ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് ആകെ നല്‍കിയത് 7.3 കോടിയിലധികം വാക്സിന്‍ ഡോസുകള്‍
Posted On:
03 APR 2021 11:29AM by PIB Thiruvananthpuram
8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധന
'ഗുരുതര ആശങ്ക'യുള്ള സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ക്രമാതീത വര്‍ധന
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും കോവിഡ് 19 സ്ഥിതിഗതികള്‍ വിലയിരുത്തി ക്യാബിനറ്റ് സെക്രട്ടറി
കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഒരു സുപ്രധാന നേട്ടത്തില്‍. രാജ്യത്താകെ കോവിഡ് 19 വാക്സിനേഷന്‍ നല്‍കിയവരുടെ എണ്ണം ഇന്ന് 7.3 കോടി പിന്നിട്ടു.
ഇന്നു രാവിലെ ഏഴുവരെയുള്ള പ്രാഥമിക വിവരം അനുസരിച്ച് 11,53,614 സെഷനുകളിലൂടെ 7,30,54,295 വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.
89,32,642 എച്ച്സിഡബ്ല്യുമാര്‍ (ഒന്നാം ഡോസ്), 52,96,666 എച്ച്‌സിഡബ്ല്യുമാര്‍ (രണ്ടാം ഡോസ്), 95,71,610 എഫ്എല്‍ഡബ്ല്യുമാര്‍ (ഒന്നാം ഡോസ്), 39,92,094 എഫ്എല്‍ഡബ്ല്യുമാര്‍ (രണ്ടാം ഡോസ്), 45 വയസിനു മുകളില്‍ പ്രായമുള്ള 4,45,77,337 ഗുണഭോക്താക്കള്‍ (ഒന്നാം ഡോസ്), 6,83,946 ഗുണഭോക്താക്കള്‍ (രണ്ടാം ഡോസ്) എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ആകെ നല്‍കിയ വാക്‌സിനുകളുടെ എണ്ണത്തില്‍ 6 കോടിയിലധികം (6,30,81,589) ആദ്യ ഡോസുകളാണ്. രണ്ടാം ഡോസും 1 കോടിയോട് (99,72,706) അടുക്കുകയാണ്.
എച്ച്സിഡബ്ല്യുമാര്‍
ആദ്യ ഡോസ് 89,32,642
രണ്ടാം ഡോസ് 52,96,666
എഫ്എല്‍ഡബ്ല്യുമാര്‍
ആദ്യ ഡോസ് 95,71,610
രണ്ടാം ഡോസ് 39,92,094
45 വയസിനു മുകളില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 4,45,77,337
രണ്ടാം ഡോസ് 6,83,946
ആകെ 7,30,54,295
വാക്സിനേഷന്‍ ഡ്രൈവിന്റെ 77-ാം ദിവസം (2021 ഏപ്രില്‍ 2) വരെ 30,93,795 വാക്സിന്‍ ഡോസുകള്‍ നല്‍കി.
35,624 സെഷനുകളിലായി 28,87,779 ഗുണഭോക്താക്കള്‍ക്കാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. 2,06,016 ഗുണഭോക്താക്കള്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ ലഭിച്ചു.
തീയതി: 2021 ഏപ്രില്‍ 2
എച്ച്സിഡബ്ല്യുമാര്‍
ആദ്യ ഡോസ് 43,439
രണ്ടാം ഡോസ് 18,712
എഫ്എല്‍ഡബ്ല്യുമാര്‍
ആദ്യ ഡോസ് 92,887
രണ്ടാം ഡോസ് 44,569
45 വയസിനു മുകളിലുള്ളവര്‍
ആദ്യ ഡോസ് 27,51,453
രണ്ടാം ഡോസ് 1,42,735
ആകെ നേട്ടം
ആദ്യ ഡോസ് 28,87,779
രണ്ടാം ഡോസ് 2,06,016
മഹാരാഷ്ട്ര, കര്‍ണാടകം, ഛത്തീസ്ഗഢ്, ഡല്‍ഹി, പഞ്ചാബ്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, എന്നീ എട്ട് സംസ്ഥാനങ്ങളില്‍ പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്ത 89,129 പുതിയ കേസുകളില്‍ 81.42% ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.
