ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
മേയ് 1 മുതല്‍ കോവിഡ് -19 വാക്‌സിനേഷന്റെ ഉദാരവല്‍കൃതവും ത്വരിതഗതിയിലുള്ളതുമായ മൂന്നാം ഘട്ട തന്ത്രം കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചു
ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ഇന്ത്യക്കാര്‍ക്ക് പ്രതിരോധകുത്തിവയ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് ഒരുവര്‍ഷത്തിലേറെയായി കഠിനമായി പരിശ്രമിക്കുന്നു: പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു
ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധകുത്തിവയ്പ് യജ്ഞത്തിന്റെ മൂന്നാം ഘട്ടത്തില്‍ പ്രതിരോധകുത്തിവയ്പ്പുകളുടെ വില, സംഭരണം, യോഗ്യത, എന്നിവ അയവുള്ളതാക്കും
പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് ഇളവുകള്‍ എല്ലാ പങ്കാളികള്‍ക്കും നല്‍കും
18 വയസ്സിന് മുകളിലുള്ള എല്ലാവരും കോവിഡ്-19 നെതിരായ പ്രതിരോധകുത്തിവയ്പ്പിന് യോഗ്യരായിരിക്കും.
ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ പ്രോത്സാഹന സഹായങ്ങള്‍ നല്‍കുകയും ഒപ്പം പുതിയ ദേശീയ അന്തര്‍ദ്ദേശീയ പങ്കാളികളെ ആകര്‍ഷിക്കുകയും ചെയ്യും
തങ്ങളുടെ ഉല്‍പ്പാദനത്തിന്റെ 50% സംസ്ഥാന സര്‍ക്കാരുകള്‍ക്കും മുന്‍കൂട്ടി പ്രഖ്യാപിച്ച വിലയ്ക്ക് പൊതുവിപണിയിലും വിതരണം ചെയ്യുന്നതിനുമായി പ്രതിരോധകുത്തിവയ്പ്പ് നിര്‍മ്മാതാക്കളെ ശാക്തീകരിക്കും
നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് അധിക വാക്‌സിന്‍ ഡോസുകള്‍ സംഭരിക്കുന്നതിനും അതോടൊപ്പം 18 വയസ്സിന് മുകളിലുള്ള ഏതൊരു വിഭാഗത്തിനും പ്രതിരോധകുത്തിവയ്പ്പ് നല്‍കുന്നതിനും സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കും.
ആരോഗ്യപരിരക്ഷാ പ്രവര്‍ത്തകര്‍ 45 വയസിന് മുകളിലുള്ളവർ എന്നിവര്‍ക്ക് നേരത്തെയുള്ളതുപോലെ സൗജന്യകുത്തിവയ്പ് നല്‍കികൊണ്ട് പ്രതിരോധകുത്തിവയ്പ് യജ്ഞം മുന്നോട്ടുപോകും.
Posted On:
19 APR 2021 7:12PM by PIB Thiruvananthpuram
മേയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം പ്രതിരോധകുത്തിവയ്പ്പിന് അനുമതി നല്‍കുന്ന സുപ്രധാനമായ ഒരു തീരുമാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ടു. ഏറ്റവും ചുരുങ്ങിയ സമയത്ത് പരമാവധി ഇന്ത്യാക്കാര്‍ക്ക് പ്രതിരോധകുത്തിവയ്പ്പ് ലഭിക്കുന്നതിനായി കഴിഞ്ഞ ഒരുവര്‍ഷമായി ഗവണ്‍മെന്റ് കഠിനമായി പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക റെക്കോര്‍ഡ് വേഗതയിലാണ് ഇന്ത്യ ആളുകള്‍ക്ക് പ്രതിരോധകുത്തിവയ്പ്പ് നല്‍കുന്നതെന്നും അതിലും വലിയ വേഗതയോടെ നാം ഇത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവേഷണവികസനം, ഉല്‍പ്പാദനവും ഉപയോഗവും എന്നിങ്ങനെയുള്ള സജീവമായ കാര്യശേഷി നിര്‍മ്മാണത്തിലും ചിട്ടയായതും തന്ത്രപരവുമായതും തുടക്കം മുതല്‍ ഒടുക്കംവരെയും അതിന്റെ ലഭ്യതവരെയുമുള്ള സമീപനത്തിലുമാണ് ഇന്ത്യയുടെ ദേശീയ കോവിഡ് -19 പ്രതിരോധകുത്തിവയ്പ്പ് തന്ത്രം 2020 ഏപ്രില്‍ മുതല്‍ രൂപീകരിച്ചിരിക്കുന്നത്. വേഗതയ്ക്കും വര്‍ദ്ധനയ്ക്കും വേണ്ടി സമ്മര്‍ദ്ദം ചെലുത്തുമ്പോഴും അതോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധകുത്തിവയ്പ് യജ്ഞം സുസ്ഥിരമായി നടത്തുന്നതിനും ഊന്നല്‍ നല്‍കിയിട്ടുമുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളും, ലോകാരോഗ്യസംഘടനയുടെ സ്റ്റാന്‍ഡാര്‍ഡ് ഓപ്പറേഷന്‍ പ്രോസിഡ്യൂറും (എസ്.ഒ.പി) അതോടൊപ്പം ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധമരുന്ന് നൽകുന്നതിനുള്ള ദേശീയ വിദഗ്ധ ഗ്രൂപ്പിലെ ഏറ്റവും മുന്തിയ വിദഗ്ധരും നയിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ സമീപനം .
