പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ബംഗ്ലാദേശിലെ ദേശീയ രക്തസാക്ഷികളുടെ സ്മാരകം സന്ദർശിച്ചു

Posted On: 26 MAR 2021 2:17PM by PIB Thiruvananthpuram

https://static.pib.gov.in/WriteReadData/Gallery/PhotoGallery/2021/Mar/H2021032697223.JPG


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രണ്ടു ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിനെത്തിയയുടനെ ബംഗ്ലാദേശിലെദേശീയ രക്തസാക്ഷികളുടെ സ്മാരകം (ജതിയോശ്രിതിഷൗധോ), ബംഗ്ലാദേശിലെ ദേശീയ സ്മാരകം സന്ദർശിച്ചു. 1971ലെ വിമോചന യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ചവർക്ക് അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.ധാക്കയിൽ നിന്ന് 35 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സവാറിലാണ് സ്ഥിതി ചെയ്യുന്ന ഈ സ്മാരകം സയ്യിദ് മൈനുൽ ഹുസൈനാണ് രൂപകൽപ്പന ചെയ്തത്.

പ്രധാനമന്ത്രി സ്മാരക പരിസരത്ത് അർജുൻ വൃക്ഷത്തിന്റെ തൈകൾ നട്ടുപിടിപ്പിക്കുകയും സ്മാരകത്തിലെ സന്ദർശക പുസ്തകത്തിൽ   ഒപ്പിടുകയും ചെയ്തു. "സവാറിലെ നിത്യജ്വാല   വഞ്ചനയുടെയും അടിച്ചമർത്തലിന്റെയും  മേൽ ധീരതയുടെ കുലീന വിജയത്തിന്റെ ഓർമ്മപ്പെടുത്തലായി നിലനിൽക്കട്ടെ." പ്രധാനമന്ത്രി സന്ദർശകപുസ്തകത്തിൽ കുറിച്ചു.


********** 

 


(Release ID: 1707768) Visitor Counter : 236