ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്‌ഗഢ്  എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുത്തനെ ഉയർച്ച

Posted On: 19 MAR 2021 11:11AM by PIB Thiruvananthpuram

 

 
 
ന്യൂഡൽഹി, മാർച്ച് 19, 2021
 
 
രാജ്യത്തെ ചില സംസ്ഥാനങ്ങൾ ദിനംപ്രതി പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്‌ഗഢ്  എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുത്തനെ ഉയർച്ച . കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളുടെ 80.63%  ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.
 
കഴിഞ്ഞ 24 മണിക്കൂറില്‍ 39,726 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ - 25,833 (പുതിയ കേസുകളിൽ 65% ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്). രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിൽ 2,369   പേര്‍ക്കും കേരളത്തിൽ 1,899 പേർക്കും  രോഗം സ്ഥിരീകരിച്ചു.
 
രാജ്യത്തിപ്പോൾ ചികിത്സയിലുള്ളത് 2.71 ലക്ഷം (2,71,282) പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 2.82% മാത്രമാണിത്.  മൊത്തം കേസുകളുടെ 76.48% മഹാരാഷ്ട്ര , കേരളം , പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ആണ്
 
 
 
രാജ്യമെമ്പാടും നടത്തിവരുന്ന വാക്‌സിനേഷന്‍ നടപടിയുടെ ഭാഗമായി ഇന്ന് രാവിലെ 7 മണി വരെയുള്ള താല്‍ക്കാലിക കണക്ക് പ്രകാരം 6,47,480 സെഷനുകളിലായി ഏകദേശം  4  കോടി   (3,93,39,817) വാക്‌സിന്‍ ഡോസുകൾ നല്‍കി. വാക്‌സിൻ ദൗത്യത്തിന്റെ അറുപത്തി രണ്ടാം  ദിവസമായ ഇന്നലെ (2021 മാർച്ച് 18 ) 22  ലക്ഷത്തിൽ അധികം (22,02,861) വാക്‌സിൻ ഡോസുകൾ നൽകി.
 
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,10,83,679  ആയി. 96.56%. ആണ് രോഗമുക്തി നിരക്ക്.
 
കഴിഞ്ഞ 24 മണിക്കൂറിൽ പതിനാറ് സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദശങ്ങൾ എന്നിവയിൽ  മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആന്ധ്രാപ്രദേശ്, ചണ്ഡിഗഡ്, ഒഡീഷ, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് , ലക്ഷദ്വീപ്, സിക്കിം, മേഘാലയ, ഡി & ഡി , ഡി,&എൻ, നാഗാലാൻഡ്, ത്രിപുര, ലഡാക്ക് (UT ), മണിപ്പൂർ, മിസോറം, ആൻഡമാൻ  & നിക്കോബാർ  ദ്വീപുകൾ, അരുണാചൽ പ്രദേശ് എന്നിവയാണ് അവ .
 
IE/SKY
 
****

(Release ID: 1705989) Visitor Counter : 194