നൈപുണ്യ വികസന, സംരംഭക
മന്ത്രാലയം
രാജ്യത്തെ 9 ഐഐഎം (IIM) കളുമായി ചേർന്ന് സംഘടിപ്പിക്കുന്ന മഹാത്മാ ഗാന്ധി ദേശീയ ഫെലോഷിപ്പ് പരിപാടിയിലേക്ക് നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം 2021 മാർച്ച് 27 വരെ അപേക്ഷകൾ ക്ഷണിച്ചു
Posted On:
25 MAR 2021 11:38AM by PIB Thiruvananthpuram
ന്യൂഡൽഹി, മാർച്ച് 25, 2021
രാജ്യത്തെ 9 ഐഐഎം-കളുമായി സഹകരിച്ചുകൊണ്ട് മഹാത്മ ഗാന്ധി ദേശീയ ഫെല്ലോഷിപ്പ് പരിപാടി 2021-23 സംഘടിപ്പിക്കുന്നതായി നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം അറിയിച്ചു.
കോഴിക്കോട്, അഹമ്മദാബാദ്, ബംഗളൂരു, ജമ്മു, ലക്നൗ, നാഗ്പൂർ, റാഞ്ചി, ഉദയ്പൂർ, വിശാഖപട്ടണം ഐഐഎം-കളാണ് പരിപാടിയിൽ മന്ത്രാലയവുമായി സഹകരിക്കുന്നത്.
ഐഐഎമ്മുകളിലെ ക്ലാസ് റൂം അനുഭവങ്ങൾക്കൊപ്പം, ജില്ലാതല സാമ്പത്തിക വ്യവസ്ഥകളുമായി ഇടപഴകാനും അതുവഴി നൈപുണ്യ വികസനം, രൂപീകരണം എന്നിവ പ്രോത്സാഹിപ്പിക്കാനുമുതകുന്ന ഒരു അപൂർവ്വ അവസരമാണ് ഇത്.
താഴെപ്പറയുന്ന യോഗ്യതകൾ ഉള്ള വിദ്യാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്:
* ഇന്ത്യൻ പൗരൻ ആയിരിക്കണം
* അപേക്ഷ സമർപ്പിക്കുന്ന സമയത്തെ പ്രായം 21നും 30നും ഇടയിൽ ആയിരിക്കണം
* ഏതെങ്കിലും അംഗീകൃത സർവകലാശാലകളിൽ നിന്ന് ഉള്ള ബിരുദം
* മൂന്നു വർഷം വരെയുള്ള ജോലി പരിചയം അഭിലഷണീയം
* ഔദ്യോഗിക പ്രാദേശിക ഭാഷയിൽ നൈപുണ്യം നിർബന്ധമാണ്
താല്പര്യമുള്ള വിദ്യാർത്ഥികൾ https://www.iimb.ac.in/mgnf/ എന്ന സൈറ്റിൽ 2021 മാർച്ച് 27 നോ അതിനു മുൻപായോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
RRTN/SKY
(Release ID: 1707486)
Visitor Counter : 187