാക്ടീസിംഗ് അക്കൗണ്ടന്റും തമ്മിലുള്ള പരസ്പര തിരിച്ചറിയൽ കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
20 APR 2021 3:47PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയും (ഐസിഎഐ) സിപിഎയും (“സർട്ടിഫൈഡ് പ്രാക്ടീസിംഗ് അക്കൗണ്ടന്റ്”) ഓസ്‌ട്രേലിയയും തമ്മിലുള്ള പരസ്പര തിരിച്ചറിയൽ കരാറിന് (എംആർഎ) അംഗീകാരം നൽകി.
കരാറിന്റെ വിശദാംശങ്ങൾ;
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയും (ഐസിഎഐ) സിപിഎയും ("സർട്ടിഫൈഡ് പ്രാക്ടീസിംഗ് അക്കൗണ്ടന്റ്”) തമ്മിലുള്ള പരസ്പര തിരിച്ചറിയൽ കരാറിന് കീഴിൽ ഓസ്ട്രേലിയ, അക്കൗണ്ടിംഗ് അറിവ്, പ്രൊഫഷണൽ, ബൗദ്ധിക വികസനം, പുരോഗതി എന്നിവയ്ക്കായി പരസ്പര സഹകരണ ചട്ടക്കൂട് സ്ഥാപിക്കുക , അതാത് അംഗങ്ങളുടെ താൽപ്പര്യങ്ങൾ കൂടാതെ ഓസ്‌ട്രേലിയയിലെയും ഇന്ത്യയിലെയും അക്കൗണ്ടിംഗ്ഗ് തൊഴിൽ വികസിപ്പിക്കുന്നതിന് ക്രിയാത്മകമായി സംഭാവന ചെയ്യുക.തുടങ്ങിയവയ്‌ക്കായി ഒരുമിച്ച് പ്രവർത്തിക്കും. .
ആഘാതം:
കരാർ പ്രകാരം :
രണ്ട് അക്കൗണ്ടിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ തമ്മിലുള്ള പ്രവർത്തന ബന്ധം വളർത്തുക
അംഗങ്ങളുടെയും വിദ്യാർത്ഥികളുടെയും അവരുടെ സ്ഥാപനങ്ങളുടെയും മികച്ച താൽപ്പര്യത്തിനായി പരസ്പര പ്രയോജനകരമായ ബന്ധം വികസിപ്പിക്കുക.
ഇരുവശത്തും പ്രൊഫഷണലുകളുടെ സഞ്ചാരം വർദ്ധിപ്പിക്കുക, ഇത് ഇരു രാജ്യങ്ങളിലെയും ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് ഒരു പുതിയ മാനം നൽകും
ആഗോളവത്കൃത പരിസ്ഥിതിയിൽ തൊഴിൽ നേരിടുന്ന പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കാൻ രണ്ട് അക്കൗണ്ടൻസി സ്ഥാപനങ്ങൾക്കും അവസരമുണ്ട്.
നേട്ടങ്ങൾ:
രണ്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾ തമ്മിലുള്ള ഇടപഴകൽ ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾക്കും ഇന്ത്യയിലേക്ക് കൂടുതൽ പണമയയ്ക്കലിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:
നിലവിലുള്ള അക്കൗണ്ടൻസി യോഗ്യതയ്ക്ക് ഉചിതമായ ക്രെഡിറ്റ് സ്വീകരിച്ച് മറ്റ് സ്ഥാപനങ്ങളിൽ ചേരാൻ പ്രാപ്തരാക്കുന്നതിനായി രണ്ട് സ്ഥാപനങ്ങളുടെയും പരീക്ഷ, പരിശീലനം, പ്രായോഗിക അനുഭവ ആവശ്യങ്ങൾ എന്നിവ പൂർത്തിയാക്കി അംഗത്വം നേടിയ മറ്റ് സ്ഥാപന അംഗങ്ങളുടെ യോഗ്യതയ്ക്ക് എംആർഎ പരസ്പര അംഗീകാരം നൽകും. ഐസിഎഐയും സിപിഎ ഓസ്‌ട്രേലിയയും യോഗ്യത തിരിച്ചറിയുന്നതിനും പരസ്പരം പരിശീലനം നൽകുന്നതിനും ബ്രിഡ്ജിംഗ് സംവിധാനത്തിലൂടെ അംഗങ്ങളെ നല്ല നിലയിൽ പ്രവേശിപ്പിക്കുന്നതിനും പരസ്പര അംഗീകാര കരാർ ഉണ്ടാക്കും.
പശ്ചാത്തലം:
ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ആക്റ്റ്, 1949 പ്രകാരം ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ തൊഴിൽ നിയന്ത്രണത്തിനായി സ്ഥാപിതമായ ഒരു നിയമപ്രകാരമുള്ള സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ). ലോകത്തെ 150 രാജ്യങ്ങളിലും പ്രദേശങ്ങളിലും ജോലി ചെയ്യുന്ന 160,000-ത്തിലധികം അംഗങ്ങളുടെ അംഗത്വമുള്ള ലോകത്തെ ഏറ്റവും വലിയ അക്കൗണ്ടിംഗ് ബോഡികളിലൊന്നാണ് സിപിഎ ഓസ്‌ട്രേലിയ, വിദ്യാഭ്യാസം, പരിശീലനം, സാങ്കേതിക പിന്തുണ, അഭിഭാഷണം എന്നിവയിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
(Release ID: 1712939)
Visitor Counter : 193
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada