രാജ്യരക്ഷാ മന്ത്രാലയം
വിരമിച്ച ഷോർട്ട് സർവീസ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് സൈനിക റാങ്കുകൾ ഉപയോഗിക്കാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി
Posted On:
24 MAR 2021 2:13PM by PIB Thiruvananthpuram
ന്യൂഡൽഹി, മാർച്ച് 24, 2021
കരസേനയിലെ വിരമിച്ച ഷോർട്ട് സർവീസ് കമ്മീഷൻ (എസ്‌എസ്‌സി) ഉദ്യോഗസ്ഥർക്ക് സൈനിക റാങ്കുകൾ ഉപയോഗിക്കാനുള്ള അനുമതി നല്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. എസ്‌എസ്‌സി ഉദ്യോഗസ്ഥർക്ക് അവരുടെ സർവീസിലെ നിബന്ധനകളും വ്യവസ്ഥകളും പൂർത്തിയാക്കിയ ശേഷവും, സൈനിക പദവികൾ ഉപയോഗിക്കാൻ അധികാരമുണ്ടായിരുന്നില്ല.
സൈന്യത്തിന് പിന്തുണ നൽകുന്ന കാഡറിൻറ്റെ നട്ടെല്ലാണ് എസ്‌എസ്‌സി ഉദ്യോഗസ്ഥർ. യൂണിറ്റുകളിലെ യുവ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിനായി 10 മുതൽ 14 വർഷക്കാലം വരെ എസ്‌എസ്‌സി ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നു.
RRTN/SKY
(Release ID: 1707278)
Visitor Counter : 211