പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാം ജന്മവാര്‍ഷികം (പ്രകാശ് പര്‍വ്വ്) അനുസ്മരിക്കുന്നതിനായി ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 08 APR 2021 3:16PM by PIB Thiruvananthpuram

നമസ്‌കാരം !
സമിതിയിലെ എല്ലാ ബഹുമാനപ്പെട്ട അംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നമസ്‌കാരം ! ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാമത്തെ പ്രകാശ് പര്‍വ്വ് (ജന്മവാര്‍ഷികം) ഒരു അനുഗ്രഹവും, ദേശീയ കടമയുമാണ്. നമുക്കെല്ലാവര്‍ക്കും ഗുരുവിന്റെ കൃപ ഉള്ളതിനാലാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും സംഭാവന നല്‍കാനായുള്ള അവസരം ലഭിച്ചത്. ഈ ശ്രമങ്ങള്‍ നടത്തുമ്പോള്‍ രാജ്യത്തെ എല്ലാ പൗരന്മാരെയും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ദേശീയ നടപ്പാക്കല്‍ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മുന്നോട്ടുവന്ന നിര്‍ദ്ദേശങ്ങളും സമിതിയുടെ കാഴ്ചപ്പാടുകളും നമുക്ക് മുന്നില്‍ അവതരിപ്പിച്ചു. മുഴുവന്‍ വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയുടെ സൗകര്യപ്രദമായ ചട്ടക്കൂടാണ് അവതരിപ്പിച്ചത്. മാത്രമല്ല വളരെയധികം മെച്ചപ്പെടുത്തലിനും പുതിയ ആശയങ്ങള്‍ക്കും ഇടമുണ്ട്. വിലമതിക്കാനാവാത്തതും അടിസ്ഥാനപരവുമായ നിര്‍ദ്ദേശങ്ങളും അംഗങ്ങളില്‍ നിന്ന് ലഭിച്ചു. ഇതൊരു മികച്ച അവസരമാണെന്നത് ശരിയാണ്, നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ചിന്തകള്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാന്‍ നാമത്് പ്രയോജനപ്പെടുത്തണം. തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാത്ത ബഹുമാന്യരായ അംഗങ്ങളില്‍ വലിയൊരു വിഭാഗം അവരുടെ നിര്‍ദ്ദേശങ്ങള്‍ രേഖാമൂലം അയയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, അതിലൂടെ ഈ ഇവന്റ് മികച്ച പ്രവര്‍ത്തന പദ്ധതി ഉപയോഗിച്ച് മികച്ച രീതിയില്‍ ക്രമീകരിക്കാന്‍ കഴിയും.

സുഹൃത്തുക്കളെ,
ഗുരു തേജ് ബഹാദൂര്‍ ജിയുടെ സ്വാധീനമില്ലാതെ കഴിഞ്ഞ നാല് നൂറ്റാണ്ടുകളിലെ ഒരു കാലഘട്ടത്തെയും സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഒന്‍പതാമത്തെ ഗുരു എന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ലഭിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹ ത്തിന്റെ ജീവിതത്തിന്റെ ഘട്ടങ്ങള്‍ പരിചയമുണ്ട്, പക്ഷേ രാജ്യത്തെ പുതിയ തലമുറയ്ക്കും അദ്ദേഹത്തെ അറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് ഒരുപോലെ പ്രധാനമാണ്.

സുഹൃത്തുക്കളെ,
ഗുരു നാനാക് ദേവ് ജി മുതല്‍ ഗുരു തേജ് ബഹാദൂര്‍ ജി വരെയും ഒടുവില്‍ ഗുരു ഗോബിന്ദ് സിംഗ് ജി വരെ നമ്മുടെ സിഖ് ഗുരു പാരമ്പര്യം ജീവിതത്തിന്റെ സമ്പൂര്‍ണ്ണ തത്ത്വചിന്തയാണ്. ഗുരു നാനാക് ദേവ് ജിയുടെ 550-ാമത്തെ പ്രകാശ് പര്‍വ്വ്, ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാം പ്രകാശ് പര്‍വ്വ്, ഗുരു ഗോബിന്ദ് സിംഗ് ജിയുടെ 350-ാമത്തെ പ്രകാശ് പര്‍വ്വ് എന്നിവ ആഘോഷിക്കാനുള്ള അവസരം ലഭിച്ചത് നമ്മുടെ ഗവണ്‍മെന്റിന്റെ ഭാഗ്യമാണ്. നമ്മുടെ ഗുരുക്കന്മാരുടെ ജീവിതത്തെ പിന്തുടര്‍ന്ന് ലോകത്തിന് മുഴുവന്‍ ജീവിതത്തിന്റെ പ്രാധാന്യം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. അവരുടെ ജീവിതത്തില്‍ ഏറ്റവും ഉയര്‍ന്ന ത്യാഗവും സഹിഷ്ണുതയും ഉണ്ടായിരുന്നു. അവരുടെ ജീവിതത്തില്‍ അറിവിന്റെ വെളിച്ചവും ഉണ്ടായിരുന്നു, ആത്മീയ നിലവാരവും ഉണ്ടായിരുന്നു.
സുഹൃത്തുക്കളെ,
ഗുരു തേജ് ബഹദൂര്‍ ജി പറഞ്ഞു: '???? ???? ???? ?? ??? ???? ???? ???? ??????' അതായത്, സന്തോഷത്തിലും സങ്കടത്തിലും ബഹുമാനത്തിലും അപമാനത്തിലും നാം ഒരേ രീതിയില്‍ ജീവിക്കണം. ജീവിതത്തിന്റെ ലക്ഷ്യങ്ങളും അദ്ദേഹം കാണിച്ചു. രാജ്യത്തോടും, ജീവിതത്തോടും ഉള്ള സേവന പാത   അദ്ദേഹം നമുക്ക് കാണിച്ചുതന്നു. സമത്വം, ഐക്യം, ത്യാഗം എന്നീ മന്ത്രങ്ങള്‍ അദ്ദേഹം നമുക്ക് നല്‍കിയിട്ടുണ്ട്. ഈ മന്ത്രങ്ങള്‍ പാലിച്ച് ജീവിക്കുകയും അവ ജനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്.

