ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മറ്റു രാജ്യങ്ങളിൽ അടിയന്തര ഉപയോഗ അനുമതി (EUA) ലഭിച്ച വിദേശനിർമ്മിത  കോവിഡ്-19 വാക്സിനുകൾക്ക് അടിയന്തര അനുമതി നൽകാനുള്ള നടപടികൾ കേന്ദ്രം ഊർജിതമാക്കി

Posted On: 13 APR 2021 1:11PM by PIB Thiruvananthpuram

 



ന്യൂഡൽഹി , ഏപ്രിൽ 13,2021


 സജീവവും കാലേകൂട്ടി ഉള്ളതുമായ നടപടികളിലൂടെ കോവിഡ് 19 മഹാമാരിയെ  കീഴടക്കാനുള്ള സമഗ്രമായ നടപടിക്രമങ്ങളാണ് ഇന്ത്യ പിന്തുടരുന്നത്. ഇതിന്റെ ഭാഗമായി 2020 മെയിൽ തന്നെ  വാക്സിൻ ഉൽപ്പാദന മേഖലയിലെ ഗവേഷണ വികസന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായി മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് നേതൃത്വം നൽകുന്ന ഒരു കർമ്മസമിതിയ്ക്ക്  ഇന്ത്യ രൂപം നൽകിയിരുന്നു.

കോവിഡ് പ്രതിരോധ കുത്തിവെപ്പ് പരിപാടിക്ക് രാജ്യത്ത് നേതൃത്വം നൽകുന്നത് ലക്ഷ്യമിട്ട് 2020 ഓഗസ്റ്റിൽ നീതിആയോഗ് അംഗം അധ്യക്ഷനായുള്ള വിദഗ്ധ സമിതിയും രൂപീകരിച്ചു. ഇത്തരം നടപടികളുടെ ഫലമായാണ് രാജ്യത്തെ പൗരന്മാരുടെ   പ്രതിരോധകുത്തിവയ്പ്പിനായി തദ്ദേശീയമായി വികസിപ്പിച്ച (മെയ്ഡ് ഇൻ ഇന്ത്യ) രണ്ട്  വാക്സിനുകൾ ഉള്ള ആദ്യ രാജ്യമായി ഇന്ത്യ മാറിയത്  

 കേന്ദ്രസർക്കാർ സ്വീകരിച്ച കോവിഡ്നിയന്ത്രണ നിർവ്വഹണ നയത്തിന്റെ അടിസ്ഥാന ശിലകളിൽ ഒന്നാണ് പ്രതിരോധകുത്തിവെപ്പ്. നിലവിൽ രണ്ട് പ്രതിരോധ മരുന്നുകൾക്കാണ് ദേശീയ നിയന്ത്രണ ഏജൻസിയായ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ യിൽ നിന്നും അടിയന്തര ഉപയോഗ അനുമതി ലഭിച്ചിട്ടുള്ളത്. ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ  കോ വാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് എന്നിവയാണ് അവ
 
 കോവിഡ് പോരാട്ടത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന പ്രതിരോധ മരുന്നുകളുടെ എണ്ണത്തിൽ വരുത്തേണ്ട മാറ്റം, ആഭ്യന്തര പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ വേഗത, വ്യാപ്തി എന്നിവ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ, കോവിഡ്  വാക്സിൻ വിതരണ ദേശീയ വിദഗ്ധസമിതിയുടെ (NEGVAC) ഇരുപത്തിമൂന്നാമത് യോഗത്തിൽ ചർച്ചയായിരുന്നു. 2021 ഏപ്രിൽ 11 ന് ചേർന്ന യോഗത്തിൽ നിതി ആയോഗ് (ആരോഗ്യ ) അംഗം ഡോക്ടർ വി കെ പോൾ അധ്യക്ഷത വഹിച്ചു.

 സമഗ്രമായ ചർച്ചകൾക്കു ശേഷം, വിദേശത്ത് വികസിപ്പിച്ച് നിർമ്മിക്കപ്പെടുന്നതും, USFDA, EMA, UK MHRA, PMDA ജപ്പാൻ എന്നിവയിൽനിന്നും   നിയന്ത്രിത ഉപയോഗത്തിനുള്ള അടിയന്തര അനുമതി ലഭിച്ചതോ, ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ പട്ടികയിൽ ഇടംപിടിച്ച അതോ ആയ കോവിഡ്-19 വാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി നൽകാമെന്ന്  NEGVAC നിർദ്ദേശിച്ചിരുന്നു.


 അനുമതി നൽകിയതിനു ശേഷം , പ്രാദേശിക ക്ലിനിക്കൽ പരിശോധനകൾക്ക് പകരമായി,
2019ലെ ന്യൂ ഡ്രഗ്സ്സ് ആൻഡ് ക്ലിനിക്കൽ ട്രയൽസ് നിയമത്തിന്റെ രണ്ടാം പട്ടിക പ്രകാരമുള്ള,
സമാന്തര ക്ലിനിക്കൽ പരിശോധനകൾ (parallel bridging clinical trial) ഉറപ്പായും നടത്തണമെന്നും നിർദേശമുണ്ട്

  ഇത്തരം വിദേശനിർമ്മിത പ്രതിരോധകുത്തിവെപ്പുകൾ സ്വീകരിക്കുന്ന ആദ്യ 100 ഗുണഭോക്താക്കളെ,  ഏഴ് ദിവസം തുടർച്ചയായി നിരീക്ഷിക്കണം . അതിനുശേഷം മാത്രമേ ഇവ രാജ്യവ്യാപകമായി പ്രതിരോധ നടപടികൾക്കായി വിതരണം ചെയ്യാവൂ


NEGVAC യുടെ ഈ നിർദ്ദേശങ്ങളെ ഉചിതമായ പരിഗണനയ്ക്ക് ശേഷം കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഈ നടപടി, ഇത്തരം കോവിഡ്  പ്രതിരോധ വാക്സിനുകൾ അതിവേഗം ലഭ്യമാക്കാനും അവയുടെ ഇറക്കുമതി പ്രോത്സാഹിപ്പിക്കാനും വഴിതുറക്കും. വലിയതോതിൽ മരുന്ന് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനും, ഉള്ളവയുടെ കൃത്യമായ ഉപയോഗം ഉറപ്പാക്കാനും സാഹചര്യമൊരുക്കുന്നതിലൂടെ  രാജ്യത്തെ വാക്സിൻ നിർമാണ ശേഷി, ആഭ്യന്തര ഉപയോഗത്തിനായി ലഭ്യമായിട്ടുള്ള വാക്സിൻ  ഡോസുകളുടെ ലഭ്യത  എന്നിവയ്ക്ക് പ്രോത്സാഹനം നൽകാനാകും

 
IE/SKY


(Release ID: 1711445) Visitor Counter : 524