മഹാരാഷ്ട്രയിലാണ് പ്രതിദിന രോഗബാധതിരുടെ എണ്ണം കൂടുതല്‍ (47,913). കര്‍ണാടകത്തില്‍ 4,991 ഉം ഛത്തീസ്ഗഢില്‍ 4,174 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
താഴെ കാണിച്ചിരിക്കുന്നതു പോലെ 12 സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.
ഇന്ത്യയിലാകെ ചികിത്സയിലുള്ളവരുടെ എണ്ണം 6,58,909 ആയി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ 5.32% ആണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 44,213 ന്റെ കുറവാണുണ്ടായത്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ (03 ഫെബ്രുവരി, 2021 - 03 ഏപ്രില്‍, 2021) 10 സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തിലെ വര്‍ധനയാണ് ചുവടെയുള്ള ഗ്രാഫ് കാണിക്കുന്നത്. മഹാരാഷ്ട്രയില്‍ ഒന്‍പത് മടങ്ങ് വര്‍ധനയാണ് കാണിക്കുന്നത്. ഈ കാലയളവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഏറ്റവുമധികം വര്‍ധന ഇവിടെയാണ്. ശതമാനക്കണക്കു പരിശോധിക്കുമ്പോള്‍ പഞ്ചാബിലാണ് കൂടുതല്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്ര, കര്‍ണാടകം, ഛത്തീസ്ഗഢ്, കേരളം, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്താകെ ചികിത്സയിലുള്ളവരുടെ 77.3%. രാജ്യത്താകെ ചികിത്സയിലുള്ളവരുടെ 60% (59.36%) മഹാരാഷ്ട്രയിലാണ്.
രാജ്യത്താകെ ചികിത്സയിലുള്ളവരുടെ 50% പത്ത് ജില്ലകളിലാണ്.
കോവിഡ് 19 സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കാബിനറ്റ് സെക്രട്ടറി ശ്രീ. രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ഇന്നലെ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, പൊലീസ് ഡിജിമാര്‍, ആരോഗ്യ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 11 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ക്രമാതീതമായി വര്‍ധിച്ചതും മരണസംഖ്യ കൂടിയതും യോഗം ചര്‍ച്ച ചെയ്തു. 'ഗുരുതര ആശങ്കയുള്ള സംസ്ഥാനങ്ങള്‍' എന്ന് തരംതിരിച്ച ഈ 11 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ പരിശോധന, കര്‍ശന നിയന്ത്രണം, ഉചിതമായ സമ്പര്‍ക്കം കണ്ടെത്തല്‍ പ്രക്രിയ, കോവിഡിന് അനുസൃതമായ പെരുമാറ്റരീതികള്‍ നടപ്പിലാക്കല്‍ തുടങ്ങിയവയിലൂടെ രോഗവ്യാപനം കുറയ്ക്കാനും മരണസംഖ്യ കുറയ്ക്കാനും നിര്‍ദ്ദേശിച്ചു. എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ പൂര്‍ണമായും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കി.
ഇന്ത്യയില്‍ ആകെ രോഗമുക്തരായത് 1,15,69,241 പേരാണ്. ദേശീയ രോഗമുക്തി നിരക്ക് 93.36%.
കഴിഞ്ഞ 24 മണിക്കൂറിനിടെ 44,202 പേര്‍ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 714 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ മരണങ്ങളില്‍ 85.85% ആറ് സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതല്‍ മരണം മഹാരാഷ്ട്രയിലാണ് (481). 57 പ്രതിദിന മരണവുമായി പഞ്ചാബ് തൊട്ടുപുറകിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ കോവിഡ് 19 മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒഡിഷ, അസം, ലഡാക്ക് (യുടി), ഡി ആന്‍ഡ് ഡി, ഡി & എന്‍, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പുര്‍, ത്രിപുര, സിക്കിം, ലക്ഷദ്വീപ്, മിസോറം, എ & എന്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ് എന്നിവയാണ് ഇവ.
(Release ID: 1709371)
Visitor Counter : 272
Read this release in:
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu