പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബംഗബന്ധു ശൈഖ് മുജിബുർ റഹ്മാന്റെ ശവകുടീരത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു 

Posted On: 27 MAR 2021 12:58PM by PIB Thiruvananthpuramപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ രണ്ടാം ദിവസം തുങ്കിപ്പാറയിലെ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ  ശവകുടീരത്തിൽ  ആദരാഞ്ജലി അർപ്പിച്ചു.  ബംഗബന്ധുവിന്റെ  ശവകുടീര സമുച്ചയത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നത്തിനായി ഏതെങ്കിലും  വിദേശ രാഷ്ട്രത്തലവനോ ഗവണ്മെന്റ് മേധാവിയോ നടത്തിയ ആദ്യ സന്ദർശനമാണിത്. ഈ ചരിത്രസംഭവത്തിന്റെ സ്മരണയ്ക്കായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു ബകുൽ വൃക്ഷത്തൈ നട്ടു.  ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് റെഹാനയും സന്നിഹിതരായിരുന്നു. 

ശവകുടീര സമുച്ചയത്തിലെ സന്ദർശക പുസ്തകത്തിലും പ്രധാനമന്ത്രി മോദി ഒപ്പിട്ടു. അദ്ദേഹം എഴുതി : "ബംഗ്ലാദേശിലെ ജനങ്ങളുടെ സമഗ്ര സംസ്കാരാവും, സ്വത്വവും   സംരക്ഷിക്കുന്നതിനുള്ള ,  അവകാശങ്ങൾക്കായുള്ള സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമാണ് ബംഗബന്ധുവിന്റെ ജീവിതം, "(Release ID: 1708065) Visitor Counter : 219