വിദ്യാഭ്യാസ മന്ത്രാലയം

ഹൈദരാബാദ് ഐഐടി ഗവേഷകർ പുതിയ  ശുചിത്വ ഉത്പന്നങ്ങൾ  വികസിപ്പിച്ചു.

Posted On: 16 APR 2021 3:00PM by PIB Thiruvananthpuram



ന്യൂഡൽഹി , ഏപ്രിൽ 16,2021

ഹൈദരാബാദ് ഐഐ ടി ഗവേഷകർ ലോകത്തിൽ തന്നെ ആദ്യമായി  ആർക്കും താങ്ങാവുന്ന വിലയുള്ളതും, ദീർഘകാലം നിലനിൽക്കുന്നതുമായ  ഡ്യൂറോകീ  ശ്രേണിയിൽ   പെട്ട  ശുചിത്വ ഉത്പന്നങ്ങൾ  വികസിപ്പിച്ചെടുത്തു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ രമേശ് പോഖ്രിയാൽ  നിശാങ്ക് വെർച്വലായി   ഡ്യൂറോകിയുടെ ഉത്പ്പന്നങ്ങൾ  അവതരിപ്പിച്ചു.

അടുത്ത തലമുറ  ആന്റി മൈക്രോബിയൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഡ്യൂറോ കീ ഉത്പന്നങ്ങൾ  189 /-രൂപ വിലയിലാണ് ആരംഭിക്കുന്നത് .  99 .99 %  അണുക്കളെയും തൽക്ഷണം നശിപ്പിക്കുന്ന  ഡ്യൂറോ കീ യുടെ  നാനോ സംരക്ഷണം  35  ദിവസം വരെ നീണ്ട് നിൽക്കുന്നതും അടുത്ത കഴുകൽ വരെ തുടരുന്നതും ആണ് എന്ന്  അദ്ദേഹം പറഞ്ഞു.

ഡ്യൂറോ കീ റേഞ്ചിന്റെ സവിശേഷമായ പ്രത്യേകത തൽക്ഷണ അണു  നാശനവും(60 സെക്കന്റിനുള്ളിൽ),ദീർഘകാലം നില നിൽക്കുന്ന സംരക്ഷണവും ആണ്.ഇത് ഈ മഹാമാരിയുടെ കാലത്തു അത്യന്താപേക്ഷിതമാണ്.

 ഡ്യൂറോ  കീയുടെ ഈ വിപ്ലവകരമായ ആന്റി മൈക്രോബിയൽ ഉൽപ്പന്നങ്ങൾ  കേന്ദ്ര സർക്കാരിന്റെ അംഗീകൃത ലാബ്  പരിശോധിച്ചു സാഷ്യപെടുത്തിയതും ,ഹൈദരാബാദ് ഐ ഐ ടിയുടെ   ഫീൽഡ് പരിശോധനകൾ പൂർത്തിയാക്കിയതുമാണെന്നും  അദ്ദേഹം കൂട്ടി ചേർത്തു .

ഓരോ ഉൽപ്പന്നത്തെക്കുറിച്ചും കൂടുതൽ വായിക്കുവാൻ സന്ദർശിക്കുക  www.keabiotech.com

 
 
IE
 


(Release ID: 1712256) Visitor Counter : 180