സുഹൃത്തുക്കളെ,
ഇവിടെ ചര്‍ച്ച ചെയ്തതുപോലെ, 400-ാമത്തെ പ്രകാശ് പര്‍വ്വ് വര്‍ഷം മുഴുവനും രാജ്യത്ത് നടക്കണം, മാത്രമല്ല ലോകത്തിലെ പരമാവധി ആളുകളിലേക്ക് എത്തിച്ചേരാനും നാം ശ്രമിക്കണം. സിഖ് പാരമ്പര്യവുമായി ബന്ധപ്പെട്ട എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളും വിശ്വാസ സ്ഥലങ്ങളും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. ഗുരു തേജ് ബഹദൂര്‍ ജിയുടെ 'ശപഥങ്ങള്‍', അദ്ദേഹത്തിന്റെ സങ്കീര്‍ത്തനങ്ങള്‍, അദ്ദേഹവുമായി ബന്ധപ്പെട്ട സാഹിത്യ, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ജനങ്ങളെ പ്രചോദിപ്പിക്കും. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഈ സന്ദേശങ്ങള്‍ ലോകമെമ്പാടുമുള്ള പുതിയ തലമുറയ്ക്ക് എളുപ്പത്തില്‍ പ്രാപ്യമാക്കാന്‍   കഴിയും. ഇന്ന് മിക്ക അംഗങ്ങളും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗം നിര്‍ദ്ദേശിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്, അത് മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഛായാചിത്രം കൂടിയാണ്. ഈ എല്ലാ ശ്രമങ്ങളിലും നമുക്ക് കഴിയുന്നത്ര ആളുകളെ ബന്ധിപ്പിക്കേണ്ടതുണ്ട്.

സുഹൃത്തുക്കള്‍,
ഗുരു തേജ് ബഹദൂര്‍ ജിയുടെയും മുഴുവന്‍ ഗുരു പാരമ്പര്യത്തിന്റെയും ജീവിതവും പാഠങ്ങളും ലോകത്തിലേക്ക് എത്തിക്കാന്‍ ഈ പരിപാടി ഉപയോഗിക്കണം. സിഖ് സമുദായവും നമ്മുടെ ഗുരുക്കന്മാരുടെ ദശലക്ഷക്കണക്കിന് അനുയായികളും അവരുടെ കാല്പാടുകള്‍ എങ്ങനെ പിന്തുടരുന്നു, സിഖുകാര്‍ എങ്ങനെ മികച്ച ചെയ്യുന്നു, നമ്മുടെ ഗുരുദ്വാരകള്‍ എങ്ങനെ മനുഷ്യ സേവന കേന്ദ്രങ്ങള്‍ ആയി, എന്നതിനെക്കുറിച്ചുള്ള സന്ദേശങ്ങള്‍ ലോകമെമ്പാടും എത്തിക്കാന്‍ കഴിയുമെങ്കില്‍ നമുക്ക് മാനവികതയെ വളരെയധികം പ്രചോദിപ്പിക്കാന്‍ കഴിയും. അത് ഗവേഷണം നടത്തി ഡോക്യുമെന്റ് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ ശ്രമങ്ങള്‍ ഭാവിതലമുറയെ നയിക്കും. ഗുരു തേജ് ബഹാദൂര്‍ ജി ഉള്‍പ്പെടെ എല്ലാ ഗുരുക്കന്മാരുടെയും കാല്ക്കല്‍ നമ്മുടെ ശ്രദ്ധാഞ്ജലികളായിരിക്കും, ഒരു തരത്തില്‍, ഇതാണ്  യഥാര്‍ത്ഥ സേവനം. ഈ സുപ്രധാന സമയത്ത്, നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷമായി അമൃത് മഹോത്സവത്തെ രാജ്യം ആഘോഷിക്കുന്നുവെന്നതും പരമപ്രധാനമാണ്. എല്ലാ സംഭവങ്ങളിലും ഗുരുക്കന്മാരുടെ അനുഗ്രഹത്താല്‍ നാം തീര്‍ച്ചയായും വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ എല്ലാ ഉത്തമ നിര്‍ദ്ദേശങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. മാത്രമല്ല വരും കാലങ്ങളില്‍ നിങ്ങളുടെ സജീവമായ സഹകരണം ഈ മഹത്തായ പാരമ്പര്യത്തെ നമ്മുടെ ഭാവിതലമുറയിലേക്ക് കൊണ്ടുപോകുന്നതിന് വളരെയധികം സഹായിക്കും. ഈ പുണ്യമേളയില്‍ ഗുരുക്കന്മാരെ സേവിക്കാനുള്ള പദവി നമുക്ക് ലഭിച്ചിട്ടുണ്ടെന്നത് നമ്മുടെ അഭിമാനമാണ്.

ഈ ആശംസകളോടെ, എല്ലാവര്‍ക്കും വളരെ നന്ദി!


******

 



(Release ID: 1710650) Visitor Counter : 210