ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരള, തമിഴ്‌നാട്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ഉയർന്ന പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നു
Posted On:
29 MAR 2021 11:17AM by PIB Thiruvananthpuram
ന്യൂഡൽഹി, മാർച്ച് 29, 2021
മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരള, തമിഴ്‌നാട്, ഛത്തീസ്ഗഡ് എന്നീ എട്ട് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന. പുതിയ കേസുകളിൽ 84.5% ഈ സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുപ്പെടുന്നത്.
കഴിഞ്ഞ 24 മണിക്കൂറിൽ 68,020 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 40,414. കർണാടകയിൽ 3,082, പഞ്ചാബിൽ 2,870 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 5,21,808 ആയി. ഇത് ആകെ രോഗികളുടെ 4.33 ശതമാനമാണ്. രാജ്യത്തെ മൊത്തം സജീവ കേസുകളിൽ 80.17 ശതമാനവും മഹാരാഷ്ട്ര, കേരള, പഞ്ചാബ്, കർണാടക, ഛത്തീസ്‌ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നും ആണ്.
അതേസമയം, ഇന്ത്യയിലെ മൊത്തം വാക്സിനേഷൻ കവറേജ് 6 കോടി കവിഞ്ഞു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 9,92,483 സെഷനുകളിലായി 6.05 കോടി (6,05,30,435) വാക്സിൻ ഡോസ് വിതരണം ചെയ്തു.
വാക്സിനേഷൻ യജ്ഞത്തിന്റെ 72-മത് ദിവസം (മാർച്ച് 28, 2021) 2,60,653 ഡോസ് വാക്സിൻ വിതരണം ചെയ്തു.
രാജ്യത്ത് ഇതുവരെ 1,13,55,993 പേർ രോഗ മുക്തരായി. 94.32% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 32,231 പേർ രോഗ മുക്തരായി. മഹാരാഷ്ട്രയിൽ ആണ് ഏറ്റവും കൂടുതൽ പേർ രോഗ മുക്തരായത് - 17,874
കഴിഞ്ഞ 24 മണിക്കൂറിൽ 291 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 81.79 ശതമാനവും 7 സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം - 108, പഞ്ചാബിൽ 69 മരണവും റിപ്പോർട്ട് ചെയ്‌തു.
RRTN/SKY
(Release ID: 1708261)
Visitor Counter : 244
Read this release in:
Hindi
,
English
,
Urdu
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu