ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ടീക്കാ ഉത്സവത്തിന്റെ ഭാഗമായി, രാജ്യത്തെ  വാക്സിനേഷൻ കേന്ദ്രങ്ങളുടെയും, ഓരോ ദിവസവും വിതരണം ചെയ്യുന്ന ഡോസുകളുടെയും  എണ്ണത്തിൽ വർധന

Posted On: 15 APR 2021 11:18AM by PIB Thiruvananthpuram

 


 ടീക്കാ  ഉത്സവത്തിന്റെ ഭാഗമായി വിതരണം ചെയ്തത് 1.28 കോടി ഡോസുകൾ.

ന്യൂഡൽഹി , ഏപ്രിൽ 15,2021


രാജ്യത്തെ ദുർബല വിഭാഗങ്ങളിൽ പെട്ട ജനങ്ങൾക്ക് കോവിഡ് 19  വൈറസിനെതിരായുള്ള പ്രതിരോധ കുത്തിവെയ്പ്പ്   നൽകാനുള്ള തീവ്ര ശ്രമത്തിൽ പുതിയ ഉയരങ്ങൾ  കീഴടക്കുകയാണ് ഇന്ത്യ. ഏപ്രിൽ 11 മുതൽ 14 വരെ ടീക്കാ ഉത്സവമായി ആചരിക്കണം എന്ന ആഹ്വാനം പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി നടത്തിയിരുന്നു.ഇതേതുടർന്ന് രാജ്യത്തെ പൊതു-സ്വകാര്യ തൊഴിലിടങ്ങൾ ജോലിസ്ഥലത്തെ വാക്സിനേഷൻ സെന്ററുകൾ (സിവിസി) ആയി  മാറുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു.

  ശരാശരി 45,000 ഓളം  വാക്സിൻ വിതരണ കേന്ദ്രങ്ങൾ  ആണ് എല്ലാ ദിവസവും പ്രവർത്തിച്ചത്. ഉത്സവത്തിന്റെ ഒന്ന്, രണ്ട്, മൂന്ന്, നാല് ദിവസങ്ങളിൽ യഥാക്രമം  63,800, 71,000, 67,893, 69,974 കേന്ദ്രങ്ങളിലായാണ്  വാക്സിൻ വിതരണം നടന്നത്.

 രാജ്യത്ത്   ഞായറാഴ്ചകളിൽ വാക്സിൻ  വിതരണം പൊതുവേ കുറഞ്ഞ നിലയിലാണ്  നടക്കാറുള്ളത്( ശരാശരി 16 ലക്ഷം ). എന്നാൽ ടീക്കാ  ഉത്സവത്തിന്റെ  ഒന്നാം ദിനമായ ഞായറാഴ്ച രാത്രി എട്ടുവരെ 27 ലക്ഷത്തിലധികം ഡോസുകൾ ആണ്  വിതരണം   ചെയ്തത്.

ടീക്കാ ഉത്സവത്തിന്റെ  നാല് ദിവസങ്ങളിൽ രാജ്യത്ത് വലിയതോതിലുള്ള വാക്സിൻ വിതരണം  ദൃശ്യമമായി. ഏപ്രിൽ 11ന് 29,33,418  ഡോസുകളും  12 ന് 40,04,521 ഡോസുകളും 13, 14 തീയതികളിൽ യഥാക്രമം    26,46,528, 33,13,848 ഡോസുകളും  ആണ്  വിതരണം ചെയ്തത്

ഉത്സവത്തിന്റെ ഭാഗമായുള്ള  ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള, യോഗ്യരായ വിഭാഗങ്ങളിൽ പെട്ട വിവിധ ആളുകൾക്ക് 1,28,98,314 ഡോസുകൾ  വിതരണം ചെയ്യാൻ സാധിച്ചു.

 ഇതിൽ  ഒരുകോടിയിലേറെ ഡോസുകൾ മൂന്ന് സംസ്ഥാനങ്ങളിൽ തന്നെ    വിതരണം ചെയ്യാൻ കഴിഞ്ഞു .

.മഹാരാഷ്ട്ര  (1,11,19,018), രാജസ്ഥാൻ  (1,02,15,471), ഉത്തർപ്രദേശ്  (1,00,17,650) എന്നിവയാണവ.

 
 

IE/SKY

*****



(Release ID: 1711974) Visitor Counter : 213