മറ്റു പ്രായവിഭാഗക്കാര്‍ക്ക് എപ്പോഴാണ് പ്രതിരോധകുത്തിവയ്പ്പ് തുറന്നുകൊടുക്കേണ്ടത് എന്നത് തീരുമാനിക്കുന്നതിനായി പ്രതിരോധകുത്തിവയ്പ്പിന്റെ ലഭ്യതയുടെയും മുന്‍ഗണനാ ദുര്‍ബലവിഭാഗങ്ങളെ പരിധിയില്‍ കൊണ്ടുവരുന്നതും അടിസ്ഥാനമാക്കിയുള്ള ചടുലമായ രൂപരേഖാ മാതൃകയാണ് ഇന്ത്യ പിന്തുടര്‍ന്നുവരുന്നത്. ഏപ്രില്‍ 30 ഓടെ ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവരില്‍ വലിയൊരളവ് വരെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നമ്മുടെ സംരക്ഷകരായ, നമ്മുടെ ആരോഗ്യ പരിരക്ഷാ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും സുരക്ഷിതത്തിന് മുന്‍ഗണ നല്‍കികൊണ്ട് 2021 ജനുവരി 16നാണ് ദേശീയ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് തന്ത്രത്തിന്റെ ആദ്യഘട്ടത്തിന് സമാരംഭം കുറിച്ചത്. പ്രക്രിയകളും സംവിധാനവും സ്ഥായിയായി എന്നുകണ്ടപ്പോള്‍ നമ്മുടെ ഏറ്റവും ദുര്‍ബലവിഭാഗങ്ങളെ അതായത് രാജ്യത്തെ കോവിഡ്-19 മരണനിരക്കില്‍ 80%വും വരുന്ന 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ആളുകളെയും സംരക്ഷിക്കുകയെന്നതിന് ശ്രദ്ധനല്‍കികൊണ്ട് 2021 മാര്‍ച്ച് 1 മുതല്‍ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചു. ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി സ്വകാര്യമേഖലയും പങ്കെടുക്കുന്നതിന് പ്രേരിപ്പിച്ചു.
പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശപ്രകാരം, ഗവേഷണ സ്ഥാപനങ്ങള്‍ മുതല്‍ ദേശീയ, അന്തര്‍ദേശീയ നിര്‍മ്മാതാക്കള്‍, ആഗോള നിയന്താക്കള്‍ വരെ വിവിധമേഖലകളിലുള്ള പങ്കാളികളുമായി ഇന്ത്യാ ഗവണ്‍മെന്റ് സജീവമായി ഇടപടുകയും ഏകോപിപ്പിക്കുകയും ചെയ്തു. പൊതു-സ്വകാര്യ സഹകരണ ഗവേഷണം, പരീക്ഷണങ്ങള്‍, ഉല്‍പ്പന്ന വികസനം മുതല്‍, ലക്ഷ്യമിട്ട പൊതു ധനസഹായം ഇന്ത്യന്‍ നിയമസംവിധാനത്തിലെ ദൂരവ്യാപ്തിയുള്ള ഭരണപരമായ പരിഷ്‌ക്കാരങ്ങള്‍ എന്നിവയിലൂടെ ഇന്ത്യയുടെ സ്വകാര്യമേഖലയിലെ പ്രതിരോധകുത്തിവയ്പ് നിര്‍മ്മാണ ശേഷി മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത രൂപത്തില്‍ നിര്‍ണായക നടപടികളിലൂടെ തന്ത്രപരമായി ശക്തിപ്പെടുത്തി. പ്രധാനമന്ത്രി മോദിയുടെ നിര്‍ദ്ദേശമനുസരിച്ച്, ഓരോരുത്തരുടെയും ആവശ്യങ്ങള്‍ മനസിലാക്കുന്നതിനും പ്രതിരോധകുത്തിവയ്പ്പ് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സജീവമായതും ആവശ്യമുള്ളതുമായ പിന്തുണകള്‍ ഗ്രാന്റിന്റേയും മുന്‍കൂര്‍ പണം, ഉല്‍പ്പാദനത്തിന് കൂടുതല്‍ സ്ഥലങ്ങള്‍ എന്നിവയ്ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ബഹുതല മന്ത്രാലയതല സംഘങ്ങളെ സൈറ്റുകളില്‍ അയക്കുന്നതുള്‍പ്പെടെ കേന്ദ്ര ഗവണ്‍മെന്റ് പതിവായി ഓരോ നിര്‍മ്മാതാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുമുണ്ട്.
ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന രണ്ടു പ്രതിരോധകുത്തിവയ്പ് മരുന്നുകള്‍ക്കും(സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്) അതോടൊപ്പം മൂന്നാമതായി നിലവില്‍ വിദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന (സ്പുട്‌നിക്ക്) പ്രതിരോധകുത്തിവയ്പ്പ് മരുന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനും അതിവേഗം അംഗീകാരം നല്‍കുന്നതിന് ഇതിലൂടെ ഫലപ്രദമായി കഴിഞ്ഞു.
ആരംഭം മുതല്‍ തന്നെ സ്വകാര്യമേഖലയെ പ്രതിരോധകുത്തിവയ്പ് യജ്ഞത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രേരിപ്പിച്ചു. ഇപ്പോള്‍ കാര്യശേഷിയും നടപടിക്രമങ്ങളും സ്ഥായിയായ സാഹചര്യത്തില്‍ പൊതുമേഖലയ്‌ക്കൊപ്പം സ്വകാര്യമേഖലയ്ക്കും ഇത് അതിവേഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിചയവും ആത്മവിശ്വാസവുമുണ്ട്.
മൂന്നാംഘട്ടത്തില്‍ പ്രതിരോധകുത്തിവയ്പ്പ് മരുന്നിന്റെ വില ഉദാരമാക്കുകയും പ്രതിരോധകുത്തിവയ്പ്പിന്റെ പരിധി വര്‍ദ്ധിപ്പിക്കുകയുമാണ് ദേശീയ പ്രതിരോധ തന്ത്രം ലക്ഷ്യമാക്കുന്നത്. ഇത് പ്രതിരോധകുത്തിവയ്പ്പ് മരുന്ന് ഉല്‍പ്പാദനത്തിനൊപ്പം ലഭ്യതയും വര്‍ദ്ധിപ്പിക്കും, തങ്ങളുടെ ഉല്‍പ്പാദനം അതിവേഗം വര്‍ദ്ധിപ്പിക്കുന്നതിന് പ്രതിരോധകുത്തിവയ്പ്പ് മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് പ്രോത്സാഹന സഹായം നല്‍കുന്നതിനൊപ്പം ആഭ്യന്തരമായും അന്താരാഷ്ട്രമായും പുതിയ പ്രതിരോധകുത്തിവയ്പ്പ് മരുന്ന് നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുകയും ചെയ്യും. വിലനിര്‍ണ്ണയം, സംഭരണം, യോഗ്യത, പ്രതിരോധകുത്തിവയ്പ്പ് മരുന്നിന്റെ ഉപയോഗം തുറന്നതും അനായസകരവുമാക്കുക എല്ലാ പങ്കാളികള്‍ക്കും പ്രാദേശിക താല്‍പര്യത്തിന്റെയും ചലനാത്മകതയുടെയും അടിസ്ഥാനത്തില്‍ നിര്‍ദ്ദിഷ്ട ഇളവുകള്‍ അനുവദിക്കുക എന്നതും ഇതിലൂടെ നടക്കും.
മേയ് ഒന്നുമുതല്‍ പ്രാവര്‍ത്തികമാകാന്‍ പോകുന്ന ഉദാരവല്‍ക്കരിക്കപ്പെട്ടതും അതിവേഗമുള്ളതുമായ മൂന്നാംഘട്ട ദേശീയ കോവിഡ്-19 പ്രതിരോധകുത്തിവയ്പ്പ് പരിപാടിയുടെ പ്രധാനപ്പെട്ട ഘടകങ്ങള്‍ താഴെപ്പറയുന്നു.
1) പ്രതിരോധ കുത്തിവയ്പ്പ് മരുന്ന് ഉല്‍പ്പാദകര്‍ പ്രതിമാസ കേന്ദ്ര ഡ്രഗ് ലബോറട്ടറിക്കു(സി.ഡി.എല്‍)ള്ള തങ്ങളുടെ 50% ഡോസ് ഇന്ത്യാ ഗവണ്‍മെന്റിന് നല്‍കുകയും ബാക്കിവരുന്ന 50% ഡോസ് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും പൊതുവിപണിയിലും (ഇവിടെമുതല്‍ ഇന്ത്യാഗവണ്‍മെന്റിതര മാര്‍ഗ്ഗം എന്ന് പറയപ്പെടും) നല്‍കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും.
2) സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും പൊതുവിപണിയിലും വിതരണം ചെയ്യാനുള്ള 50% മരുന്നിന് മുന്‍കൂട്ടി 2021 മേയ് ഒന്നിന് മുമ്പായി സുതാര്യമായി ഉല്‍പ്പാദകര്‍ വില നിശ്ചയിക്കണം. ഈ വിലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍, സ്വകാര്യ ആശുപത്രികള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ഉല്‍പ്പാദകരില്‍ നിന്ന് പ്രതിരോധകുത്തിവയ്പ്പ് മരുന്നിന്റെ ഡോസ് സംഭരിക്കാം. സ്വകാര്യ ആശുപത്രികള്‍ തങ്ങള്‍ക്ക് വേണ്ട കോവിഡ്-19 പ്രതിരോധകുത്തിവയ്പ്പ് മരുന്ന് ഇന്ത്യാഗവണ്‍മെന്റിനുള്ളതല്ലാതെ വിതരണത്തിന് നീക്കിവച്ചിട്ടുള്ള 50% ല്‍ നിന്നുമാത്രമേ സംഭരിക്കാന്‍ പാടുള്ളു. സ്വകാര്യ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നവര്‍ സുതാര്യമായി തങ്ങള്‍ നിശ്ചയിച്ചിട്ടുള്ള പ്രതിരോധകുത്തിവയ്പ് വില പ്രഖ്യാപിക്കണം. 18 വയസിന് മുകളിലുള്ള എല്ലാ മുതിര്‍ന്നവര്‍ക്കും ഈ മാര്‍ഗ്ഗം ഉപയോഗിക്കുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കും.
3) ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിരോധകുത്തിവയ്പ്പ് കേന്ദ്രങ്ങളില്‍ മുമ്പിലത്തേതുപോലെ പ്രതിരോധകുത്തിവയ്പ്പ് തുടരും. നേരത്തെ നിര്‍വചിച്ചിട്ടുള്ള യോഗ്യരായ ജനവിഭാഗങ്ങള്‍ അതായത് ആരോഗ്യ സുരക്ഷാ പ്രവര്‍ത്തകര്‍ (എച്ച്.സി.ഡബ്ല്യു), മുന്‍ നിരപോരാളികള്‍ (എഫ്.എല്‍.ഡബ്ല്യു) ഒപ്പം 45 വയസിന് മുകളിലുള്ള എല്ലാ ജനവിഭാഗങ്ങള്‍ എന്നിവര്‍ക്ക് ഇവിടെ സൗജന്യമായി പ്രതിരോധകുത്തിവയ്പ് നല്‍കും.
4) എല്ലാ പ്രതിരോധകുത്തിവയ്പ്പുകളും (ഇന്ത്യാ ഗവണ്‍മെന്റ് വഴിയും ഇന്ത്യാ ഗവണ്‍മെന്റ് വഴിയല്ലാത്തതും) ദേശീയ പ്രതിരോധകുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായിരിക്കും. ഇവ കോവിന്‍ പ്ലാറ്റ്‌ഫോമില്‍ രേഖപ്പെടുത്തണം, എ.ഇ.എഫ്.ഐ റിപ്പോര്‍ട്ടിംഗുമായി ബന്ധിപ്പിക്കണം നിര്‍ദ്ദിഷ്ടമായ മറ്റ് എല്ലാ ചട്ടങ്ങളും ഉള്‍പ്പെടെ എല്ലാ മാനദണ്ഡങ്ങളും നിര്‍ബന്ധമായി പിന്തുടര്‍ന്നിരിക്കണം. എല്ലാ പ്രതിരോധകുത്തിവയ്പ്പ കേന്ദ്രങ്ങളിലും ബാധകമായ മരുന്നിന്റെ സ്‌റ്റോക്കുകളും വിലയും തത്സമയം റിപ്പോര്‍ട്ടുചെയ്യണം.
5) ഇന്ത്യാ ഗവണ്‍മെന്റിന് 50% ഇന്ത്യാ ഗവണ്‍മെന്റ് മാര്‍ഗ്ഗമല്ലാതെ 50% എന്ന രീതിയിലുള്ള പ്രതിരോധകുത്തിവയ്പ്പ് മരുന്നിന്റെ വിതരണ വിഭജനം രാജ്യത്തെ എല്ലാ പ്രതിരോധകുത്തിവയ്പ്പ് മരുന്ന് നിര്‍മ്മാതാക്കള്‍ക്കും ഏകീകൃതമായി ബാധകമായിരിക്കും. അതോടൊപ്പം കേന്ദ്ര ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗത്തിലൂടെയല്ലാതെ മാത്രം ഉപയോഗിക്കുന്നതിനായി പൂര്‍ണ്ണമായും ഉപയോഗസജ്ജമായ പ്രതിരോധമരുന്നുകള്‍ ഇറക്കുമതിചെയ്യുന്നതിനും ഇന്ത്യാ ഗവണ്‍മെന്റ് അനുമതി നല്‍കും.
6) അണുബാധയുടെ വ്യാപ്തി (സജീവമായ കോവിഡ് കേസുകളുടെ എണ്ണം), പ്രകടനം (മരുന്ന് ഉപയോഗത്തിന്റെ വേഗത) എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ വിഹിതത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും പ്രതിരോധകുത്തിവയ്പ്പ് മരുന്നുകള്‍ അനുവദിക്കും. പ്രതിരോധകുത്തിവയ്പ്പ് മരുന്നിന്റെ പാഴാക്കലും ഈ മാനദണ്ഡത്തില്‍ പരിഗണിക്കുകയും അത് മാനദണ്ഡത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍, സംസ്ഥാനങ്ങള്‍ തിരിച്ചുള്ള ക്വാട്ട തീരുമാനിക്കുകയും അത് സംസ്ഥാനങ്ങളെ വേണ്ട വിധത്തില്‍ മുന്‍കൂട്ടി അറിയിക്കുകയും ചെയ്യും.
.7) നിലവിലുള്ള എല്ലാ മുന്‍ഗണനാ ഗ്രൂപ്പുകളുടെയും അതായത് എച്ച്.സി.ഡബ്ല്യു, എഫ്.എല്‍.ഡബ്ല്യു, 45 വയസ്സിനു മുകളിലുള്ളവര്‍ എന്നിവരുടെ രണ്ടാമത്തെ ഡോസ്, എവിടെ നിന്നാണ് ലഭിക്കാനുള്ളതെങ്കിലും അത് മുന്‍ഗണനാക്രമത്തില്‍ നല്‍കപ്പെടും, അതിനായി ഒരു പ്രത്യേകവും കേന്ദ്രീകൃതവുമായ തന്ത്രം എല്ലാ പങ്കാളികളെയും അറിയിക്കും.
8) ഈ നയം 2021 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരികയും, കാലാകാലങ്ങളില്‍ അത് അവലോകനം ചെയ്യുകയും ചെയ്യും.
***
(Release ID: 1712787)
Visitor Counter : 421
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada